ജോലിയ്ക്കു മുൻകൂർ ശമ്പളം, പകരം കാലിൽ ചങ്ങല; ഹോട്ടൽ ഉടമയ്ക്കെതിരെ കേസ്

Mail This Article
×
പണം മുൻകൂറായി കൊടുത്ത ശേഷം ജീവനക്കാരന്റെ കാലിൽ ചങ്ങലയിട്ട് ജോലി ചെയ്യിപ്പിച്ച ഹോട്ടലുടമയ്ക്കെതിരെ കേസ്. കർണാടകയിലെ ബെളഗാവിയിൽ കിട്ടൂരിലെ വഴിയോര ഭക്ഷണശാലയിലെ 26 വയസ്സുകാരനാണ് കാലിൽ ചങ്ങലയുമായി പാചകം ചെയ്യുകയും ഭക്ഷണം വിതരണം ചെയ്യുകയും ചെയ്തത്. ഇക്കാര്യം ഭക്ഷണം കഴിക്കാനെത്തിയരുടെ ശ്രദ്ധയിൽപെട്ടതോടെ അവർ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസെത്തി യുവാവിനെ മോചിപ്പിച്ചു ചികിത്സ നൽകി.
ഉത്തർപ്രദേശ് സ്വദേശിയായ യുവാവ് ജോലി അന്വേഷിച്ച് ഇവിടെ എത്തിയതാണെന്നും നിശ്ചിത പണം മുൻകൂറായി നൽകിയാണ് ഇയാളെ നിയമിച്ചതെന്നും ഇതിന്റെ ഭാഗമായാണ് ഹോട്ടലുടമ കാലിൽ ചങ്ങല ഘടിപ്പിച്ചതെന്നും പൊലീസ് അറിയിച്ചു.
English Summary:
Job Opportunities
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.