‘അമേരിക്കൻ ഡ്രീം’ ട്രെൻഡിന് മാറ്റമില്ല; 2024 ൽ യുഎസിലേക്കു പറന്നത് 20 ലക്ഷം ഇന്ത്യക്കാർ!

Mail This Article
×
2024 ൽ യുഎസിലേക്കെത്തിയത് 20 ലക്ഷത്തിലേറെ ഇന്ത്യക്കാരെന്ന് യുഎസ് എംബസി! നവംബർ വരെയുള്ള കണക്കാണിത്. കഴിഞ്ഞ വർഷത്തേക്കാൾ 26% വർധനവാണ് വന്നിട്ടുള്ളത്.
നാല് വർഷത്തിനിടെ ഇന്ത്യയിൽനിന്ന് യുഎസിലേക്ക് യാത്ര ചെയ്യുന്നവരുടെ എണ്ണത്തിൽ 5 മടങ്ങ് വർധനയാണുണ്ടായത്. കൂടാതെ ഈ വർഷം മാത്രം 10 ലക്ഷത്തിലേറെ ഇന്ത്യക്കാർക്ക് നോൺ–ഇമിഗ്രന്റ് വീസ നൽകിയതായും യുഎസ് എംബസി വ്യക്തമാക്കി. ടൂറിസം, ചികിത്സ, ബിസിനസ്, താൽക്കാലിക ജോലി, വിദ്യാഭ്യാസം പോലെയുള്ള താൽക്കാലിക ആവശ്യങ്ങൾക്കായി പോകുന്നവർക്ക് നൽകുന്നതാണ് നോൺ–ഇമിഗ്രന്റ് വീസ.
2008–09 അക്കാദമിക വർഷത്തിനു ശേഷം യുഎസിലേക്ക് ഏറ്റവും കൂടുതൽ വിദ്യാർഥികളെ അയച്ചതും ഇന്ത്യയാണ്. ബിരുദ വിദ്യാർഥികളെ അയയ്ക്കുന്നതിലും തുടർച്ചയായി രണ്ടാം വർഷവും ഇന്ത്യ ഒന്നാമതാണ്.
English Summary:
US Travel
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.