ADVERTISEMENT

പിഎസ്‌സി വഴി സർക്കാർ ജോലി തേടുന്നവർക്ക് പ്രതീക്ഷാനിർഭരമായ വർഷമാണു വരുന്നത്. അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത നേടിയവർമുതൽ ബിരുദാനന്തര ബിരുദക്കാർക്കുവരെ കൈനിറയെ അവസരങ്ങളുമായാണ് പുതുവർഷമെത്തുന്നത്. ആശിച്ച ജോലിയിലെത്തിച്ചേരാൻ സഹായവുമായി തൊഴിൽവീഥിയും ഒപ്പമുണ്ട്.

പുതുവർഷത്തലേന്നു പുറത്തുവന്ന സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് വിജ്ഞാപനമാണ് 2025 ലെ ഹൈലൈറ്റ്. പ്രിലിമിനറി, മെയിൻ പരീക്ഷയ്ക്കൊപ്പം ഇന്റർവ്യൂകൂടി ഇത്തവണയുണ്ട്. ഇപ്പോഴേ ചിട്ടയായ പരിശീലനം ആരംഭിച്ചാൽ സ്പെഷൽ സെക്രട്ടറി റാങ്ക് വരെയെത്താൻ കഴിയുന്ന ഈ സർക്കാർ ജോലി നിഷ്പ്രയാസം സ്വന്തമാക്കാം. അഞ്ഞൂറിലധികം പേർക്ക് ഉറപ്പായും നിയമനം ലഭിക്കും. ഇത്തവണത്തെ റാങ്ക് ലിസ്റ്റുകൾ ഒന്നര വർഷം പിന്നിട്ടപ്പോൾത്തന്നെ 419 പേർക്ക് നിയമന ശുപാർശ ലഭിച്ചു കഴിഞ്ഞു.

സബ് ഇൻസ്പെക്ടർ ഓഫ് പൊലീസ്, വനിതാ സിവിൽ പൊലീസ് ഓഫിസർ, ഇന്ത്യ റിസർവ് ബറ്റാലിയൻ പൊലീസ് കോൺസ്റ്റബിൾ, ആരോഗ്യ വകുപ്പിൽ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ്, സിവിൽ സപ്ലൈസ് കോർപറേഷനിൽ അസിസ്റ്റന്റ് സെയിൽസ്മാൻ, എച്ച്എസ്ടി മാത്തമാറ്റിക്സ്, മലയാളം, ഇംഗ്ലിഷ്, ഹിന്ദി, നാച്വറൽ സയൻസ്, ഫിസിക്കൽ സയൻസ്, എച്ച്എസ്എസ്ടി കമ്യൂണിക്കേറ്റീവ് ഇംഗ്ലിഷ് എന്നിവ ഉൾപ്പെടെ 156 തസ്തികകളിലേക്കുള്ള വിജ്ഞാപനമാണ് ഡിസംബർ 30, 31 തീയതികളിലെ ഗസറ്റിലുള്ളത്.

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ സ്റ്റാഫ് നഴ്സ് ഗ്രേഡ്–2, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ഗ്രേഡ്–2, ഫയർ ആൻഡ് റെസ്ക്യു ഓഫിസർ ട്രെയിനി തുടങ്ങി 45 തസ്തികയിലേക്ക് ഡിസംബർ 16നു വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതടക്കം 201 വിജ്ഞാപനങ്ങളാണു ഡിസംബറിൽ പിഎസ്‌സി പ്രസിദ്ധീരിക്കുന്നത്.

യോഗ്യതയ്ക്ക് അനുസൃതമായ തസ്തികകളിൽ അപേക്ഷ നൽകി പരിശീലനം ഉടൻ ആരംഭിക്കാൻ ഉദ്യോഗാർഥികൾ ശ്രദ്ധിക്കണം. ഡിസംബർ 31 വരെ പ്രസിദ്ധീകരിച്ച വിജ്ഞാപനങ്ങളുടെ അടിസ്ഥാനത്തിലുള്ള 2025 ലെ പരീക്ഷാ കലണ്ടർ ജനുവരി ആദ്യം പ്രസിദ്ധീകരിച്ചു. അപേക്ഷ നൽകിയ തസ്തികയുടെ പരീക്ഷ എപ്പോൾ നടക്കുമെന്നു മനസ്സിലാക്കി പരിശീലനം ആസൂത്രണം ചെയ്യാൻ ഇതു സഹായകമാണ്.

പരീക്ഷാ പരിശീലനരംഗത്തെ വിദഗ്ധരെ ഉൾപ്പെടുത്തി, സിലബസിന്റെ എല്ലാ മേഖലകളും ഉൾപ്പെടുത്തി തൊഴിൽവീഥി തയാറാക്കുന്ന പരിശീലനത്തിലൂടെ ആശിച്ച സർക്കാർ ജോലിയിലെത്താൻ എല്ലാവർക്കും കഴിയട്ടെ. പ്രിയ വായനക്കാർക്ക് ഊഷ്മളമായ പുതുവത്സരാശംസകൾ.

English Summary:

Editorial

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com