ADVERTISEMENT

ഐടി മേഖലയിലെ കമ്പനികൾ പോസ്റ്റ് ചെയ്യുന്ന ജോലി വിവരങ്ങളിൽ 10% ‘ഗോസ്റ്റ് ജോബു’കളാണെന്നു റിപ്പോർട്ട്. റിക്രൂട്ടിങ് കമ്പനിയായ എക്സ്ഫെൻസോ (Xphenso) ആണ് റിപ്പോർട്ട് പുറത്തുവിട്ടത്. മറ്റു മേഖലകളിലും ഈ പ്രവണതയുണ്ട്. ഇല്ലാത്ത ജോലികളിലേക്ക് ‘ആളെയെടുക്കുന്ന’ രീതിയാണു ഗോസ്റ്റ് ജോബ്. ഒരു തസ്തികയിൽ ഒഴിവില്ലെങ്കിലും കമ്പനികൾ ജോലിക്ക് ആളെ ആവശ്യമുണ്ടെന്നു പരസ്യം നൽകും. ചിലപ്പോൾ അങ്ങനെയൊരു തസ്തിക പോലുമുണ്ടാകില്ല. അപേക്ഷ സ്വീകരിച്ചെന്നും പരിശോധിക്കുന്നുവെന്നും പറഞ്ഞ് അപേക്ഷകർക്കു കംപ്യൂട്ടർ ജനറേറ്റഡ് ഇമെയിൽ ലഭിക്കും. പിന്നീടു നടപടിയുണ്ടാകില്ല. ജോലിക്ക് ആവശ്യക്കാരുണ്ടോ, ആർക്കൊക്കെ താൽപര്യമുണ്ടാകും എന്നൊക്കെ വിലയിരുത്താൻ ഇതുവഴി കമ്പനികൾക്കു സാധിക്കും. പതിവായി റിക്രൂട്മെന്റ് നടത്തുന്നവരെന്ന ഇമേജ് സൃഷ്ടിക്കാനും ചില കമ്പനികൾ ഈ രീതി പ്രയോഗിക്കുന്നു. ഇതെക്കുറിച്ചു മുൻകരുതൽ സ്വീകരിച്ചു വേണം ഉദ്യോഗാർഥികൾ മുന്നോട്ടുപോകാൻ.

മികച്ച പ്ലേസ്മെന്റ് ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കായി ഇതാ ചില പ്രായോഗിക നിർദേശങ്ങൾ:

1. ഓൺലൈൻ പോർട്ഫോളിയോ, വ്യക്തിഗത ബ്രാൻഡിങ് എന്നിവ കമ്പനികൾ വിലമതിക്കുന്നു. Linkedin, Behance, GitHub പോലുള്ള പ്ലാറ്റ്‌ഫോമുകളിൽ ശക്തമായ പോർട്ഫോളിയോയും പ്രഫഷനൽ സാന്നിധ്യവും സൃഷ്ടിക്കുക.

2. ഗിഗ് വർക്ക് (താൽക്കാലിക, ഹ്രസ്വകാല ജോലികൾ) കണ്ടെത്താൻ ഓൺലൈൻ പോർട്ഫോളിയോ പ്രയോജനപ്പെടുത്തുക.

3. സാങ്കേതിക അറിവുകൾക്കൊപ്പം വ്യക്തിപരമായ ചില സ്കില്ലുകളും വളർത്തണം. വിമർശനാത്മക ചിന്തയും പ്രശ്നപരിഹാര കഴിവുകളും ടീം വർക്കിനുള്ള ശേഷിയും സാഹചര്യങ്ങളോടു പൊരുത്തപ്പെടാനുള്ള മികവും പ്രധാനം. ഇതിനായി ഗ്രൂപ്പ് പ്രോജക്ടുകളിൽ പങ്കാളികളാകാനും ലീഡ് റോൾ ഏറ്റെടുക്കാനും ശ്രമിക്കണം.

4. ഇഷ്ട തൊഴിൽമേഖലയിലെ പ്രധാന വ്യക്തികളും പ്രഫഷനലുകളുമായി ബന്ധപ്പെടാനും അതു നിലനിർത്താനും സമൂഹമാധ്യമങ്ങൾ, പ്രത്യേകിച്ചും ലിങ്ക്ഡ്ഇൻ ഉപയോഗിക്കുക.

English Summary:

Campus Recruitment

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com