മൃഗസംരക്ഷണവകുപ്പിൽ ജോലിവാഗ്ദാനം; തട്ടിയെടുത്തത് എട്ട് ലക്ഷം രൂപ

Mail This Article
ജോലി വാഗ്ദാനം ചെയ്ത് വീണ്ടും പണം തട്ടിപ്പ്. തൃശൂർ മൃഗസംരക്ഷണ വകുപ്പിനു കീഴിലെ കേരള ഫീഡ്സിൽ ക്ലറിക്കൽ തസ്തികകളിൽ ജോലി നൽകാമെന്ന് വാഗ്ദാനം നൽകിയാണ് തട്ടിപ്പ്. പലരിൽ നിന്നായി എട്ട് ലക്ഷം രൂപ പനമുക്ക് സ്വദേശി തട്ടിയതായാണ് പരാതി. പണം നൽകിയവരാരും ഇയാൾക്കെതിരെ പൊലീസിൽ പരാതി നൽകിയിട്ടില്ലെങ്കിലും കേരള ഫീഡ്സ് എംഡി പരാതിയുമായി മുന്നോട്ട് വന്നിട്ടുള്ളത്. ഇതിൽ ഇതുവരെ നടപടി ഉണ്ടായിട്ടില്ല.
ജോലി വാഗ്ദാനം ചെയ്ത ആൾക്ക് കേരള ഫീഡ്സുമായി ബന്ധമില്ലെന്നും വിഷയത്തിൽ നടപടി വേണമെന്നും ആവശ്യപ്പെട്ടാണ് എംഡി ഇരിങ്ങാലക്കുട പൊലീസിൽ പരാതി നൽകിയത്. സിപിഎം സംഘടിപ്പിക്കുന്ന പരിപാടികളുടെ മുഖ്യ സംഘാടകനാണ് ഇയാളെന്നും മന്ത്രിമാരുമായുള്ള ബന്ധമാണ് ഇയാൾ തട്ടിപ്പിന് ഉപയോഗിക്കുന്നതെന്നും പണം നഷ്ടമായവർ പറയുന്നു. എന്നാൽ, ഇയാൾക്ക് പാർട്ടിയുമായി ഒരു ബന്ധവുമില്ലെന്നു ജില്ലാ സെക്രട്ടറി വ്യക്തമാക്കി. 10 വർഷം മുൻപ് വരെ ഡിവൈഎഫ്ഐ പരിപാടികൾക്ക് പങ്കെടുത്തിട്ടുണ്ടെന്നും ഇപ്പോൾ പ്രാഥമിക അംഗത്വം പോലുമില്ലെന്നും പ്രാദേശിക നേതൃത്വവും വിശദീകരിച്ചു.