ക്യാംപസ് റിക്രൂട്മെന്റ് പ്രഹസനമോ? ജോലിക്കെടുത്ത 400 പേരെ പിരിച്ചുവിട്ട് ഇൻഫോസിസ്

Mail This Article
×
പരിശീലനം പൂർത്തിയാക്കിയ 400 ട്രെയിനികളെ പിരിച്ചുവിട്ട് ഇൻഫോസിസ്. വൈകിട്ട് 6 മണിയോടെ മൈസൂരു ക്യാംപസ് വിട്ടു പോകാനും ഇവർക്ക് കമ്പനി നിർദേശം നൽകി. പരിശീലന കാലത്തെ പരീക്ഷയിൽ തുടർച്ചയായി 3 തവണ പരാജയപ്പെട്ടെന്നു ചൂണ്ടിക്കാട്ടിയാണ് നടപടി.
കഴിഞ്ഞ വർഷം ഒക്ടോബറിൽ പരിശീലനം തുടങ്ങിയവരിൽ പകുതി പേർക്കാണു ജോലി നഷ്ടപ്പെട്ടത്. ഒഴിവാക്കാൻ വേണ്ടി മനഃപൂർവം തോൽപിച്ചതാണെന്ന് ട്രെയിനികൾ ആരോപിച്ചു. 2022–23ൽ ക്യാംപസ് റിക്രൂട്ട്മെന്റിലൂടെ തിരഞ്ഞെടുത്തവർക്ക് മാസങ്ങൾക്കു ശേഷമാണ് ഓഫർ ലെറ്റർ കൊടുത്തതെന്നും പരാതി ഉയർന്നിരുന്നു. മെച്ചപ്പെട്ട പ്രകടനം നടത്തുന്നവരെ മാത്രമേ ജോലിയിൽ നിലനിർത്തൂ എന്ന് ഇൻഫോസിസ് വ്യക്തമാക്കി.
English Summary:
Infosys: Campus Placements
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.