ADVERTISEMENT

സംസ്ഥാനത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ മുതൽ ജില്ല, ജനറൽ ആശുപത്രികളിൽ വരെ അഞ്ഞൂറിലേറെ ഡോക്ടർമാരുടെ കുറവ്. കാസർകോട് ജില്ലയിൽ മാത്രം 98 ഡോക്ടർമാരുടെ കുറവുണ്ട്. കണ്ണൂരിൽ 80, ഇടുക്കിയിൽ 61 ഡോക്ടർമാരുടെ തസ്തികകൾ ഒഴിഞ്ഞു കിടക്കുന്നു. നിയമനത്തിലെ അശാസ്ത്രീയ രീതികളും പുതിയ നിയമനങ്ങൾ നടക്കാത്തതുമാണ് ഡോക്ടർമാരുടെ ക്ഷാമത്തിനു കാരണം.

പിജിക്ക് പഠിക്കുന്നവർക്ക് പിഎസ്‌സി വഴി നിയമനം ലഭിക്കാറുണ്ട്. അവർ നിയമനം ലഭിക്കുന്ന ആശുപത്രിയിൽ ജോലിക്കു ചേർന്ന ഉടൻ പഠനം പൂർത്തിയാക്കാൻ അവധിയെടുക്കും. ഈ ഒഴിവു നികത്താനുള്ള ഫയൽ ആരോഗ്യ ഡയറക്ടറേറ്റിൽ എത്തുമ്പോൾ 6 മാസമെങ്കിലും കഴിയും. പിജിക്കു പഠിക്കുന്നവർക്കു നിയമനം ലഭിക്കുമ്പോൾ അവർക്ക് ഡയറക്ടറേറ്റിൽ നിന്ന് അവധി അനുവദിക്കണമെന്നാണു കേരള ഗവ. മെഡിക്കൽ ഓഫിസേഴ്സ് അസോസിയേഷന്റെ ആവശ്യം. അപ്പോൾ പുതിയ ഡോക്ടർക്ക് ഉടൻ നിയമനം കൊടുക്കാൻ സാധിക്കും. സർവീസിലിരിക്കെ പിജിക്ക് സിലക്‌ഷൻ ലഭിക്കുന്നവർക്കു പകരക്കാരെ നിയമിക്കുന്നില്ല.

English Summary:

Job Opportunity

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com