അധ്യാപക, അനധ്യാപക നിയമനങ്ങൾ റദ്ദാക്കിയത് ശരിവച്ച് സുപ്രീം കോടതി

Mail This Article
×
ബംഗാളിലെ വിവാദമായ 25,573 അധ്യാപക, അനധ്യാപക നിയമനങ്ങൾ റദ്ദാക്കിയ കൊൽക്കത്ത ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി ശരിവച്ചു. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയും ജസ്റ്റിസ് സഞ്ജയ് കുമാറും അടങ്ങിയ ബെഞ്ചിന്റെ ഉത്തരവും രൂക്ഷമായ പരാമർശങ്ങളും ബംഗാളിലെ തൃണമൂൽ കോൺഗ്രസ് സർക്കാരിനു തിരിച്ചടിയായി. നിയമനങ്ങളെല്ലാം നിയമവിരുദ്ധവുമാണെന്നും വൻതോതിൽ ക്രമക്കേടു നടന്നതായും കോടതി നിരീക്ഷിച്ചു.
സർക്കാർ, എയ്ഡഡ് സ്കൂളുകളിലായി 2016 ൽ വെസ്റ്റ് ബംഗാൾ സ്കൂൾ സർവീസ് കമ്മിഷൻ നടത്തിയ നിയമനങ്ങളാണ് ഇതോടെ റദ്ദായത്. 2022 ൽ നിയമനങ്ങൾ റദ്ദാക്കിയ ഹൈക്കോടതി, അതുവരെ ലഭിച്ച ശമ്പളവും ആനുകൂല്യങ്ങളും തിരിച്ചടയ്ക്കാനും നിർദേശിച്ചിരുന്നു.
English Summary:
News Updates
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.