എൽപി, യുപി സ്കൂൾ ടീച്ചർ: തിരുവനന്തപുരത്ത് 36 പേർക്കു കൂടി ഉടൻ ജോലി
Mail This Article
തിരുവനന്തപുരം ജില്ലയിലെ എൽപി സ്കൂൾ ടീച്ചർ റാങ്ക് ലിസ്റ്റിൽനിന്ന് 16 പേർക്കും യുപി സ്കൂൾ ടീച്ചർ ലിസ്റ്റിൽനിന്ന് 20 പേർക്കും ഉടൻ നിയമനം ലഭിക്കും.
15 പുതിയ ഒഴിവിലേക്കും ഒരു എൻജെഡി ഒഴിവിലേക്കുമാണ് എൽപിഎസ്ടി നിയമനം. യുപിഎസ്ടിയിൽ 20 പുതിയ ഒഴിവിലേക്കു നിയമനം ലഭിക്കും. ഇതോടെ എൽപിഎസ്ടി ആകെ നിയമന ശുപാർശ 377, യുപിഎസ്ടി ശുപാർശ 287 വീതമാകും.
നിയമനനില:
∙എൽപിഎസ്ടി: ഒാപ്പൺ മെറിറ്റ്–243, ഈഴവ–244, എസ്‌സി–സപ്ലിമെന്ററി 51, എസ്ടി–എല്ലാവരും, മുസ്‌ലിം–സപ്ലിമെന്ററി 16, എൽസി/എഐ–315, ഒബിസി–252, വിശ്വകർമ–292, എസ്ഐയുസി നാടാർ–243, എസ്‌സിസിസി–390, ധീവര–സപ്ലിമെന്ററി 6. ഹിന്ദു നാടാർ വിഭാഗത്തിൽ ഒാപ്പൺ മെറിറ്റിനുള്ളിലാണ് നിയമനം.
∙യുപിഎസ്ടി: ഒാപ്പൺ മെറിറ്റ്–223, ഈഴവ–231, എസ്‌സി–സപ്ലിമെന്ററി 15, എസ്ടി–സപ്ലിമെന്ററി 7, മുസ്‌ലിം–308, എൽസി/എഐ–സപ്ലിമെന്ററി 1, ഒബിസി–228, വിശ്വകർമ–324, എസ്ഐയുസി നാടാർ–227, ഹിന്ദു നാടാർ–217, എസ്‌സിസിസി–സപ്ലിമെന്ററി 2, ധീവര–സപ്ലിമെന്ററി 3.