ADVERTISEMENT

വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷ നിലനിൽക്കെ ബന്ധപ്പെട്ട രേഖകൾ നശിപ്പിക്കരുതെന്ന് പിഎസ്‌സിക്കു ഹൈക്കോടതി നിർദേശം നൽകി.

2013 ജനുവരി മുതൽ ജൂൺ വരെ പിഎസ്‌സി നടത്തിയ പരീക്ഷകളുടെ ചോദ്യ പേപ്പറുകളും ഉത്തരങ്ങളും നൽകണമെന്ന വിവരാവകാശ കമ്മിഷന്റെ ഉത്തരവിനെതിരെ പിഎസ്‌സി നൽകിയ ഹർജിയിലാണ് ജസ്റ്റിസ് എസ്.ഈശ്വരൻ ഇക്കാര്യം നിർദേശിച്ചത്. ചോദ്യ പേപ്പറുകൾ നശിപ്പിച്ചെന്നും ബന്ധപ്പെട്ട ചട്ടങ്ങൾ പ്രകാരം ഇത് ഒരു മാസമേ സൂക്ഷിക്കൂ എന്നും പിഎസ്‌സി അറിയിച്ചു.

ചട്ടപ്രകാരം ഇതിൽ തെറ്റില്ലെങ്കിലും വിവരാവകാശ അപേക്ഷ നിലനിൽക്കെ രേഖകൾ നശിപ്പിച്ചത് അനുചിതമാണെന്നു കോടതി വിലയിരുത്തി. ഇത്തരം നടപടികൾക്കെതിരെ വിവരാവകാശ കമ്മിഷന് യുക്തമായ നിലപാടു സ്വീകരിക്കാമെന്നും കോടതി വ്യക്തമാക്കി.

English Summary:

Kerala PSC

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com