വ്യവസായ പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ: പകുതിയിലേറെ അപേക്ഷ അസാധു

Mail This Article
×
വ്യവസായ പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിൽ അസാധുവായത് 57,911 അപേക്ഷകൾ.
2025 ജനുവരി 9 മുതൽ 30 വരെ 12 വിഷയങ്ങളിൽ നടക്കുന്ന പരീക്ഷയ്ക്ക് 99,564 പേർ അപേക്ഷ നൽകിയിരുന്നു. ഇതിൽ 41,653 പേരാണു കൺഫർമേഷൻ നൽകിയത്. ഡിസംബർ 26 മുതൽ വിവിധ തീയതികളിൽ ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാം.
ഫുഡ് സേഫ്റ്റി ഒാഫിസർ: 9944 അപേക്ഷ അസാധു
ഭക്ഷ്യസുരക്ഷാ വകുപ്പിൽ ഫുഡ് സേഫ്റ്റി ഒാഫിസർ തസ്തികയിൽ 9,944 അപേക്ഷ അസാധുവായി. 36,650 പേരാണ് അപേക്ഷ നൽകിയിരുന്നത്. ഇതിൽ 26,706 പേർ കൺഫർമേഷൻ നൽകി. ജനുവരി 18നാണു പരീക്ഷ. കൺഫർമേഷൻ നൽകിയവർക്ക് ജനുവരി 4 മുതൽ ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാം.
English Summary:
PSC Updates
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.