എൽപി, യുപി സ്കൂൾ ടീച്ചർ: ആളെക്കുറച്ച് ഷോർട് ലിസ്റ്റ്

Mail This Article
എൽപി സ്കൂൾ ടീച്ചർ, യുപി സ്കൂൾ ടീച്ചർ തസ്തികകളുടെ എല്ലാ ജില്ലകളിലെയും ഷോർട് ലിസ്റ്റ് പ്രസിദ്ധീകരിച്ചപ്പോൾ മുൻ ലിസ്റ്റിലേക്കാൾ 400 പേരുടെ കുറവ്. എൽപിഎസ്ടിയിൽ 132 പേരും യുപിഎസ്‌ടിയിൽ 270 പേരുമാണു കുറഞ്ഞത്.
തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ, മലപ്പുറം, കോഴിക്കോട്, കാസർകോട് ജില്ലകളിൽ പ്രസിദ്ധീകരിച്ച എൽപിഎസ്‌ടി ഷോർട് ലിസ്റ്റുകളിൽ കഴിഞ്ഞ തവണത്തേക്കാൾ ഉദ്യോഗാർഥികൾ കൂടിയപ്പോൾ മറ്റു ജില്ലകളിൽ കുറഞ്ഞു. യുപിഎസ്‌ടി ഷോർട് ലിസ്റ്റുകളിൽ തിരുവനന്തപുരം, ആലപ്പുഴ, തൃശൂർ, കോഴിക്കോട്, കാസർകോട് ജില്ലകളിലാണ് ഉദ്യോഗാർഥികൾ മുൻ ലിസ്റ്റിനേക്കാൾ കൂടിയത്.
രണ്ടു തസ്തികയുടെയും ഷോർട് ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ സർട്ടിഫിക്കറ്റ് പരിശോധന, ഇന്റർവ്യൂ എന്നിവ പൂർത്തിയാക്കി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. എൽപിഎസ്ടി ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ ഇന്റർവ്യൂ ജനുവരി 29നു തുടങ്ങാൻ പിഎസ്‌സി തീരുമാനിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ ഇന്റർവ്യൂവാണ് ആദ്യം നടക്കുക. മറ്റു ജില്ലകളിലെ ഇന്റർവ്യൂ ഫെബ്രുവരി, മാർച്ച് മാസങ്ങളിലായി പൂർത്തിയാക്കും. തുടർന്ന് യുപിഎസ്‌ടി ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ ഇന്റർവ്യൂ ആരംഭിക്കും.
നിലവിലുള്ള എൽപിഎസ്ടി റാങ്ക് ലിസ്റ്റുകൾക്കു മേയ് 30വരെയും യുപിഎസ്ടി ലിസ്റ്റുകൾക്ക് ഒക്ടോബർ 9 വരെയുമാണ് കാലാവധി. ഇതിനു തൊട്ടടുത്ത ദിവസം പുതിയ റാങ്ക് ലിസ്റ്റുകൾ നിലവിൽ വരും.