ഡിവിഷനൽ അക്കൗണ്ടന്റ്: പ്രിലിംസ്, മെയിൻസ് പരീക്ഷകൾക്ക് ഇനി ഒരേ സിലബസ്

Mail This Article
കേരള ജനറൽ സർവീസിൽ ഡിവിഷനൽ അക്കൗണ്ടന്റ് തസ്തികയിലേക്കുള്ള പ്രാഥമിക പരീക്ഷയും മെയിൻ പരീക്ഷയും ഇനി ഒരേ സിലബസിൽ തന്നെ നടത്തും.
കഴിഞ്ഞ തവണ ഡിഗ്രി ലെവൽ കോമൺ പ്രിലിമിനറി പരീക്ഷയ്ക്കൊപ്പമായിരുന്നു ഈ തസ്തികയുടെ പരീക്ഷ. ഇത്തവണ പ്രത്യേകം പരീക്ഷയായിരിക്കും. പ്രാഥമിക പരീക്ഷ മേയ്–ജൂലൈ മാസങ്ങളിലാണ്. സമയം: ഒന്നേകാൽ മണിക്കൂർ. മെയിൻ പരീക്ഷ ഓഗസ്റ്റ്–ഒക്ടോബർ മാസങ്ങളിലായിരിക്കും. മെയിൻ പരീക്ഷയിലെ ഓരോ പേപ്പറും 3 മണിക്കൂർ വീതമാണ്.
മെയിൻ പരീക്ഷയിൽ സബ്ജക്ട് മിനിമം നിർബന്ധമാണ്. പ്രാഥമിക പരീക്ഷയിൽ ഈ വ്യവസ്ഥ ബാധകമല്ല.
പട്ടികജാതി, പട്ടികവർഗ ഉദ്യോഗാർഥികൾക്കു മെയിൻ പരീക്ഷ ജയിക്കാൻ ഒന്നും രണ്ടും പേപ്പറുകൾക്കു കുറഞ്ഞത് 30 ശതമാനവും മൂന്നാം പേപ്പറിന് 35 ശതമാനവും മാർക്ക് മതി.
3 തവണയിൽ കൂടുതൽ പരീക്ഷ എഴുതാൻ അനുവദിക്കില്ല. ഇതു സംബന്ധിച്ച സാക്ഷ്യപത്രം പിഎസ്‌സി ആവശ്യപ്പെടുമ്പോൾ ഹാജരാക്കണം (സാക്ഷ്യപത്രത്തിന്റെ മാതൃകയും വിശദമായ സിലബസും വിജ്ഞാപനത്തോടൊപ്പം നൽകിയിട്ടുണ്ട്).