ADVERTISEMENT

സിവിൽ സപ്ലൈസ് കോർപറേഷനിൽ അസിസ്റ്റന്റ് സെയിൽസ്മാൻ തസ്തികയുടെ 421 ഒഴിവ് പിഎസ്‌സിയിൽ റിപ്പോർട്ട് ചെയ്തു.

ഫെബ്രുവരി 19 മുതൽ മാർച്ച് 12 വരെയുള്ള തീയതികളിലായാണ് ‌ഈ ഒഴിവുകൾ റിപ്പോർട്ട് ചെയ്തത്. 14 ജില്ലകളിലായി നിലവിലുള്ള റാങ്ക് ലിസ്റ്റിൽനിന്ന് ഇത്രയും പേർക്കു നിയമനം ലഭിക്കും.

ഇതിൽ 142 ഒഴിവ് മുൻ നിയമന ശുപാർശയെത്തുടർന്നു ജോലിയിൽ പ്രവേശിക്കാത്തവരുടെ എൻജെഡി ഒഴിവുകളാണ്. ഏറ്റവും കൂടുതൽ ഒഴിവ് റിപ്പോർട്ട് ചെയ്തത് തിരുവനന്തപുരം ജില്ലയിലാണ്–63. കുറവ് വയനാട് ജില്ലയിൽ–7.

6 ജില്ലകളിൽ നിയമന ശുപാർശയായി‌

അസിസ്റ്റന്റ് സെയിൽസ്മാൻ തസ്തികയിൽ റിപ്പോർട്ട് ചെയ്ത ഒഴിവുകളിൽ 6 ജില്ലകളിൽ നിയമന ശുപാർശ തയാറായി. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, വയനാട് ജില്ലകളിലാണു നിയമന ശുപാർശ തയാറായത്. മറ്റു ജില്ലകളിൽ റിപ്പോർട്ട് ചെയ്ത ഒഴിവുകളിൽ നിയമന ശുപാർശാ നടപടികൾ പുരോഗമിക്കുകയാണ്.

ജില്ലകളിലെ പുതിയ നിയമനനില

∙പത്തനംതിട്ട: ഒാപ്പൺ മെറിറ്റ്–101, ഈഴവ–115, എസ്‌സി–356, എസ്ടി–സപ്ലിമെന്ററി 1, മുസ്‌ലിം–167, എൽസി/എഐ–170, ഒബിസി–86, വിശ്വകർമ–189, എസ്ഐയുസി നാടാർ–178, എസ്‌സിസിസി–സപ്ലിമെന്ററി 1, ധീവര–266, ഹിന്ദു നാടാർ–229. ആകെ–76.

∙ആലപ്പുഴ‌: ഒാപ്പൺ മെറിറ്റ്–201, എസ്‌സി–529, എസ്ടി–സപ്ലിമെന്ററി 14, മുസ്‌ലിം–230, എൽസി/എഐ–397, ഒബിസി–338, വിശ്വകർമ–204, എസ്‌ഐയുസി നാടാർ–221, എസ്‌സിസിസി–സപ്ലിമെന്ററി 4, ധീവര–212, ഹിന്ദു നാടാർ–341. ആകെ–131

∙കോട്ടയം: ഒാപ്പൺ മെറിറ്റ്–146, ഈഴവ–162, എസ്‌സി–സപ്ലിമെന്ററി 3, എസ്ടി–സപ്ലിമെന്ററി 1, മുസ്‌ലിം–205, എൽസി/എഐ–213, ഒബിസി–350, വിശ്വകർമ–139, എസ്ഐയുസി നാടാർ–336, എസ്‌സിസിസി–427, ധീവര–123, ഹിന്ദു നാടാർ–246. ആകെ–86.

∙എറണാകുളം: ഒാപ്പൺ മെറിറ്റ്–292, ഈഴവ–305, എസ്‌സി–സപ്ലിമെന്ററി 7, എസ്ടി–സപ്ലിമെന്ററി 4, മുസ്‌ലിം–432, എൽസി/എഐ–663, ഒബിസി–610, വിശ്വകർമ–469, എസ്ഐയുസി നാടാർ–657, എസ്‌സിസിസി–സപ്ലിമെന്ററി 1, ധീവര–391. ആകെ–177.

∙തൃശൂർ: ഒാപ്പൺ മെറിറ്റ്–167, ഈഴവ–173, എസ്‌സി–സപ്ലിമെന്ററി 19, എസ്ടി–സപ്ലിമെന്ററി 6, മുസ്‌ലിം–490, എൽസി/എഐ–593, ഒബിസി–246, വിശ്വകർമ–352, എസ്ഐയുസി നാടാർ–333, ഹിന്ദു നാടാർ–സപ്ലിമെന്ററി 1, എസ്‌സിസിസി–288, ധീവര–230. ആകെ–117.

∙വയനാട്: ഒാപ്പൺ മെറിറ്റ്–75, ഈഴവ–107, എസ്‌സി–259, എസ്ടി–സപ്ലിമെന്ററി 6, മുസ്‌ലിം–123, ഒബിസി–101, എസ്ഐയുസി നാടാർ–63, എസ്‌സിസിസി–സപ്ലിമെന്ററി 2. ആകെ–51.

റാങ്ക് ലിസ്റ്റിൽ 16,716 പേർ‌

അസിസ്റ്റന്റ് സെയിൽസ്മാൻ റാങ്ക് ലിസ്റ്റിൽ 14 ജില്ലയിലുമായി പിഎസ്‌സി ഉൾപ്പെടുത്തിയിരിക്കുന്നത് 16,716 പേരെ. ഏറ്റവും കൂടുതൽ‌ പേർ ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്നത് തിരുവനന്തപുരം ജില്ലയിലാണ്–1708. കുറവ് വയനാട് ജില്ലയിൽ–569. ഈ തസ്തികയുടെ മുൻ റാങ്ക് ലിസ്റ്റിൽ നിന്ന് 2914 പേർക്ക് നിയമന ശുപാർശ ലഭിച്ചിരുന്നു. 

English Summary:

PSC Updates: Assistant Salesman Vacancy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com