ADVERTISEMENT

വിവിധ ബറ്റാലിയനുകളിൽ പരിശീലനം പൂർത്തിയാക്കിയ 376 പൊലീസ് കോൺസ്റ്റബിൾമാർ ഏപ്രിൽ 10ന് തിരുവനന്തപുരം എസ്എപി പരേഡ് ഗ്രൗണ്ടിൽ പാസിങ് ഒൗട്ട് പരേഡ് പൂർത്തിയാക്കി സേനയുടെ ഭാഗമായി. തിരുവനന്തപുരം എസ്എപി ക്യാംപിൽ പരിശീലനം പൂർത്തിയാക്കിയ 158 പേരും കെഎപി–1, 3 ബറ്റാലിയനുകളിൽ നിന്ന് യഥാക്രമം 113, 105 പേരുമാണു പരേഡിൽ പങ്കെടുത്തത്.

എസ്എപി ബറ്റാലിയനിൽ പരിശീലനം പൂർത്തിയാക്കിയവരിൽ 7 പേർ ബിരുദാനന്തര ബിരുദധാരികളാണ്. ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദമുള്ള 2 പേരും ബിടെക് ബിരുദധാരികളായ 23 പേരും മറ്റു ബിരുദധാരികളായ 78 പേരുമുണ്ട്.

10 പേർ ഡിപ്ലോമ യോഗ്യതയുള്ളവരും 38 പേർ പ്ലസ് ടു, ഐടിഐ യോഗ്യത നേടിയവരുമാണ്.

കെഎപി ഒന്നാം ബറ്റാലിയനിൽനിന്ന് പരിശീലനം നേടിയവരിൽ ബിരുദാനന്തര ബിരുദധാരികളായ 6 പേരും ബിരുദധാരികളായ 61 പേരും ബിടെക് ബിരുദധാരികളായ 8 പേരും ഡിപ്ലോമ യോഗ്യതയുള്ള 7 പേരും പ്ലസ്ടു, ഐടിഐ യോഗ്യതയുള്ള 32 പേരും ഉൾപ്പെടുന്നു.

കെഎപി 3ൽ പരിശീലനം നേടിയവരിൽ 7 പേർ ബിരുദാനന്തര ബിരുദധാരികളാണ്. ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദമുള്ള 3 പേരും സോഷ്യൽ വർക്കിൽ ബിരുദാനന്തര ബിരുദമുള്ള ഒരാളും ബിരുദധാരികളായ 46 പേരും ബിടെക് ബിരുദധാരികളായ 14 പേരും ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദമുള്ള ഒരാളും ബിഎഡ് ബിരുദധാരിയായ ഒരാളും ഡിപ്ലോമ യോഗ്യതയുള്ള 10 പേരും പ്ലസ്ടു, ഐടിഐ യോഗ്യതയുള്ള 21 പേരും ഉണ്ട്.

ഇലക്ട്രിഷ്യൻ പൊലീസ്: ആദ്യ നിയമനം 30 പേർക്ക്

പൊലീസ് (മോട്ടർ ട്രാൻസ്പോർട് വിഭാഗം) വകുപ്പിൽ ഇലക്ട്രിഷ്യൻ പൊലീസ് കോൺസ്റ്റബിൾ റാങ്ക് ലിസ്റ്റിൽനിന്ന് പിഎസ്‌സി നിയമന ശുപാർശ ആരംഭിച്ചു. ആദ്യ ഘട്ടത്തിൽ 30 പേർക്കാണു നിയമനം.

∙നിയമനനില: ഓപ്പൺ മെറിറ്റ്–18, ഈഴവ–29, എസ്‌സി–73, മുസ്‌ലിം–32, എൽ‌സി/എഐ–35, ഒബിസി–25, വിശ്വകർമ–20, എസ്ഐയുസി നാടാർ–15, ഹിന്ദു നാടാർ–9, ഇഡബ്ല്യുഎസ്–27. 

English Summary:

Police Constable Passing Out: PSC Updates

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com