സ്റ്റാഫ് നഴ്സ്: 10 ജില്ലയിലായി 178 നിയമന ശുപാർശ

Mail This Article
ആരോഗ്യ വകുപ്പിൽ സ്റ്റാഫ് നഴ്സ് ഗ്രേഡ്–2 റാങ്ക് ലിസ്റ്റിൽനിന്ന് 10 ജില്ലകളിൽ നിയമന ശുപാർശ തുടങ്ങി. കൊല്ലം, ഇടുക്കി, തൃശൂർ, വയനാട് ഒഴികെയുള്ള ജില്ലകളിലാണു നിയമന ശുപാർശ ആരംഭിച്ചത്. ഇടുക്കി ജില്ലയിൽ 3 ഒഴിവും തൃശൂർ ജില്ലയിൽ 20 ഒഴിവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വൈകാതെ നിയമന ശുപാർശ നൽകും. കൊല്ലം, വയനാട് ജില്ലകളിലെ ഒഴിവിന്റെ വിവരം ലഭ്യമല്ല.
10 ജില്ലകളിലായി 178 പേർക്കു നിയമന ശുപാർശ ലഭിച്ചിട്ടുണ്ട്. ഏറ്റവും കൂടുതൽ പേർക്കു നിയമന ശുപാർശ ലഭിച്ചത് ആലപ്പുഴ ജില്ലയിലാണ്–31. കുറവ് കണ്ണൂർ ജില്ലയിൽ–4.
മെഡി. കോളജ് സ്റ്റാഫ് നഴ്സ്: 16 നിയമനംകൂടി
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ സ്റ്റാഫ് നഴ്സ് ഗ്രേഡ്–2 റാങ്ക് ലിസ്റ്റിൽനിന്ന് 16 പേർക്കുകൂടി ഉടൻ നിയമനം ലഭിക്കും. 8 പുതിയ ഒഴിവിലും 8 എൻജെഡി ഒഴിവിലുമാണിത്. ഇതോടെ ആകെ നിയമന ശുപാർശ 1184 എത്തും.
∙നിയമനനില: ഓപ്പൺ മെറിറ്റ്–1058, ഇഡബ്ല്യുഎസ്–1263, ഈഴവ–1078, എസ്‌സി–സപ്ലിമെന്ററി 22, എസ്ടി–സപ്ലിമെന്ററി 44, മുസ്‌ലിം–സപ്ലിമെന്ററി 16, എൽസി/എഐ–1561, ഒബിസി–1062, വിശ്വകർമ–1544, എസ്ഐയുസി നാടാർ–1050, ഹിന്ദു നാടാർ–സപ്ലിമെന്ററി 1, എസ്‌സിസിസി–സപ്ലിമെന്ററി 2, ധീവര–1030.
അസിസ്റ്റന്റ് സർജൻ: 615 നിയമന ശുപാർശ
ആരോഗ്യ വകുപ്പിൽ അസിസ്റ്റന്റ് സർജൻ/കാഷ്വൽറ്റി മെഡിക്കൽ ഓഫിസർ റാങ്ക് ലിസ്റ്റിൽനിന്നുള്ള നിയമന ശുപാർശ 615ലേക്ക്. 2024 ജൂലൈ 10നാണ് ഈ റാങ്ക് ലിസ്റ്റ് നിലവിൽ വന്നത്.
∙നിയമനനില: ഓപ്പൺ മെറിറ്റ്–426, ഈഴവ–535, എസ്‌സി–സപ്ലിമെന്ററി 1, എസ്ടി–സപ്ലിമെന്ററി 33, മുസ്‌ലിം–455, എൽസി/എഐ–സപ്ലിമെന്ററി 16, ഒബിസി–441, വിശ്വകർമ–സപ്ലിമെന്ററി 11, എസ്‌ഐയുസി നാടാർ–489, ഹിന്ദു നാടാർ–സപ്ലിമെന്ററി 6, എസ്‌സിസിസി–സപ്ലിമെന്ററി 4, ധീവര–സപ്ലിമെന്ററി 2.