Activate your premium subscription today
വിജ്ഞാപനം, വാർഷിക പരീക്ഷാ കലണ്ടർ, റാങ്ക് ലിസ്റ്റ് തുടങ്ങിയ മേഖലകളിൽ 2024ൽ പിഎസ്സി ഏറെ മുന്നേറിയെങ്കിലും ലിസ്റ്റുകളിൽ ഉദ്യോഗാർഥികളെ ഉൾപ്പെടുത്തുന്നതിലെ കുറവ്, പരീക്ഷകളിൽനിന്ന് കണക്കിലധികം ചോദ്യങ്ങൾ ഒഴിവാക്കുന്നത് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ നല്ല പരിഷ്കാരങ്ങൾക്ക് കളങ്കമേൽപിച്ചു എന്നു പറയാതെ വയ്യ.
പിഎസ്സി വഴി സർക്കാർ ജോലി തേടുന്നവർക്ക് പ്രതീക്ഷാനിർഭരമായ വർഷമാണു വരുന്നത്. അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത നേടിയവർമുതൽ ബിരുദാനന്തര ബിരുദക്കാർക്കുവരെ കൈനിറയെ അവസരങ്ങളുമായാണ് പുതുവർഷമെത്തുന്നത്. ആശിച്ച ജോലിയിലെത്തിച്ചേരാൻ സഹായവുമായി തൊഴിൽവീഥിയും ഒപ്പമുണ്ട്. പുതുവർഷത്തലേന്നു പുറത്തുവരുന്ന
സിവിൽ സപ്ലൈസ് കോർപറേഷനിലെ അസിസ്റ്റന്റ് സെയിൽസ്മാൻ നിയമനത്തിൽ വന്ന കുറവ് ഗൗരവമായി പരിശോധിക്കേണ്ടതാണ്. മുൻവർഷങ്ങളെ അപേക്ഷിച്ച് വളരെ കുറച്ചു നിയമനങ്ങളേ ഇത്തവണത്തെ റാങ്ക് ലിസ്റ്റിൽനിന്നു നടന്നിട്ടുള്ളൂ. നിലവിലുള്ളതും ലിസ്റ്റിന്റെ കാലാവധിക്കുള്ളിൽ പ്രതീക്ഷിക്കുന്നതുമായ ഒഴിവുകൾ എത്രയും വേഗം റിപ്പോർട്ട്
ഒന്നിനു പിറകെ ഒന്നായി സബ് ഇൻസ്പെക്ടർ വിജ്ഞാപനങ്ങൾ പ്രസിദ്ധീകരിച്ച് പിഎസ്സി ‘കാര്യക്ഷമത’ തെളിയിക്കുമ്പോൾ വഴിയാധാരമാകുന്ന ഉദ്യോഗാർഥികളുടെ അവസ്ഥകൂടി ബന്ധപ്പെട്ടവർ പരിശോധിക്കണം. ഒരു റാങ്ക് ലിസ്റ്റും ഒരു വിജ്ഞാപനവും നിലനിൽക്കെ ഡിസംബർ 30ന് വീണ്ടും പുതിയ എസ്ഐ വിജ്ഞാപനം ഇറക്കുന്നവർ, ഇതുവരെ റിപ്പോർട്ട്
കേരളത്തിലെ തൊഴിലില്ലാത്ത ചെറുപ്പക്കാരെ കാഴ്ചക്കാരാക്കി, ഭരണാധികാരം ഉപയോഗിച്ചു നടത്തിയ ഒരു ആശ്രിതനിയമനം സുപ്രീം കോടതി റദ്ദാക്കിയത് അടുത്ത ദിവസമാണ്. സർക്കാർ ജീവനക്കാരനല്ലാത്ത ഒരാളുടെ മകനു നൽകിയ ആശ്രിതനിയമനം റദ്ദാക്കിയ വിധി സർക്കാരിനേറ്റ മുഖത്തടിതന്നെയായിരുന്നു. ചെങ്ങന്നൂരിലെ മുൻ എംഎൽഎ
രാജ്യത്തെ കേന്ദ്ര സർവകലാശാലകളിൽ മുപ്പതു ശതമാനത്തോളം അധ്യാപകതസ്തികകളും 50 ശതമാനത്തോളം അനധ്യാപകതസ്തികകളും ഒഴിഞ്ഞുകിടക്കുന്നതായുള്ള വെളിപ്പെടുത്തൽ അമ്പരപ്പിക്കുന്നതാണ്. ഉന്നതബിരുദം നേടിയ പതിനായിരങ്ങൾ ജോലിക്കായി കാത്തിരിക്കുന്ന രാജ്യത്താണ്, ഇത്രയേറെ മികച്ച അവസരങ്ങൾ നികത്താതെ കിടക്കുന്നത്. ഷാഫി
വിവിധ വകുപ്പുകളിൽ ക്ലാർക്ക് (മുൻപത്തെ എൽഡി ക്ലാർക്ക്) സാധ്യതാ ലിസ്റ്റുകൾ തയാറാക്കുന്ന നടപടി പിഎസ്സി ആരംഭിച്ചിരിക്കുകയാണ്. ഉദ്യോഗാർഥികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ലിസ്റ്റുകളാണിവ എന്നതിനാൽ, ആളെക്കുറയ്ക്കാതെ ലിസ്റ്റുകൾ പ്രസിദ്ധീകരിക്കാൻ ജാഗ്രത പുലർത്തണം. ലിസ്റ്റുകൾ വെട്ടിയൊതുക്കുന്ന സമീപകാല
ഇംഗ്ലിഷ് ഹൈസ്കൂൾ ടീച്ചർ തസ്തികയുടെ നിയമനക്കാര്യം വീണ്ടും വീണ്ടും കോടതിയിലേക്കു വലിച്ചിഴയ്ക്കുന്നതിലൂടെ സർക്കാർ ഉദ്ദേശിക്കുന്നതെന്താണ്? സ്ഥിരം തസ്തിക സൃഷ്ടിച്ചു നിയമനം നടത്തണമെന്ന ഹൈക്കോടതി വിധിക്കെതിരെ പുനഃപരിശോധനാ ഹർജിയുമായി മുന്നോട്ടുവന്ന സർക്കാർ, അനുകൂല നടപടി തേടി ഉദ്യോഗാർഥികളെയും കോടതി കയറാൻ
തിരുവനന്തപുരം അമ്പൂരി പഞ്ചായത്തിലെ 4 അങ്കണവാടികളിൽ വർക്കർ, ഹെൽപർ നിയമനത്തിനു തയാറാക്കിയ റാങ്ക് ലിസ്റ്റ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആദിവാസി വിഭാഗക്കാർ നടത്തിയ സമരം ഈ തസ്തികകളിലെ നിയമനത്തിന്റെ സുതാര്യതയില്ലായ്മയിലേക്കു വിരൽ ചൂണ്ടുന്നു. മെറിറ്റും സംവരണവും അട്ടിമറിച്ച്, രാഷ്ട്രീയ പാർട്ടികളുടെ
വിവിധ പിഎസ്സി പരീക്ഷകൾക്കായി തയാറാക്കുന്ന ചോദ്യ പേപ്പറുകളിലും ഉത്തരസൂചികകളിലും അടിക്കടി പിഴവുകൾ ഉണ്ടാകുന്ന സാഹചര്യം ഏറിവരികയാണ്. കണക്കിലധികം ചോദ്യങ്ങൾ ഒഴിവാക്കുന്നതിനൊപ്പം ഒരു പരീക്ഷയിലെ ചോദ്യങ്ങൾ തൊട്ടടുത്ത പരീക്ഷയിൽ ആവർത്തിക്കുക, അന്തിമ ഉത്തരസൂചികയിൽ തെറ്റായ ഉത്തരത്തിനും മാർക്ക് നൽകുക തുടങ്ങിയ
Results 1-10 of 44