Activate your premium subscription today
പാലക്കാട് ∙ കാർഷിക ജലസേചനത്തിനു സൗരോർജം ഉപയോഗിക്കുന്നതിലൂടെ കർഷകർക്ക് അധിക വരുമാനം ഉറപ്പാക്കുന്ന പിഎം കുസും പദ്ധതിയിൽ ഒരു ലക്ഷം കണക്ഷനു കൂടി അനുമതി തേടി അനെർട്ട് കേന്ദ്രസർക്കാരിനെ സമീപിച്ചു. പമ്പുകൾ സൗരോർജത്തിലേക്കു മാറ്റുന്ന പദ്ധതിയിൽ ഭൂരിഭാഗം കർഷകരെയും പങ്കാളികളാക്കുകയാണു ലക്ഷ്യം. പിഎം
ന്യൂഡൽഹി ∙ പ്രധാൻ മന്ത്രി ഫസൽ ബീമാ യോജന (പിഎംഎഫ്ബിവൈ), പുനഃക്രമീകരിച്ച കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് സ്കീം (ആർഡബ്ല്യുബിസിഐഎസ്) പദ്ധതികൾ 2025-26 വരെ തുടരാൻ കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. പ്രകൃതിദുരന്തങ്ങൾ മൂലമുണ്ടാകുന്ന നഷ്ടങ്ങൾ പരിഹരിക്കാൻ കർഷകർക്ക് ഇത് സഹായകമാകും. ഇതിനുപുറമെ ക്ലെയിമുകൾ
ന്യൂഡൽഹി ∙ കർഷകരുടെ ന്യായമായ പരാതികൾ കേൾക്കാനും പരിഗണിക്കാനുമുള്ള സന്നദ്ധത കേന്ദ്ര സർക്കാർ എന്തുകൊണ്ട് പരസ്യപ്പെടുത്തുന്നില്ലെന്നു സുപ്രീം കോടതി ആരാഞ്ഞു. മിനിമം താങ്ങുവില ഉൾപ്പെടെ കർഷകർ ഉന്നയിക്കുന്ന ആവശ്യങ്ങളിൽ കോടതി ഇടപെടൽ തേടിയുള്ള ഹർജിയെക്കുറിച്ചു അറിയില്ലെന്ന് കേന്ദ്ര സർക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത പ്രതികരിച്ചപ്പോഴായിരുന്നു ചോദ്യം.
ന്യൂഡൽഹി ∙ ഡൈ അമോണിയം ഫോസ്ഫേറ്റ് (ഡിഎപി) വളത്തിനു കർഷകർ ഉയർന്നവില നൽകേണ്ടിവരില്ല. വിലവർധന ഒഴിവാക്കാൻ 3,850 കോടി രൂപയുടെ അധിക സബ്സിഡി അനുവദിക്കാൻ കേന്ദ്ര മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതുവഴി 50 കിലോ വളം 1,350 രൂപയ്ക്കു തന്നെ തുടർന്നും കർഷകർക്കു ലഭിക്കും. നിലവിലുള്ള സബ്സിഡിക്കു പുറമേ ഓരോ 50 കിലോ ബാഗിനും 175 രൂപ കൂടി സർക്കാർ ചെലവഴിക്കും.
വിസ്സമതിച്ചാലും സ്ഥാപിക്കാം മൊബൈൽ ടവർ സ്വകാര്യഭൂമിയിൽ മൊബൈൽ ടവർ സ്ഥാപിക്കുകയോ ടെലികോം ലൈനുകൾ വലിക്കുകയോ ചെയ്യുന്നത് പൊതുതാൽപര്യത്തിന് അനിവാര്യമെന്നു ബോധ്യപ്പെട്ടാൽ സ്ഥലമുടമ വിസമ്മതിച്ചാലും നാളെ മുതൽ ടെലികോം കമ്പനികൾക്ക് ജില്ലാ കലക്ടർ വഴി അനുമതി നേടാം. ഇതിനായി സ്വകാര്യവ്യക്തിക്ക് ടെലികോം കമ്പനി അപേക്ഷ നൽകണം. ഉടമയുടെ അനുമതി ലഭിക്കാതെ വന്നാൽ പൊതുതാൽപര്യം കണക്കിലെടുത്ത് കലക്ടർക്ക് അനുമതി നൽകാം. ക്രെഡിറ്റ്
കോട്ടയം ∙ കാർഷികാഭിവൃദ്ധി ഫണ്ടിൽ നിലവിലുള്ള നിക്ഷേപത്തുക ഉപയോഗിച്ചു നെല്ലുൽപാദനം കൂട്ടാനും നെൽക്കർഷകരെ സഹായിക്കാനും നെല്ലുൽപാദക ഉത്തേജക പദ്ധതി സംസ്ഥാനത്തു നടപ്പാക്കണമെന്നു കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി എംപി. റബർ ഉൽപാദക ഉത്തേജക പദ്ധതി മാതൃകയിൽ നെല്ലുൽപാദക ഉത്തേജക പദ്ധതി ഫലപ്രദമായി സംസ്ഥാനത്തു നടപ്പാക്കാം. കാർഷികാഭിവൃദ്ധി ഫണ്ടിൽ എത്തിയിട്ടുള്ള 1512.15 കോടി രൂപ ഉപയോഗിച്ചു പദ്ധതി നടപ്പാക്കണം. നെല്ലുൽപാദക ഇൻസെന്റീവായി ഇപ്പോൾ കർഷകർക്കു നൽകുന്ന 5.20 രൂപ അപര്യാപ്തമാണ്. ഇൻസെന്റീവായി ഒരു കിലോ നെല്ലിന് 11.80 രൂപ നൽകി നെല്ലിന്റെ സംഭരണവില 40 രൂപയായി ഉയർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആലപ്പുഴ ∙ നെല്ലു സംഭരണവുമായി ബന്ധപ്പെട്ട വി.കെ.ബേബി സമിതിയുടെ റിപ്പോർട്ട് ജനുവരി ഒന്നിനു മന്ത്രിസഭാ ഉപസമിതി പരിഗണിക്കും. മന്ത്രിമാരായ കെ.കൃഷ്ണൻകുട്ടി, കെ.എൻ.ബാലഗോപാൽ, വി.എൻ.വാസവൻ, പി.പ്രസാദ്, ജി.ആർ.അനിൽ എന്നിവരാണ് ഉപസമിതിയിലുള്ളത്.
പാലക്കാട് ∙ സംസ്ഥാന കർഷക കടാശ്വാസ കമ്മിഷനിലെ ശീതസമരം കടം തീർപ്പാക്കലിനു തടസ്സമാകുന്നു. കമ്മിഷൻ സെക്രട്ടറിയായി ഡപ്യൂട്ടേഷനിലുള്ള അണ്ടർ സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥയെ 31നകം മാറ്റിയില്ലെങ്കിൽ രാജിവയ്ക്കുമെന്നു ചെയർമാൻ ജസ്റ്റിസ് കെ.ഏബ്രഹാം മാത്യു സർക്കാരിനു മുന്നറിയിപ്പു നൽകി. എന്നാൽ, ചെയർമാനും അംഗങ്ങളും തീർപ്പാക്കുന്ന അപേക്ഷകൾ കൃത്യമായി പരിശോധിക്കാതെ കടാശ്വാസത്തിനു ശുപാർശ നൽകാനാകില്ലെന്നാണ് സെക്രട്ടറിയുടെ നിലപാട്. തങ്ങളുടെ വിഹിതം അടച്ചു കടം തീർത്ത് ആധാരം തിരികെ ലഭിക്കാനായി കാത്തിരിക്കുന്ന കർഷകരാണു വലയുന്നത്. നിലവിലെ അപേക്ഷകൾ തീർത്താൽ മാത്രമേ പുതിയവ സ്വീകരിക്കാൻ സാധിക്കൂ.
ബെംഗളൂരു ∙ ചുമയ്ക്കുള്ള മരുന്നാണെന്നു തെറ്റിദ്ധരിച്ച്, വിളകളിൽ പ്രയോഗിക്കാൻ സൂക്ഷിച്ചിരുന്ന കീടനാശിനി കുടിച്ച കർഷകൻ മരിച്ചു.
ന്യൂഡൽഹി∙ കർഷകരുടെ ഡൽഹി മാർച്ചിനിടെ സംഘർഷം. 12 മണിക്കാണ് ‘ദില്ലി ചലോ’ മാർച്ച് ആരംഭിച്ചത്. പൊലീസ് മാർച്ച് തടഞ്ഞതിനെ തുടർന്നാണ് പഞ്ചാബ്–ഹരിയാന അതിർത്തിയായ ശംഭുവിൽ സംഘർഷമുണ്ടായത്. ബാരിക്കേഡിന് അടുത്തെത്തി പ്രതിഷേധിച്ച കർഷകർക്കുനേരെ ഹരിയാന പൊലീസ് കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചു. അഞ്ചു കർഷകർക്കു പരുക്കേറ്റു. അനുമതിയില്ലാതെ മുന്നോട്ടു പോകാനാകില്ലെന്നാണ് പൊലീസിന്റെ നിലപാട്. നേരത്തെ രണ്ടു തവണ മാർച്ച് പൊലീസ് തടഞ്ഞിരുന്നു.
Results 1-10 of 1008