Activate your premium subscription today
ചെറുതേനിന് വിലയും മൂല്യവും കൂടുതലുണ്ട്. ഒന്നോ രണ്ടോ തേനീച്ചക്കൂട് പരിപാലിച്ചാൽ വീട്ടാവശ്യത്തിനു വേണ്ടത്ര ചെറുതേൻ ലഭിക്കും. ചെറുതേനീച്ച പലതരമുണ്ട്. നമ്മുടെ നാട്ടിൽ സാധാരണ കാണുന്ന ചെറുതേനീച്ച കറുത്ത നിറത്തിലുള്ളതാണ്. ചെറുതേനീച്ചക്കർഷകരിൽനിന്ന് കൂടോടുകൂടി ഇപ്പോൾ ചെറുതേനീച്ചക്കോളനി വാങ്ങാൻ കിട്ടും.
ബോംബ് തേടിയാണ് കുടപ്പനക്കുന്ന് സിവിൽ സ്റ്റേഷനിലേക്ക് പൊലീസെത്തിയത്. പിന്നാലെ മാധ്യമ പ്രവർത്തകരും. അതിനിടെ ബോംബ് ഭീഷണിയെത്തുടർന്ന് സിവിൽ സ്റ്റേഷനിലുള്ളവരെ പുറത്തിറക്കുകയും ചെയ്തു. അഫ്സൽ ഗുരുവിനെ തൂക്കിലേറ്റിയതിലുള്ള പ്രതിഷേധസൂചകമായി ബോംബ് വച്ചു എന്ന തരത്തിലുള്ളതായിരുന്നു സന്ദേശം. പക്ഷേ എത്ര പരിശോധിച്ചിട്ടും ബോംബ് കിട്ടിയില്ല, പകരം പാഞ്ഞെത്തിയതു തേനീച്ചക്കൂട്ടമായിരുന്നു. ആയിരക്കണക്കിന് തേനീച്ചകൾ തലങ്ങും വിലങ്ങും ആക്രമിച്ചതോടെ കലക്ടർ അനുകുമാരി ഉൾപ്പെടെ ജീവനുംകൊണ്ടോടി. അതിനിടെ ദേഹമാസകലം കുത്തേറ്റവരെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കുത്തേറ്റവരിൽ സബ് കലക്ടറും സിവിൽ സ്റ്റേഷൻ ഉദ്യോഗസ്ഥരും പൊലീസും മാധ്യമ പ്രവർത്തകരും സിവിൽ സ്റ്റേഷനിലേക്കു വന്നവരുമെല്ലാമുണ്ട്. നൂറോളം പേര് വിവിധ ആശുപത്രികളിൽ ചികിത്സ തേടി. സിവിൽ സ്റ്റേഷനിൽ പലയിടത്തായി തേനീച്ചക്കൂടുകളുണ്ട്. അവയിലൊന്ന് ഇളകിയതാണ് പ്രശ്നമായത്. സിവിൽ സ്റ്റേഷന്റെ അഞ്ചാം നിലയിലെ പുറംചുമരിലെ 3 തേനീച്ചക്കൂടുകളിലൊന്നാണ് ഇളകിയത്. കുത്താനാവശ്യമായ കൊമ്പുകളില്ലാത്ത ചെറുതേനീച്ചകൾ മുതൽ ഏറ്റവും അപകടകാരിയായ മലന്തേനീച്ച വരെയുണ്ട് കേരളത്തിലെ തേനീച്ച ഗണത്തിൽ. ഒരു കുത്തോടെ തേനീച്ചയുടെ കൊമ്പൊടിഞ്ഞ് ശരീരത്തിൽ തറയ്ക്കും. അതോടൊപ്പം
വിശ്രമമില്ലാതെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ജീവിവർഗമാണ് തേനീച്ചകൾ. പ്യൂപ്പ ഘട്ടത്തിൽനിന്ന് പറവയായി പുറത്തിറങ്ങുന്നതു മുതൽ തേനീച്ചയുടെ ജോലികൾ തുടങ്ങുകയായി. കൂട് വൃത്തിയാക്കുന്നതു മുതൽ ആരംഭിക്കുന്ന ജീവിതം പിന്നീട് തേൻ സംരംഭകരായും കോളനിയുടെ കാവൽക്കാരായും മാറുന്നു. വളർച്ചയുടെ ഓരോ ഘട്ടത്തിലും വ്യത്യസ്ത
തേനട രുചിച്ചിട്ടുണ്ടോ? തേൻ ഇറ്റുവീഴുന്ന ഒരു കഷണം വായിലേക്കിട്ട് ഹായ് എന്നു പറയാൻ ആർക്കാണ് കൊതിയില്ലാത്തത്. തേനീച്ചയുടെ കുത്തേൽക്കുന്നതോർക്കുമ്പോൾ ആ കൊതി പമ്പ കടക്കുമെന്നു മാത്രം. തേനീച്ചക്കോളനിയിൽ മോഷണത്തിനു തുനിയുമ്പോഴല്ലേ കുത്തേൽക്കേണ്ടിവരിക? ഒരു തേനീച്ച പോലും ആക്രമിക്കാത്തവിധം തേനട മാത്രമായി
ചെറുതേനീച്ചകളെ വരാന്തയിലേക്കും വീടിനുള്ളിലേക്കും വിളിച്ചു വരുത്തിയാലോ! വീടിന്റെയും പരിസരത്തിന്റെയും മാത്രമല്ല, ഇന്റീരിയറിന്റെയും കാഴ്ച കൂടുതൽ മനോഹരമാകും. ഗുണമേന്മയുള്ള തേനും അൽപം വരുമാനവും വർഷംതോറും മധുരബോണസായി ലഭിക്കും! വെയിലിൽനിന്നു തേനീച്ചകളെ സംരക്ഷിക്കുന്നതിനൊപ്പം ചെറുതേനീച്ചപ്പെട്ടി
വിപണിയിൽ ഏറെ മൂല്യമുണ്ട് ചെറുതേനിന്. കാര്യമായ പരിചരണങ്ങളൊന്നുമില്ലാതെന്ന അനായാസം വളർത്താമെങ്കിലും കൃത്യമായ രീതിയിൽ കോളനി വിഭജനം നടത്താനോ തേൻ ശേഖരിക്കാനോ സാധാരണക്കാർക്കു കഴിയാറില്ല. അതുകൊണ്ടുതന്നെ തേൻ ശേഖരിക്കുന്നതിനൊപ്പം ഏറിയപങ്കും കോളനികൾ നശിച്ചു പോകുകയാണ് ചെയ്യുക. അൽപം ശ്രദ്ധിച്ചാൽ ഈച്ചകളെ
പരാജയം വിജയത്തിന്റെ ചവിട്ടുപടിയാണെന്നു പറയുന്നത് കാർഷിക മേഖലയിൽ അക്ഷരാർഥത്തിൽ ശരിയാണ്. തെറ്റുകളിൽനിന്നു പാളിച്ചകളിൽനിന്നും പ്രചോദനവും അറിവും ഉൾക്കൊണ്ടുകൊണ്ടാണ് ഓരോ കർഷകനും വിജയിയാകുന്നതും ആ വിജയകഥ മറ്റുള്ളവർക്കായി പങ്കുവയ്ക്കാൻ കഴിയുന്നതും. അത്തരത്തിൽ പരാജയത്തിൽനിന്ന് പാഠങ്ങൾ ഉൾക്കൊണ്ടുകൊണ്ടാണ്
രണ്ടായിരത്തിലേറെ തേനീച്ചക്കോളനികളും വർഷം 20 ടണ്ണിലധികം തേനുൽപാദനവുമുള്ള കർഷകരാണ് പ്രിൻസിയും ജയനും. വർഷങ്ങൾക്കു മുൻപ് കന്യാകുമാരി ജില്ലയിലെ മാർത്താണ്ഡത്തുനിന്നു തേനീച്ചക്കൃഷിക്കായി പാലക്കാട് കരിമ്പയിലെത്തിയതാണ് ഈ കുടുംബം. സംസ്ഥാന രൂപീകരണത്തിനു മുൻപ് തിരുവിതാംകൂറിന്റെ ഭാഗമായിരുന്ന മാർത്താണ്ഡം
ജിദ്ദ ∙ തായിഫിലെ സുഖകരമായ കാലാവസ്ഥ ഈ പ്രദേശത്തെ തേനീച്ച വളർത്തലിന് അനുയോജ്യമാക്കുന്നു. ഈ മേഖല വിനോദസഞ്ചാരത്തിൽ വൻ കുതിച്ചുചാട്ടമാണ് നടത്തുന്നത്. തായിഫിലെ ജനങ്ങൾ തലമുറകളായി തേനീച്ച വളർത്തലിൽ ഏർപ്പെടുന്നുണ്ട്.
ഹൈറേഞ്ചിലെ കാട്ടുപൂക്കളിലും മറ്റും ഒളിഞ്ഞിരിക്കുന്ന ഓരോ തുള്ളി തേനും ശേഖരിച്ചു വിൽക്കുന്ന സംരംഭം– ഇടുക്കി കുമളിയിലെ ഫിലിപ്സ് നാച്ചുറൽ ഹണിയെ അങ്ങനെ വിശേഷിപ്പിക്കാം. വർഷം തോറും അര ലക്ഷം ലീറ്റർ തേൻ ശേഖരിച്ച് നാട്ടുകാർക്കു നൽകുന്നു കുമളി വട്ടംതൊട്ടിയിൽ ഫിലിപ് മാത്യു. ആറായിരത്തോളം തേനീച്ചക്കോളനികളും
Results 1-10 of 25