Activate your premium subscription today
വിദേശത്തുനിന്നുള്ള പ്രീമിയം ചോക്ലേറ്റുകൾക്കായി ഒട്ടേറെ കുട്ടികൾ കേരളത്തില്‍ കാത്തിരിക്കുന്നുണ്ട്. അതേസമയം കേരളത്തിലെ രണ്ട് ആൺകുട്ടികളുണ്ടാക്കുന്ന ചോക്ലേറ്റിനായി പ്രീമിയം ചോക്ലേറ്റിന്റെ നാടായ ബെൽജിയത്തിലും കാഡ്ബറിയുടെ സ്വന്തം നാടായ ഇംഗ്ലണ്ടിലും ആരാധകര്‍ കാത്തിരിക്കുന്നു. തൊടുപുഴ എഴുമുട്ടം അടപ്പൂർ
വ്യാപാര യുദ്ധത്തിലെ കൊടുങ്കാറ്റിൽ കൊക്കോ ആടിയുലഞ്ഞെങ്കിലും ഏറെ നിർണായകമായ 7700 ഡോളറിലെ താങ്ങ് ഉൽപന്നം നിലനിർത്തിയത് ആഗോള കൊക്കോ കർഷകർക്ക് ആത്മവിശ്വാസം പകരും. അതേസമയം താഴ്ന്ന റേഞ്ചിൽ നിന്നുള്ള തിരിച്ചു വരവിൽ ന്യൂയോർക്ക് എക്സ്ചേഞ്ചിൽ കഴിഞ്ഞ രാത്രി 8500 ഡോളറിലെ പ്രതിരോധം മറികടക്കാനുമായില്ല.
പശ്ചിമാഫ്രിക്കൻ രാജ്യങ്ങൾ വീണ്ടും വരൾച്ചയെ അഭിമുഖീകരിക്കുന്നത് കൊക്കോ കർഷകരുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചു. മുഖ്യ കൊക്കോ ഉൽപാദകരാജ്യങ്ങളായ ഐവറി കോസ്റ്റിലെയും ഘാനയിലെയും കർഷകർ മഴയുടെ അഭാവത്തിൽ നട്ടം തിരിയുന്നു.
വേനൽ മഴ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ലഭ്യമായെങ്കിലും റബർ മേഖലയിലെ വരണ്ട കാലാവസ്ഥയിൽ കാര്യമായ മാറ്റമില്ല. കാർഷിക മേഖലയിലെ വൻകിട സ്റ്റോക്കിസ്റ്റുകൾ പിന്നിട്ട സീസണിലെ ചരക്ക് പൂർണമായി വിറ്റഴിച്ചിട്ടില്ല. ഉൽപാദകകേന്ദ്രങ്ങളിലെ ചെറുകിട വിപണികളിൽ ഷീറ്റും ലാറ്റക്സും കുറഞ്ഞ അളവിലാണ് വിൽപന നടക്കുന്നത്.
ചോക്കുമലയിലിരിക്കുന്നവൻ ചോക്കുകഷണം അന്വേഷിച്ചു പോയ കഥ പറയുന്നുണ്ട് ലോഹിതദാസ് ഒരു സിനിമയിൽ. കൺവെട്ടത്തുള്ള സാധ്യതകൾ കാണാതെ പോകുന്നതിനെക്കുറിച്ചാണ് അദ്ദേഹത്തിന്റെ വാക്കുകൾ. ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദം നേടി ഇരുപതാം വയസ്സു മുതൽ പല പല ബിസിനസ് സംരംഭങ്ങൾ നടത്തിയ തന്റെ സ്ഥിതിയും ഏതാണ്ട്
ആഗോള കൊക്കോ വിപണി വീണ്ടും ഒരു കുതിപ്പിന് തയാറെടുക്കുകയാണോ? കഴിഞ്ഞ വർഷം ലോക മാർക്കറ്റിൽ 200 ശതമാനം മുന്നേറ്റം കാഴ്ചവച്ച ഏക ഉൽപന്നമെന്ന ഖ്യതി നിലനിർത്തുകയാണ് കൊക്കോ. പിന്നിട്ട സീസണിലെ ബുൾ റാലി ഒരിക്കൽ കൂടി കാഴ്ചവയ്ക്കുമെന്ന പ്രതീക്ഷയിലാണ് നിക്ഷേപ സമൂഹവും ഊഹക്കച്ചവടക്കാരും.
രാജ്യാന്തര കൊക്കോ വിപണി ശക്തമായ നിലയിലെങ്കിലും ആഭ്യന്തര മാർക്കറ്റ് അൽപ്പം തളർച്ചയിലേക്ക് നീങ്ങുകയാണോ? വിപണിയുടെ സ്പന്ദനങ്ങളും വ്യവസായികളിൽനിന്നുള്ള വാങ്ങൽ താൽപര്യം കുറഞ്ഞതും കൂട്ടിവായിച്ചാൽ ഒരു തിരുത്തൽ സാധ്യത തെളിയുന്നു. ഒരുമാസമായി കിലോ 740–760 രൂപ റേഞ്ചിൽ നീങ്ങിയ കൊക്കോയ്ക്ക് വാങ്ങലുകാർ
കറുത്തപൊന്ന് വീണ്ടും കുതിപ്പിന്റെ പാതയിൽ. റബർവില കർഷകർക്ക് നിരാശ നൽകി വീണ്ടും ഇടിയുകയാണ്. പ്രതികൂല കാലാവസ്ഥ മൂലം ഉൽപാദനത്തിൽ രാജ്യാന്തരതലത്തിൽ തന്നെ റബർ വെല്ലുവിളിയും നേരിടുന്നുണ്ട്. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ ഇന്നത്തെ അങ്ങാടി വിലനിലവാരം ഇങ്ങനെ.
ഉൽപാദനം കുറഞ്ഞിട്ടും റബർവില പിന്നെയും താഴേക്കുതന്നെ. ഡിമാൻഡിൽ മങ്ങലേറ്റതാണ് ബാധിക്കുന്നത്. കൽപ്പറ്റ വിപണിയിൽ കാപ്പിക്കുരു, ഇഞ്ചിവിലകൾ മാറിയില്ല. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ ഇന്നത്തെ അങ്ങാടി വിലനിലവാരം ഇങ്ങനെ.
‘‘വിത്തുഗുണം പത്തുഗുണം’’ എന്ന ചൊല്ല് അക്ഷരാർഥത്തിൽ ശരിയാണ്, കൊക്കോയുടെ കാര്യത്തിൽ. കൊക്കോവില മികച്ച നിലയിൽ നിൽക്കുന്നതുകൊണ്ടുതന്നെ കർഷകർ പുതിയ നടീലിന് ഉത്സാഹിക്കുന്നുണ്ട്. പരപരാഗണം വഴി കായ്കൾ ഉണ്ടാകുന്ന ചെടിയാണ് കൊക്കോ എന്നതിനാൽ വിത്തിനായി കായ്കൾ തിരഞ്ഞെടുക്കുമ്പോൾ അതിന്റെ ഉദ്ഭവം ഏറെ
Results 1-10 of 89