Activate your premium subscription today
വടകര ∙ കർഷകർക്ക് ആശ്വാസം പകർന്ന് പച്ചത്തേങ്ങയുടെ വില റെക്കോർഡിലെത്തി. ഇന്നലെ 50 രൂപ വർധിച്ച് ക്വിന്റലിന് 5850 രൂപയിലെത്തി. മാർച്ച് 15 ന് 5,700 രൂപയായതാണ് ഇപ്പോൾ 5,850ൽ എത്തിയത്. കഴിഞ്ഞ 7 വർഷത്തിനിടയിലെ ഉയർന്ന വിലയാണിത്. ഉൽപാദനത്തിലെ കുറവാണ് വിലയിലെ ഈ വർധനയ്ക്കു പ്രധാന കാരണം. ഈ മാസം അവസാനത്തോടെ
ഇന്ത്യൻ കുരുമുളക് വാരത്തിന്റെ തുടക്കത്തിൽ അൽപം പതറിയെങ്കിലും പിന്നീട് സ്ഥിരത കണ്ടെത്തി. ഇറക്കുമതി ലോബിയുടെ സമ്മർദം നിലനിന്നതിനാൽ രണ്ട് ദിവസമായി മുന്നേറാൻ നടത്തിയ ശ്രമം വിജയിച്ചില്ലെങ്കിലും ഇന്ന് മുളക് കരുത്ത് കാണിച്ചു. കാർഷിക മേഖല വിലക്കയറ്റം മുന്നിൽ കണ്ട് ചരക്ക് പിടിച്ചു. ഇതിനിടയിൽ തുടർച്ചയായ മൂന്നാം ദിവസവും വിയറ്റ്നാം മുളക് വില ഉയർന്നത് ആഗോള ഇറക്കുമതിക്കാർ ആകാംക്ഷയോടെ ഉറ്റ് നോക്കുന്നു.
സംസ്ഥാനത്ത് നാളികേര വിളവെടുപ്പിന് തുടക്കം കുറിച്ചു. കഴിഞ്ഞ സീസണിൽ റെക്കോർഡ് പ്രകടനം കാഴ്ച്ചവെച്ച കൊപ്രയും പച്ചതേങ്ങയും ഉണർവ് വിളവെടുപ്പ് വേളയിലും നിലനിർത്തുമെന്ന വിശ്വാസത്തിലാണ് കർഷകർ. മധ്യകേരളത്തിലും മലബാർ മേഖലയിലും ചെറിയതോതിൽ തുടങ്ങിയ വിളവെടുപ്പ് മാസത്തിൻെറ രണ്ടാം പകുതിയോടെ ഊർജിതമാകുമെന്ന നിഗനമത്തിലാണ് കാർഷിക മേഖല.
പാലക്കാട് ∙ തേങ്ങയ്ക്കു വില കുതിച്ചുയർന്നതോടെ വ്യാപാരികൾ തോപ്പുകൾക്കു ബുക്കിങ് തുടങ്ങി. തേങ്ങയിടുന്നതിനു മുൻപേ കർഷകർക്കു മുഴുവൻ പണവും നൽകി കച്ചവടം ഉറപ്പിക്കുന്നതാണു പുതിയ രീതി. തേങ്ങയുടെ മൊത്ത വില കിലോയ്ക്ക് 2 രൂപ വർധിച്ച് 62–64 രൂപയിലെത്തി. ചില്ലറ വിപണിയിൽ വില 70 രൂപ കടന്നു. മുൻകൂർ തുക നൽകിയിട്ടു
വിയറ്റ്നാമിലെ കുരുമുളക് കയറ്റുമതിക്കാർ ചരക്ക് ക്ഷാമത്തിൽ നട്ടം തിരിഞ്ഞതോടെ കർഷകരെ ആകർഷിക്കാൻ നിത്യേന അവർ നിരക്ക് ഉയർത്തുകയാണ്. വിയറ്റ്നാം മുളക് കിലോ 1,45,000 - 1,47,200 ഡോഗിലാണ് ഇടപാടുകൾ നടന്നത്. നവംബർ ഷിപ്പ്മെൻറ്റുകൾ പൂർത്തിയാക്കാൻ കഴിയാഞ്ഞ പലർക്കും യൂറോപ്യൻ ബയ്യർമാർ ഡിസംബറിലേയ്ക്ക്
പച്ച തേങ്ങ റെക്കോർഡ് തലത്തിൽ നീങ്ങുന്നത് കാർഷിക മേഖലയുടെ ആത്മവിശ്വാസം ഇരട്ടിപ്പിക്കുന്നു. ഗ്രാമീണ മേഖലകളിൽ തേങ്ങയുടെ ലഭ്യത ചുരുങ്ങിയതിനാൽ ഇടനിലക്കാർ ഉയർന്ന വില നൽകി ചരക്ക് ശേഖരിക്കാൻ ഉത്സാഹിച്ചു. നഗര പ്രദേശങ്ങളിൽ കിലോ 70 രൂപയ്ക്ക് വരെ വിൽപ്പന നടക്കുന്നതിനാൽ വലിയോരു പങ്ക് കർഷകർ മൂപ്പ് എത്തിയ കുലകൾ വിളവെടുത്ത് വിൽപ്പനയ്ക്ക് ഇറക്കുന്നുണ്ട്.
കുരുമുളക് ഉൽപാദനവും കരുതൽ ശേഖരവും സംബന്ധിച്ച് അടിസ്ഥാനരഹിതമായ കണക്കുകൾ കേന്ദ്ര ഏജൻസിയിൽ നിന്നും പുറത്ത് വന്നത് കർഷകരെയും വ്യാപാര മേഖലയെയും ഒരുപോലെ ആശയകുഴപ്പത്തിലാക്കി. അടുത്ത സീസണിൽ ബംബർ വിളവെന്ന വിലയിരുത്തലാണ് പുറത്ത് വന്നത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കാലാവസ്ഥ വ്യതിയാനം മൂലം കുരുമുളക് ഉൽപാദനം കുറയുന്ന സാഹചര്യത്തിൽ തെറ്റായ കണക്കുകൾ പുറത്തുവിട്ടതിനു പിന്നിൽ ഓഫ് സീസണിലെ വിലക്കയറ്റം തടയുകയെന്ന ലക്ഷ്യമെന്ന് ഉൽപാദന മേഖല. കാർഷിക മേഖലയിൽ കഴിഞ്ഞ സീസണിലെ നീക്കിയിരിപ്പുണ്ടെന്ന പ്രവചനം ഉൽപ്പന്നത്തെ തളർത്താനുള്ള തന്ത്രമായി ഉൽപാദകർ വിലയിരുത്തുന്നു.
ദീപാവലി മുഹൂർത്ത വ്യാപാരത്തിൽ കുരുമുളക് വില ക്വിന്റലിന് 200 രൂപ വർധിച്ചു. അൺ ഗാർബിൾഡ് കുരുമുളക് 63,700 രൂപയിലും ഗാർബിൾഡ് മുളക് 65,700 രൂപയിലും വിപണനം നടന്നു. മൂഹുർത്ത കച്ചവടത്തിൽ മൊത്തം 19.5 ടൺ മുളകിന്റെ ഇടപാടുകൾ നടന്നു. വിക്രം സംവത് വർഷം 2081 ആദ്യ ഇടപാടുകളെ ഏറെ പ്രാധാന്യത്തോടെയാണ് ഗുജറാത്തി സമൂഹം വിലയിരുത്തുന്നത്.
കുറ്റ്യാടി∙ തേങ്ങയ്ക്കു വില ദിവസംതോറും കുറയുന്നത് കർഷകരെ പ്രതിസന്ധിയിലാക്കുന്നു. രണ്ടാഴ്ച മുൻപു വരെ പച്ചത്തേങ്ങ കിലോയ്ക്ക് 37 രൂപയായിരുന്നു. അതിപ്പോൾ 27 രൂപയായി കുറഞ്ഞു. ഇനിയും വില കുറയുമെന്നാണ് വ്യാപാരികൾ നൽകുന്ന സൂചന. സ്കൂൾ, കോളജ് തുറക്കൽ സമയത്ത് തേങ്ങയുടെ വിലയിടിവ് കർഷകരെ സാരമായി ബാധിക്കും.
ഇസ്രയേൽ – ഇറാൻ സംഘർഷം മൂർച്ഛിച്ചേക്കാനുള്ള സാധ്യത തേയില വിപണിയിൽ ആശങ്ക പരത്തുന്നു. കയറ്റുമതി തടസ്സപ്പെട്ടേക്കുമോ എന്ന ഭയം ശക്തമാകുകയാണ്. അതിനാൽ കഴിയുന്നത്ര വേഗം കയറ്റുമതി കരാർ പാലിക്കാനുള്ള തത്രപ്പാടിലാണു വ്യാപാരികൾ.
Results 1-10 of 26