Activate your premium subscription today
വ്യാപാര യുദ്ധം ആഗോളതലത്തിൽ ഉൽപന്ന വിലകളിൽ ചാഞ്ചാട്ടം സൃഷ്ടിക്കുന്നുണ്ടെങ്കിലും കാലാവസ്ഥ വ്യതിയാനത്തിൽ രാജ്യാന്തര കാപ്പി വീണ്ടും ചൂടുപിടിക്കുന്നു. മുഖ്യ കാപ്പി ഉൽപാദനക രാജ്യമായ ബ്രസീലിലെ തോട്ടം മേഖലയിൽ മഴയുടെ അഭാവമാണ് കർഷകരെ പ്രതിസന്ധിലാക്കുന്നത്. വേണ്ടത്ര മഴ ലഭ്യമല്ലാത്ത സാഹചര്യത്തിൽ അടുത്ത വിളവിനെ അത് ബാധിക്കുമെന്നാണ് വിലയിരുത്തൽ.
റബർ റെഡി മാർക്കറ്റായ ബാങ്കോക്കിൻെറ അഭാവത്തിൽ ഊഹക്കച്ചവടക്കാർ രാജ്യാന്തര അവധി വിപണിയെ അമ്മാനമാടി. തായ്ലൻറ് പുതുവത്സരമായ സോങ്ക്രാൻ പ്രമാണിച്ച് ഹോളിഡേ മൂഡിലാണ്. രണ്ട് ദിവസത്തെ ഔദ്ധ്യോഗിക അവധിയെങ്കിലും അവരുടെ ആഘോഷം ഒരാഴ്ച്ചയോളം നീണ്ടു നിൽക്കാറാണ് പതിവ്. സർക്കാർ‐വ്യാപാരസ്ഥാപനങ്ങൾ പ്രവർത്തനരഹിതമായ തക്കത്തിലാണ് ഊഹക്കച്ചവടക്കാർ അന്താരാഷ്ട്ര റബർ വിപണിയെ വരുതിലാക്കാൻ അണിയറ നീക്കം നടത്തി
ഉത്സവ ദിനങ്ങളെ ആലസ്യത്തിൽ നിന്നും കാർഷികോൽപ്പന്ന വിപണി ഇനിയും തിരിച്ചു വരവ് നടത്തിയില്ല. ഉൽപാദന മേഖല വിഷു ആഘോഷങ്ങളിൽ അമർന്ന് നിന്നതിനാൽ മുഖ്യ വിപണികളിൽ ചരക്ക് വരവ് ഇന്ന് കുറഞ്ഞ അളവിലായിരുന്നു. അതേ സമയം ഈസ്റ്റർ ആവശ്യങ്ങൾ മുന്നിൽ കണ്ട് ഒരു വിഭാഗം ചെറുകിട കർഷകർ വരും ദിനങ്ങളിൽ ഉൽപ്പന്നങ്ങളുമായി വിപണികളെ സമീപിക്കാനുള്ള തയ്യാറെടുപ്പിലാണ്.
ഏഷ്യൻ റബർ മാർക്കറ്റുകളിൽ ഇടപാടുകളുടെ ആദ്യ മിനിറ്റുകളിൽ തന്നെ രക്തച്ചൊരിച്ചിൽ. നിക്ഷേപകർ കൂട്ടത്തോടെ ബാധ്യതകൾ വിറ്റുമാറാൻ മത്സരിച്ചത് ജപ്പാൻ ഒസാക്ക എക്സ്ചേഞ്ചിൽ റബറിനെ സമ്മർദ്ദത്തിലാക്കി. കഴിഞ്ഞവാരം എട്ടു ശതമാനം ഇടിവ് നേരിട്ട റബറിന് ഇന്ന് ഓപ്പണിങ് വേളയിൽ വീണ്ടും എട്ടു ശതമാനം വിലത്തകർച്ച
സാമ്പത്തിക വർഷാന്ത്യം അടുത്തതോടെ അന്തർസംസ്ഥാന വാങ്ങലുകാർ സുഗന്ധവ്യഞ്ജന വിപണിയിൽനിന്ന് അൽപം പിൻതിരിയാനുള്ള സാധ്യതകൾ അടുത്ത വാരം ഉൽപന്ന വിലകളിൽ ചാഞ്ചാട്ടമുളവാക്കാം. ഏറ്റവും മികച്ച നിലവാരത്തിൽ നീങ്ങുന്ന കുരുമുളകിനു കടുത്ത ക്ഷാമം നേരിടുന്ന അവസരമെങ്കിലും വാങ്ങൽ താൽപര്യം കുറച്ച് ഇടപാടുകാർ വിപണിയുടെ അടിയോഴുക്ക് അളക്കാൻ ശ്രമം നടത്താം.
രാജ്യാന്തര റബർ വിപണിക്ക് അൽപം കാലിടറി, ഇന്നലെ മികവ് കാണിച്ച ഏഷ്യൻ റബർ മാർക്കറ്റുകൾ പലതും ഇന്ന് ഇടപാടുകളുടെ തുടക്കത്തിൽ തന്നെ അൽപം പരുങ്ങലിലായിരുന്നു. അവധി വ്യാപാര രംഗത്ത് പുതിയ വാങ്ങലുകാരുടെ അഭാവം പ്രമുഖ എക്സ്ചേഞ്ചുകളിൽ റബറിൽ സമ്മർദ്ദമുളവാക്കി.
ആഗോള നാളികേര ഉൽപാദനം നടപ്പു വർഷം കുറയുമെന്ന വിലയിരുത്തലുകൾ രാജ്യാന്തര തലത്തിൽ ഉൽപ്പന്നത്തിന് ആകർഷകമായ വില ഉറപ്പു വരുത്തി. മുഖ്യ ഉൽപാദകരാജ്യങ്ങളായ ഇന്ത്യ, ഫിലിപ്പീൻസ്, ഇന്തോനേഷ്യ എന്നിവിടങ്ങളിൽ വർഷത്തിന്റെ ആദ്യ പകുതിയിൽ നാളികേര ലഭ്യത ചുരുങ്ങുമെന്നു വ്യക്തമായതോടെ നിരക്ക് ഉയരുകയാണ്. അമേരിക്കയിലും യൂറോപ്യൻ രാജ്യങ്ങളിലും ചൈനയിലും ഭക്ഷ്യ, വ്യാവസായിക ആവശ്യങ്ങൾക്കുള്ള വെളിച്ചെണ്ണയ്ക്ക് ഡിമാൻഡ് വർധിച്ചത് വിപണിക്ക് അനുകൂലമാണ്.
കുരുമുളക് കൂടുതൽ ശക്തിയാർജിക്കുന്നതു കണ്ട് വാങ്ങലുകാർ തിരക്കിട്ട് ചരക്കു സംഭരിക്കുന്നു. സംസ്ഥാനത്തിന്റെ ഒട്ടുമിക്ക മേഖലകളിലും വിളവെടുപ്പ് പൂർത്തിയായിട്ടും വിപണികളിൽ വരവ് ചുരുങ്ങിയത് അന്തർസംസ്ഥാന വാങ്ങലുകാരെ പ്രതിസന്ധിലാക്കി. സീസണിൽ താഴ്ന്ന വിലയ്ക്ക് മുളകു സംഭരിക്കാമെന്ന കണക്കുകൂട്ടലിൽ രംഗത്തുനിന്ന് മാറി നിന്നിരുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ പല വൻകിട സ്റ്റോക്കിസ്റ്റുകളും നിലവിൽ ചരക്കിനായി രംഗത്തുണ്ട്.
ആഗോള തലത്തിൽ കുരുമുളകിന് നേരിടുന്ന ദൗർല്യം രൂക്ഷമായതോടെ ഉൽപ്പന്ന വില ടണ്ണിന് 10,000 ഡോളറിലേക്ക് അടുക്കുന്നു. ലോക വിപണിയിൽ കുരുമുളകിന് ആവശ്യം വർധിച്ചതിനൊപ്പം ചരക്ക് കയറ്റുമതി നടത്താൻ മുൻനിര രാജ്യങ്ങൾ ക്ലേശിക്കുകയാണ്.
ഭക്ഷ്യയെണ്ണ ഇറക്കുമതി കുറഞ്ഞത് വെളിച്ചെണ്ണയുടെ റെക്കോർഡ് കുതിപ്പിന് വേഗത സമ്മാനിച്ചു. പിന്നിട്ട മാസം പാം ഓയിൽ ഇറക്കുമതിയിൽ 25 ശതമാനം കുറഞ്ഞത് ഫലത്തിൽ നേട്ടമായത് നാളികേരോൽപ്പന്നങ്ങൾക്കാണ്. ഫെബ്രുവരിയിലെ പാം ഓയിൽ ഇറക്കുമതി 3.73 ലക്ഷം ടണ്ണിൽ ഒതുങ്ങി, കഴിഞ്ഞ വർഷം ഇതേ മാസം വരവ് 4.97 ലക്ഷം ടണ്ണായിരുന്നു.
Results 1-10 of 449