Activate your premium subscription today
പാലക്കാട് ∙ വെള്ളനെല്ലു സംഭരിക്കാൻ പ്രയാസമാണെന്നും മട്ട ഇനങ്ങൾ കൂടുതൽ കൃഷി ചെയ്യണമെന്നും മന്ത്രി ജി.ആർ.അനിൽ പറഞ്ഞതു നെൽക്കർഷകർക്കിടയിൽ വിവാദത്തിനും ആശങ്കയ്ക്കും തിരികൊളുത്തിയിരിക്കുകയാണ്. വെള്ള നെല്ലെടുക്കാൻ മില്ലുകാർ വലിയ താൽപര്യം കാണിക്കാത്തതിനാലാണ് പരമാവധി ഒഴിവാക്കണമെന്നു പറഞ്ഞതെന്നു മന്ത്രി
ബത്തേരി∙ കിലോയ്ക്ക് ഏഴു ലക്ഷം രൂപ വിലയുള്ള കുങ്കുമപ്പൂ സ്വന്തം വീടിന്റെ ടെറസിൽ കൃഷി ചെയ്ത് വിജയം വരിച്ച ബത്തേരി മലവയൽ സ്വദേശി എസ്. ശേഷാദ്രി രണ്ടാം കൃഷിക്ക് ഒരുങ്ങുന്നു. കൂടുതൽ വിത്തൊരുക്കി വിപുലമായ കൃഷിയിലേക്ക് തിരിയുകയാണ് അദ്ദേഹം.അതിനിടെ ശേഷാദ്രിയുടെ വയനാടൻ കുങ്കുമപ്പൂ രാജ്യവും ശ്രദ്ധിച്ചു
അടുക്കളത്തോട്ടം നിറയെ വ്യത്യസ്തവും അപൂർവവുമായ പഴവർഗങ്ങൾ കൃഷി ചെയ്ത് കട്ടപ്പന കുടവനപ്പാട്ട് ജിത്ത് ജോസഫും കുടുംബവും. അതിമധുരവും രുചിയിൽ ലിച്ചിപ്പഴത്തോട് സാമ്യവുമുള്ള മരമുന്തിരി ഇപ്പോൾ കായ്ച്ചുനിൽക്കുകയാണ്. സബാറ എന്ന ഇനം മരമുന്തിരിയാണ് പഴുത്തുനിൽക്കുന്നത്. കൂടാതെ റെഡ് ഹൈബ്രിഡ്, സ്കാർലെറ്റ് എന്നീ
നിലമ്പൂർ ∙ വിഷുവിന് കണിയൊരുക്കാൻ പാത്തിപ്പാറയിൽ തരിയക്കോടൻ അബ്ദുല്ലയുടെ കൃഷിയിടത്തിൽ വെള്ളരി വിളവെടുപ്പ് തുടങ്ങി. അബ്ദുല്ല വിളയിച്ച നീളൻ പയറിന് വിഷു വിപണിയിൽ ആവശ്യക്കാർ ഏറെയാണ്. പാത്തിപ്പാറയിൽ അയൽവാസിയായ കണിയാംപറമ്പിൽ ബാബുവിന്റെ ഒരേക്കർ ഭൂമിയിലാണ് പച്ചക്കറിക്കൃഷി. 54 വയസ്സുകാരനായ അബ്ദുല്ലയ്ക്ക്
കുട്ടനാട്∙ കൈനകരി ആർ ബ്ലോക്ക് കായൽ പാടശേഖരത്തിൽ പടർന്നുപിടിച്ച തീ 2 ദിവസമായിട്ടും നിയന്ത്രണമില്ലാതെ പടരുന്നു. ബുധനാഴ്ച രാത്രി ഒൻപതോടെയാണ് അഗ്നിബാധ ശ്രദ്ധയിൽപെട്ടത്. തരിശായി കിടന്ന ഭാഗത്തെ പുല്ലിനുപിടിച്ച തീ ആളിപ്പടരുകയായിരുന്നു. ആലപ്പുഴയിൽ നിന്ന് അഗ്നിരക്ഷാസേന ഇന്നലെ രാവിലെ സ്ഥലത്തെത്തിയെങ്കിലും പാടശേഖരത്തിന് ഉള്ളിലേക്കു പോകാൻ സാധിക്കാത്ത സ്ഥിതിയാണ്. വാഹനസൗകര്യം ഇല്ലാത്ത സ്ഥലമാണ് ആർ ബ്ലോക്ക്. ബോട്ടിൽ ഘടിപ്പിച്ച മോട്ടറിൽ നിന്നു തീപിടിത്തമുണ്ടായ സ്ഥലത്തേക്കു വെള്ളം പമ്പു ചെയ്യാനുള്ള ശ്രമവും പരാജയപ്പെട്ടു. കർഷകർ കൃഷി സംരക്ഷിക്കാൻ മോട്ടറും ബക്കറ്റുകളും മറ്റുമായി കൃഷിയിടത്തിൽ രാപകൽ കാവൽ നിൽക്കുകയാണ്.
ചാഴൂർ∙ കോവിലകം പടവിലെ 330 ഏക്കറിലെ നെൽകൃഷിയിൽ നട്ടതും വിതച്ചതുമായ 200 ഏക്കറിലെ കൃഷി കതിരുകൾ പതിരായി നശിച്ചു. ഉമ വിത്തിന്റെ ഞാറ് നട്ട 50 ഏക്കറിൽ 110 ദിവസം പ്രായമായ നെൽച്ചെടികളിൽ ഒരാഴ്ച മുൻപാണ് തണ്ടുതുരപ്പന്റെ ഭാഗമായുള്ള വെള്ളക്കതിർ വന്നത്. തണ്ടുതുരപ്പൻ പുഴുക്കൾ നെല്ലിന്റെ തണ്ട് തുരന്നാണ്
പനമരം ∙ മലയണ്ണാൻ, കുരങ്ങ് തുടങ്ങിയ വന്യമൃഗങ്ങളിൽ നിന്ന് വാഴക്കുല അടക്കമുളള വിളകളെ രക്ഷിച്ചെടുക്കാൻ വിളകൾക്ക് കുപ്പായം മാത്രം പോരാ, മുൾക്കിരീടം കൂടി വേണമെന്ന അവസ്ഥയായി. മുൻപ് കുരങ്ങ് മലയണ്ണാൻ എന്നിവയിൽ നിന്നും വാഴക്കുലകൾ സംരക്ഷിച്ചെടുക്കാൻ വാഴ കുലയ്ക്കുമ്പോൾ തന്നെ കുലകൾ ചാക്കിലാക്കി കെട്ടി
കുമരകം ∙ അയൽ സംസ്ഥാനങ്ങളിൽ നിന്നു കൊയ്ത്ത് യന്ത്രങ്ങൾ കൂടുതൽ എത്താൻ സാധ്യത ഇല്ല. ജില്ലയിൽ അടുത്തമാസം മുതൽ കൊയ്ത്ത് യന്ത്രത്തിനു ക്ഷാമം നേരിടും. ജില്ലയിൽ 12,000 ഹെക്ടർ സ്ഥലത്തെ കൊയ്ത്താണ് ഇനി നടക്കാനുള്ളത്. ഇതിനു 200 കൊയ്ത്ത് യന്ത്രമാണ് വേണ്ടത്. കോട്ടയം, കൊച്ചി എന്നിവിടങ്ങളിലെ സ്വകാര്യ മേഖലയിലെ 75
എലപ്പുള്ളി ∙ അറ്റകുറ്റപ്പണി നടത്താതെ പലയിടത്തും കാഡ കനാലുകൾ തകർന്നതോടെ പഞ്ചായത്തിലെ വാലറ്റ മേഖലകളിൽ കൃഷിക്ക് വെള്ളമെത്തിയില്ല. ഏക്കർ കണക്കിനു നെൽക്കൃഷി ഉണക്കുഭീഷണിയിൽ. ഇരട്ടക്കുളം കൈതക്കുഴി പടശേഖര സമിതിയിലാണു കൂടുതൽ കൃഷിനാശം. കുന്നങ്കാട്ടുപതി വെള്ളമാണു മേഖലയിലെത്തുന്നത്. പലയിടത്തും കാഡ കനാലുകൾ
എടത്വ ∙ നെല്ലറയുടെ നാട്ടിൽ എള്ള് കൃഷിയിൽ നൂറു മേനി വിളയിച്ച് തൊഴിലുറപ്പ് തൊഴിലാളികൾ. വിവിധയിനം കൃഷികൾ പരീക്ഷണാടിസ്ഥാനത്തിൽ കൃഷി ചെയ്തു വിജയിപ്പിച്ചിട്ടുള്ള കുട്ടനാട്ടിൽ എള്ള് കൃഷിയും നൂറു മേനി വിളയിപ്പിക്കാൻ കഴിയും എന്നു തെളിയിക്കുകയാണ് തൊഴിലുറപ്പു തൊഴിലാളികൾ. വീയപുരം പഞ്ചായത്ത് രണ്ടാം വാർഡിലെ
Results 1-10 of 160