Activate your premium subscription today
ക്ഷീരമേഖലയെ നെഞ്ചോടു ചേർത്തു നേട്ടം കൊയ്യുകയാണ് കമ്പിളിക്കണ്ടം മണലേൽ സൈമൺ. യുവ കർഷകനെ സഹായിക്കാൻ ഭാര്യ ജോളിയും മകൻ അഖിലും കട്ടയ്ക്കു കൂടെയുണ്ട്. ഒന്നര പതിറ്റാണ്ടു മുൻപാണ് സൈമൺ കാർഷിക മേഖലയിൽ നിന്നു പിന്മാറി ജീവിതം കരുപ്പിടിപ്പിക്കാൻ ക്ഷീരമേഖല തിരഞ്ഞെടുത്തത്. ഇദ്ദേഹത്തിന്റെ ഡയറി യൂണിറ്റിൽ ഇപ്പോൾ
കണ്ണൂരിലും വേനൽച്ചൂടിനു കുറവില്ല. പയ്യന്നൂരിലേക്കുള്ള വഴിയിൽ ചെങ്കല്ല് വെട്ടിയെടുത്ത തരിശിടങ്ങളിൽ വെയിൽ തിളയ്ക്കുന്നു. പയ്യന്നൂർ അരിയിലാണ് കെ.വി.ജിജീഷിന്റെ ഡെയറി ഫാം. പശുക്കൾക്ക്, വിശേഷിച്ച് സങ്കരയിനങ്ങൾക്കു വേനലില് സമ്മർദം കൂടും.
സംസ്ഥാനത്ത് 21–ാം ലൈവ്സ്റ്റോക് സെൻസസ് പൂർത്തിയായതിനൊപ്പം പശുക്കളുടെയും ആടുകളുടെയും എണ്ണത്തിലുണ്ടായ കുറവിന് വിശദീകരണം നൽകാൻ ജില്ലാ മൃഗസംരക്ഷണ ഓഫിസർമാർക്ക് നോട്ടീസ് നൽകി കേരള മൃഗസംരക്ഷണ വകുപ്പ്. 2019ലെ സെൻസസിനെ അപേക്ഷിച്ച് സംസ്ഥാനത്ത് 32.15 ശതമാനം കന്നുകാലികളുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. ആടുകളുടെ
വർധിച്ചുവരുന്ന ഉൽപാദനച്ചെലവിൽ നട്ടം തിരിയുന്ന ക്ഷീരകർഷകരുടെ പരാതിയിൽ കൈ മലർത്തി ക്ഷീരവികസന വകുപ്പ്. തീറ്റ, കൂലി, ഇന്ധനം, മരുന്ന് തുടങ്ങിയ കാര്യങ്ങളിൽ ചെലവ് ഉയർന്നതിനാൽ മുൻപോട്ടു പോകാൻ ബുദ്ധിമുട്ടാണെന്നും പാൽ സംഭരണ വില 70 രൂപയാക്കണമെന്നും ചൂണ്ടിക്കാട്ടി ക്ഷീരകർഷക പ്രതിനിധി ബെന്നി കാവനാൽ മുഖ്യമന്ത്രിക്കു നൽകിയ പരാതിക്കാണ് കർഷകരെ നിരാശരാക്കുന്ന മറുപടി ലഭിച്ചത്.
ഇന്തോനേഷ്യൻ ദ്വീപസമൂഹങ്ങളിൽ, പ്രധാനമായും ബാലി ദ്വീപിൽ കണ്ടുവരുന്ന ഒരു തനത് കാലിവിഭാഗമാണ് ബാലി പശുക്കൾ അഥവാ ബൻഡെങ്ങുകൾ. ഇവയെ ബലിനീസ് കാലികൾ എന്നും ഇന്തോനേഷ്യൻ കാലികൾ എന്നും വിളിക്കാറുണ്ട്. മറ്റെല്ലാ കാലി ഇനങ്ങളും ഓറോക്ക്സ് എന്ന വംശനാശം സംഭവിച്ച ഒരു പുരാതന കാലിവിഭാഗത്തിൽനിന്ന് ഉരുത്തിരിഞ്ഞപ്പോൾ ബാലി
കന്നുകാലികളുടെയും മറ്റു വളർത്തുമൃഗങ്ങളുടെയും പക്ഷികളുടെയും വ്യാപാരത്തിനായി സർക്കാരിന്റെ നിയന്ത്രണത്തിൽ ഓൺലൈൻ പ്ലാറ്റ്ഫോം ഒരുങ്ങുന്നു. കേരള കന്നുകാലി വികസന ബോർഡ് ഇതു സംബന്ധിച്ചു കേരള സ്റ്റാർട്ടപ് മിഷനുമായി പ്രാഥമിക ചർച്ചകൾ പൂർത്തിയാക്കി. ഇടനിലക്കാരില്ലാതെ കർഷകർക്കു നേരിട്ട് ഓൺലൈൻ വിപണിയിൽ ഇടപെടുകയും
വളർത്തുമൃഗങ്ങളുടെ കണക്കെടുപ്പ് മൃഗസംരക്ഷണ വകുപ്പ് നടത്തിക്കൊണ്ടിരിക്കുകയാണ്. മാർച്ച് 31ന് തീർക്കാനായിരുന്നു ഉദ്ദേശം, കണക്കെടുപ്പ് പൂർത്തിയാകാത്തതിനാൽ ഏപ്രിൽ 15 വരെ സമയം നീട്ടിനൽകിയിട്ടുണ്ട്. മിക്കവാറും എല്ലാ ജില്ലകളിലും ചുരുക്കം ചില പഞ്ചായത്തുകൾ ഒഴിച്ച് സെൻസസ് പൂർത്തിയായി എന്നാണ് അറിയാൻ കഴിഞ്ഞത്.
പാലിന് സംഭരണ വില 70 രൂപ ആക്കുക, പാലിന്റെ വില നിശ്ചയിക്കുന്ന പാൽവില ചാർട്ട് പരിഷ്കരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സമരം പ്രഖ്യാപിച്ച് ക്ഷീരകർഷകർ. ക്ഷീരകർഷക കൂട്ടായ്മയായ കേരള ഡെയറി ഫാർമേഴ്സിന്റെ നേതൃത്വത്തിൽ കേരളത്തിലെ ക്ഷീരകർഷകർ തിങ്കളാഴ്ച രാവിലെ ഒൻപതിന് ഇടപ്പള്ളി മിൽമ ഓഫീസിന് മുൻപിൽ സമരം
? ഡെയറി ഫാമിലെ ഉരുക്കൾക്ക് വിരബാധയുണ്ടോ എന്ന് എങ്ങനെ തിരിച്ചറിയാം. വിപണിയില് ലഭ്യമായ വിരമരുന്നുകൾ ഏതൊക്കെയാണ്. കൊടുക്കേണ്ട രീതി എങ്ങനെ. അന്യ സംസ്ഥാനങ്ങളിൽനിന്നു കൊണ്ടുവരുന്നവയ്ക്ക് വിരമരുന്നു നൽകേണ്ടതുണ്ടോ. -സാജൻ തോമസ്, തൃശൂർ കന്നുകാലികൾക്കായി പലതരം വിരമരുന്നുകൾ വിപണിയിൽ ലഭ്യമാണ്. ഇവയിൽ
കേരളത്തിൽ ഷവർമ കഴിച്ചു മരിക്കുന്ന സംഭവം ആവർത്തിക്കപ്പെടുന്നു. അത്യന്തം ദുഃഖകരമായ ഇത്തരം ദുരന്തങ്ങൾ കേരളത്തിന് അപമാനമാണ്. ഇപ്പോൾ നടക്കുന്ന പരിശോധന കേവലം ചടങ്ങിലൊതുങ്ങരുത്. നിരന്തരമായ സംവിധാനം വേണം. സാക്ഷരതയിൽ മുന്നിട്ടുനിൽക്കുന്ന മലയാളി ഭക്ഷണം കഴിക്കുന്നതിനു മുമ്പ് ആത്മപരിശോധന നടത്തണം. ഗുണനിലവാരം
Results 1-10 of 909