Activate your premium subscription today
പശുവളർത്തൽ ഉപജീവനമാർഗമാക്കിയവര്ക്കും വ്യാവസായികാടിസ്ഥാനത്തിൽ ഡെയറിഫാം തുടങ്ങാൻ താൽപര്യമുള്ളവർക്കും ക്ഷീരവികസനവകുപ്പിന്റെ സഹായ പദ്ധതികൾ.
ബഹുമാനപെട്ട മിൽമ ചെയർമാൻ മണി സർ അറിയുന്നതിന്, മലബാർ ഡെയറി ഫാർമേഴ്സ് അസോസിയേഷൻ (MDFA) മെംബർ അഭിലാഷ് എന്ന ഞാൻ വിനയ പൂർവം അങ്ങയുടെ ശ്രദ്ധയിൽ ഒരു കാര്യം അറിയിക്കുന്നു. പാലിന് വില വർധിപ്പിക്കുകയാണെങ്കിൽ കൂട്ടുന്ന മുഴുവൻ തുകയും കർഷകർക്ക് അനുവദിക്കണം. സൊസൈറ്റികളോ മിൽമയോ പാലിനു വില കൂടാത്തതിനാൽ
കണ്ണൂർ ജില്ലയിലെ ചപ്പാരപ്പടവ് പഞ്ചായത്തിലെ എടക്കോമിൽ അഞ്ച് പശുക്കൾ ഷോക്കേറ്റ് ചത്ത ദാരുണസംഭവം ഉണ്ടായത് ഇന്നലെയാണ്. എടക്കോം കണാരംവയലിലെ ചെറുവക്കോടൻ ശ്യാമളയുടെ തൊഴുത്തിലെ പശുക്കളാണ് പുലർച്ചയുണ്ടായ ദുരന്തത്തിൽ വൈദ്യുതാഘാതമേറ്റ് ചത്തത്.
നല്ല പാലു കിട്ടാനാണ് വയത്തൂരിലെ തൈപറമ്പിൽ ഷിജി ജയിംസ് പശു വളർത്തൽ ആരംഭിച്ചത്. ഇന്ന്, 25 പശുക്കളും പാൽ ഉൽപന്നങ്ങളും വിൽക്കുന്ന ഒരു സംരംഭകയാണ് ഷിജി. 250 ലീറ്റർ പാലാണ് ഷിജി വീടുകളിൽ എത്തിക്കുന്നത്. റിച്ചൂസ് നാടൻ തൈര് എന്ന പേരിൽ തൈരും വിൽക്കുന്നുണ്ട്. വെണ്ണയും നെയ്യും ചില്ലറ വിൽപനയുണ്ട്.
കോരിച്ചൊരിയുന്ന മഴയ്ക്ക് ക്ഷീരകർഷകരുടെ സമരവീര്യം ചോർത്താനായില്ല. കാരണം, മഴയേക്കാളും വലുതാണ് ഓരോ ക്ഷീരകർഷകന്റെയും ആവശ്യം. ഉൽപാദനച്ചെലവ് ഉയർന്നതിനാൽ ക്ഷീരമേഖലയിൽ പിടിച്ചുനിൽക്കാൻ സാധിക്കാത്ത അവസ്ഥയിലാണ് മലബാറിലെ കർഷകർ ഇന്ന് കോഴിക്കോട് നഗരത്തിൽ സമരവുമായി രംഗത്തിറങ്ങിയത്. പാലിന്റെ സംഭരണവില
പാൽവിലവർധന ആവശ്യപ്പെട്ട് മലബാറിലെ ക്ഷീരകർഷകർ ഇന്ന് സമരത്തിനിറങ്ങുകയാണ്. പാലിന്റെ സംഭരണവില വർധിപ്പിക്കുക, മിൽമ ചാർട്ട് പുനക്രമീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നചിച്ചുകൊണ്ട് മലബാർ ഡെയറി ഫാർമേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ കോഴിക്കോട് ജില്ലാ ക്ഷീരവികസ ഓഫീസിലേക്കാണ് ക്ഷീരകർഷകർ മാർച്ച് നടത്തുന്നത്.
ലോകമെമ്പാടുമുള്ള പാലുൽപാദനത്തെക്കുറിച്ചും പാൽ ഉൽപന്നങ്ങളുടെ ഗുണങ്ങളെക്കുറിച്ചുമുള്ള അവബോധം വർധിപ്പിക്കാനാണ് ജൂൺ ഒന്ന് ലോക ക്ഷീരദിനമായി ആചരിക്കുന്നത്. പാലിനെ ആഗോള ഭക്ഷണമായി അംഗീകരിക്കുന്നതിന്റെ പ്രാധാന്യം മനസ്സിലാക്കുക എന്നതും ഈ ദിനത്തിന്റെ ലക്ഷ്യമാണ്. എന്നാൽ, ജൂൺ ഒന്ന് കരിദിനമായി ആചരിക്കുമെന്ന്
തിരുവനന്തപുരം ∙ പാൽ വില വർധന ആവശ്യപ്പെട്ട് ക്ഷീരകർഷകർ മാർച്ചും ധർണയും നടത്തി. പാലിന് സംഭരണ വില 70 രൂപ ആക്കുക, പാലിന്റെ വില നിശ്ചയിക്കുന്ന ചാർട്ട് പരിഷ്കരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പട്ടം മിൽമ ഓഫിസിനു മുൻപിലും ക്ഷീരവികസന ഡയറക്ടറുടെ ഓഫിസിനു മുൻപിലും ക്ഷീരകർഷകർ പ്രതിഷേധം നടത്തിയത്. എല്ലാ ജില്ലകളിൽ നിന്നുമുള്ള ക്ഷീരകർഷകർ പ്രതിഷേധത്തിൽ പങ്കെടുത്തു.
പാലോട് ∙ രോഗം വന്നു കിടപ്പിലായ പശുക്കളെ ചികിത്സയ്ക്ക് വേണ്ടി എഴുന്നേൽപ്പിക്കാനുള്ള ക്രെയിൻ കേടായതിനാൽ നന്ദിയോട് മൃഗാശുപത്രിയിൽ എത്തുന്ന ക്ഷീര കർഷകർ വലയുന്നു. ഒരു വർഷം പോലും പഴക്കമില്ലാത്ത ഉപകരണമാണ് കേടായത്.കാസർകോട് നിന്ന് കമ്പനിയുടെ ടെക്നിഷ്യൻ വന്നാൽ മാത്രമേ തകരാർ പരിഹരിക്കാൻ കഴിയൂ എന്നാണ്
കണ്ണൂരിലും വേനൽച്ചൂടിനു കുറവില്ല. പയ്യന്നൂരിലേക്കുള്ള വഴിയിൽ ചെങ്കല്ല് വെട്ടിയെടുത്ത തരിശിടങ്ങളിൽ വെയിൽ തിളയ്ക്കുന്നു. പയ്യന്നൂർ അരിയിലാണ് കെ.വി.ജിജീഷിന്റെ ഡെയറി ഫാം. പശുക്കൾക്ക്, വിശേഷിച്ച് സങ്കരയിനങ്ങൾക്കു വേനലില് സമ്മർദം കൂടും.
Results 1-10 of 446