Activate your premium subscription today
ഇതാ കിലോയ്ക്ക് 1000 രൂപയ്ക്കു തിലാപ്പിയ വിൽക്കുന്ന കർഷകന്, കോട്ടയം ജില്ലയിലെ തീക്കോയി കണ്ടത്തിൻകര അമിത് ജോസ്. നമ്മുടെ നാട്ടിൽ എല്ലാവരും വളർത്തുന്ന ഗിഫ്റ്റ് ഇനം തിലാപ്പിയയ്ക്ക് 1000 രൂപ! ‘ഇതു വെറുതെ തള്ളലല്ലേ...?’ എന്നു പറയാൻ വരട്ടെ. അമിത്തിന് അധികവില കിട്ടാൻ കാരണമുണ്ട്– സ്വന്തം കുളത്തിൽനിന്നു പിടിച്ച മത്സ്യം മുള്ളു നീക്കി മാംസം മാത്രമുള്ള ഫില്ലറ്റ് ആക്കിയാണു വില്പന.
ഒരു കിലോ തിലാപ്പിയയ്ക്ക് 1000 രൂപ! അതായത് ഒരു ഗ്രാമിന് ഒരു രൂപ! കേൾക്കുമ്പോൾ അതിശയം തോന്നുമല്ലേ? കർഷകർ 200 രൂപയ്ക്കു പോലും വിൽക്കാൻ കഷ്ടപ്പെടുന്ന ഇക്കാലത്ത്, 1000 രൂപയ്ക്ക് തിലാപ്പിയ വിൽക്കാമെന്നു കേൾക്കുമ്പോൾ വിശ്വസിക്കാൻ അൽപം ബുദ്ധിമുട്ടാണ്. എങ്കിലും, സംഗതി സത്യമാണ്. എങ്ങനെയെന്നല്ലേ... അതാണ് പറഞ്ഞുവരുന്നത്...
? ഗിഫ്റ്റ്, കരിമീൻ എന്നിവയെ വളർത്തുന്നതിന് പ്രത്യേക സീസൺ ഉണ്ടോ. കുഞ്ഞുങ്ങളെ എവിടെ കിട്ടും. ഏതു തരം ജലത്തിൽ വളർത്താനാണ് യോജ്യം. എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം. ഗിഫ്റ്റ് (ജെനറ്റിക്കലി ഇംപ്രൂവ്ഡ് ഫാംഡ് തിലാപ്പിയ), കരിമീൻ എന്നീ മീനുകളെ വളർത്താൻ പ്രത്യേക സീസണില്ല. കുളങ്ങളിൽ എപ്പോൾ വേണമെങ്കിലും കൃഷി
കൊല്ലത്തെയും കോട്ടയത്തെയും കരിമീനിനു കേന്ദ്രസർക്കാരിന്റെ കൈത്താങ്ങ്. ഈ ജില്ലകളിൽ കരിമീനിന്റെ ഉൽപാദനം, സംരക്ഷണം, തൊഴിൽ വരുമാന പദ്ധതികൾക്കു കേന്ദ്ര സഹായം ലഭിക്കും. കേന്ദ്ര മന്ത്രാലയം വിജ്ഞാപനം ചെയ്ത ഫിഷറീസ് ക്ലസ്റ്റർ ഡവലപ്മെന്റ് പദ്ധതിയിൽ ‘കരിമീൻ ക്ലസ്റ്റർ’ ആയി കൊല്ലം ജില്ലയെ ഉൾപ്പെടുത്തി. ഈ ക്ലസ്റ്ററിന്റെ വികസന പ്രവർത്തനങ്ങളിൽ പങ്കാളിത്ത ജില്ലയായി കോട്ടയത്തെയും തിരഞ്ഞെടുത്തു.
ഓടമ്പള്ളിയിലെ ചൂട്ടൂ പടയണി ഉത്സവം കഴിഞ്ഞ് പിറ്റേന്ന് രാവിലെ എണീറ്റ പാടേ കുളങ്ങരയിലേക്കാണു നടന്നത്. ഞായറാഴ്ചയാണ്, അൽപം വൈകി എണീറ്റാലും പൂച്ചാക്കൽനിന്ന് ഒരു മണിക്കൂർ ചില്ലാനം കൊണ്ട് ബൈക്കിൽ കോട്ടയത്തെത്താം, എന്നിട്ടും ആശങ്കയായിരുന്നു. പുലർച്ചെ കണ്ട സ്വപ്നം ഫലിക്കണേ എന്നാശിച്ചു. രണ്ട് ജയന്റ് ഗൗരാമി
പാടവും പറമ്പും തറവാടുമൊക്കെ ആളോഴിഞ്ഞ് അനാഥമാകുന്ന കേരളത്തിൽ അവയുടെ പുത്തൻ സാധ്യതകൾ പ്രയോജനപ്പെടുത്തുകയാണ് കോട്ടയം അയ്മനം പഞ്ചായത്തിലെ പുലിക്കുട്ടിശേരിയില് കണ്ടമുണ്ടാകരി ജോർജ് ജോൺ എന്ന ജോണി മൂസ്. സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ മികച്ച മത്സ്യക്കർഷകനുള്ള 2013ലെ അവാർഡ് നേടിയ ജോണി മത്സ്യക്കൃഷി ചെയ്യുന്നത്
മത്സ്യമേഖലയിൽ സ്ത്രീശക്തി തെളിയിച്ച് മാതൃകയാകുകയാണ് എം.എ.അഖിലമോളും സംഗീത സുനിലും. വെല്ലുവിളികൾ മറികടന്ന്, മത്സ്യമേഖലയിൽ സംരംഭകരായി മികവ് തെളിയിച്ചാണ് അന്താരാഷ്ട്ര വനിതാദിനത്തിൽ ഇരുവരും ശ്രദ്ധ നേടുന്നത്.
വൈപ്പിൻ∙ പൊക്കാളി പാടത്ത് മത്സ്യക്കൃഷിയുടെ കാലാവധി കഴിയുന്ന ദിവസംതന്നെ പുറത്തു നിന്നുള്ളവർ പാടത്തുകയറി മീൻപിടിച്ചുകൊണ്ടുപോകുന്നത് കടുത്ത അനീതിയാണെന്ന് നടൻ സലിംകുമാർ. സ്വന്തം പാടത്ത് മത്സ്യകർഷകനേക്കാൾ അവകാശം പുറത്തു നിന്നുള്ളവർക്കാണെന്ന അവസ്ഥ മറ്റൊരു രാജ്യത്തും ഇല്ലാത്തതാണെന്നും കൃഷി മന്ത്രി
‘‘മൂന്നു ലക്ഷം മുടക്കി അലങ്കാരമത്സ്യങ്ങളുടെ പ്രജനനസംരംഭം തുടങ്ങി. ഒരു വർഷം കൊണ്ടു നേടിയത് മുടക്കുമുതലിനു മുകളിൽ. അത് ആത്മവിശ്വാസം നൽകിയപ്പോൾ സംരംഭം വിപുലീകരിച്ചു’’, കോഴിക്കോട് എലത്തൂർ ചെട്ടിക്കുളം കണ്ണനാരി വീട്ടിൽ ടി. സോനു തന്റെ അലങ്കാരമത്സ്യക്കൃഷിയെക്കുറിച്ചാണ് പറയുന്നത്. കുട്ടിക്കാലം മുതൽ
വിവാഹം കഴിഞ്ഞു ഭർത്താവ് ബൈജുവിനൊപ്പം കോഴിക്കോട് ജില്ലയിലെ മൂടാടി മൂതട്ടിൽവീട്ടിൽ താമസമാക്കിയപ്പോഴാണ് അലങ്കാരമത്സ്യങ്ങളുടെ വർണപ്രപഞ്ചം സിബിതയുടെ മുന്നിൽ ചിറകുവിരിച്ചത്. രാവിലെ ജോലിക്കു പോകുന്നതിനുമുൻപ് ടാങ്കിലെ മാലാഖാമത്സ്യങ്ങൾക്കും സ്വർണമത്സ്യത്തിനുമൊക്കെ തീറ്റ കൊടുക്കാനും മറ്റും സമയം കണ്ടെത്തിുന്ന
Results 1-10 of 374