Activate your premium subscription today
ഒരു അനുഷ്ഠാനം പോലെ ജീവിതത്തിൽ കൊണ്ടുനടന്ന തേനെടുക്കൽ എന്ന തൊഴിലിനു പോകാൻ ഭയവും ആശങ്കയുമാണ് ഇന്നു പലർക്കും. കാടിനെ സ്നേഹിച്ചു കാടിന്റെ മടിത്തട്ടിൽ കിടന്നു വളർന്നവർക്കു കാട് പേടിയോ? അതേ.. കാടിന്റെയും കാട്ടു മൃഗങ്ങളുടേയും സ്വഭാവത്തിൽ മാറ്റം വന്നിരിക്കുന്നുവെന്നാണ് ഇവർ പറയുന്നത്. കൺമുന്നിലുണ്ടായ
പൂന്തോട്ടവും പൂച്ചെടികളും മനുഷ്യന് ആസ്വദിക്കാനുള്ള പ്രകൃതിവിഭവങ്ങളാണ്. പൂമൊട്ട് വിരിഞ്ഞു പൂവാകുന്നതും തേനീച്ചയോ പൂമ്പാറ്റയോ പരാഗണം നടത്തി കായ് ആയി മാറുന്നതും കണ്ണിനു കൗതുകം പകരുന്ന കാഴ്ചയാണ്. തേനും പൂമ്പൊടിയും ശേഖരിക്കാനെത്തുന്ന തേനീച്ച, പൂവിൽ മനഃപൂർവമല്ലാതെ നടത്തുന്ന പരാഗണംകൊണ്ടു മാത്രമാണു പല
ഗൂഡല്ലുർ∙ വിനോദസഞ്ചാരി തേനീച്ചയുടെ കുത്തേറ്റ് മരിച്ചു, മറ്റൊരാൾക്ക് ഗുരുതര പരുക്ക്. വടകര വള്ളിയാട് പുതിയ വീട്ടിൽ സാഫിർ(25) ആണ് മരിച്ചത്. സുഹൃത്തായ വള്ളിയാട് സ്വദേശി ആസിഫി(26)ന് ഗുരുതര പരുക്കേറ്റു. ഇയാളെ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഊട്ടിയിലേക്കു പോകുംവഴി സൂചിമലയിൽ വച്ചാണ് ഇവർക്ക് തേനീച്ചയുടെ കുത്തേറ്റത്. സൂചിമല വിനോദസഞ്ചാര കേന്ദ്രത്തിലെ കൂറ്റൻ പാറക്കെട്ടിനു സമീപത്തായി ഫോട്ടോ എടുക്കുന്നതിനിടെയാണ് ഇവരെ തേനീച്ച ആക്രമിച്ചത്.
ചെറുതേനിന് വിലയും മൂല്യവും കൂടുതലുണ്ട്. ഒന്നോ രണ്ടോ തേനീച്ചക്കൂട് പരിപാലിച്ചാൽ വീട്ടാവശ്യത്തിനു വേണ്ടത്ര ചെറുതേൻ ലഭിക്കും. ചെറുതേനീച്ച പലതരമുണ്ട്. നമ്മുടെ നാട്ടിൽ സാധാരണ കാണുന്ന ചെറുതേനീച്ച കറുത്ത നിറത്തിലുള്ളതാണ്. ചെറുതേനീച്ചക്കർഷകരിൽനിന്ന് കൂടോടുകൂടി ഇപ്പോൾ ചെറുതേനീച്ചക്കോളനി വാങ്ങാൻ കിട്ടും.
ഒറ്റപ്പാലം∙ തിരുവനന്തപുരം കുടപ്പനക്കുന്ന് സിവിൽ സ്റ്റേഷനിലെ തേനീച്ച ആക്രമണങ്ങൾ വാർത്തകളിൽ നിറയുമ്പോൾ ഒറ്റപ്പാലം താലൂക്ക് ആസ്ഥാനത്തും തേനീച്ചക്കൂടുകൾ ഭീഷണി ഉയർത്തുന്നു. കണ്ണിയംപുറത്തു മിനി സിവിൽ സ്റ്റേഷനിൽ ജോലിക്കെത്തുന്ന സർക്കാർ ജീവനക്കാർക്കും പൊതുജനങ്ങൾക്കും ഭീഷണിയാണു കെട്ടിടത്തിലെ 2 വലിയ
തിരുവനന്തപുരം∙ കലക്ടറേറ്റിൽ വീണ്ടും തേനീച്ച ആക്രമണം. ഇന്നലത്തെ തേനീച്ച ആക്രമണം ചര്‍ച്ച ചെയ്യാന്‍ അടിയന്തരയോഗം ചേരുന്നതിനിടെയാണ് ഇന്ന് വീണ്ടും തേനീച്ചകള്‍ ആക്രമണം നടത്തിയത്. ഇന്നലെ ഇളകിയ തേനീച്ചക്കൂട്ടില്‍നിന്നു തന്നെയാണ് രാവിലെ തേനീച്ചകള്‍ പുറത്തെത്തി കലക്ടറേറ്റിലേക്കു എത്തുന്നവരെ കുത്തിയത്. വലിയ മൂന്ന് കൂടുകളും ആറ് ചെറിയ കൂടുകളുമാണ് കലക്ടറേറ്റ് പരിസരത്തുള്ളത്. വനംവകുപ്പിന്റെ ഉള്‍പ്പെടെ സഹായത്തോടെ കൂടുകള്‍ പൂര്‍ണമായി നീക്കം ചെയ്യാനുള്ള ചര്‍ച്ചകളാണ് നടക്കുന്നത്.
രാജകുമാരി ∙ ഒന്നര പതിറ്റാണ്ടിലധികമായി പെരുന്തേനീച്ച ശല്യം മൂലം പാെറുതി മുട്ടിയ കജനാപ്പാറ രാജകുമാരി എസ്റ്റേറ്റ് കോളനിയെ നാൽപതോളം കുടുംബങ്ങളെ രാജകുമാരി പഞ്ചായത്ത് മുൻകയ്യെടുത്ത് കമ്യുണിറ്റി ഹാളിലേക്ക് മാറ്റിപ്പാർപ്പിച്ചു.കോളനിയിലെ വൻമരത്തിലുള്ള നാൽപതോളം പെരുന്തേനീച്ച കൂടുകൾ ഒഴിപ്പിച്ച് മരത്തിന്റെ
കുപ്രസിദ്ധ കടന്നലിനമായ മർഡർ ഹോണറ്റുകളെ തങ്ങളുടെ രാജ്യത്തുനിന്ന് നിർമാർജനം ചെയ്തതായി യുഎസ് അധികൃതർ അറിയിച്ചു. 5 വർഷം മുൻപ് യുഎസിലെ വടക്കുപടിഞ്ഞാറൻ പസിഫിക് തീരത്തോടടുത്ത ചില സ്ഥലങ്ങളിലാണ് ഇവയെ കണ്ടെത്തിയത്.
16-ാമത് രാജ്യാന്തര തേൻ ഫെസ്റ്റിവൽ അൽ ബഹ മേഖലയിൽ സമാപിച്ചു. പരിസ്ഥിതി, ജല, കൃഷി മന്ത്രാലയത്തിന്റെ അൽ ബഹയിലെ ബ്രാഞ്ച് സംഘടിപ്പിച്ച പരിപാടിയിൽ സൗദി അറേബ്യയിൽ നിന്നും വിദേശത്തു നിന്നുമുള്ള 90 തേനീച്ച വളർത്തൽ തൊഴിലാളികൾ പങ്കെടുത്തു.
മുംബൈ ∙ മുംബൈ–ബറേലി ഇൻഡിഗോ വിമാനത്തിന്റെ കാർഗോ വാതിലിൽ തേനീച്ച കൂടുകൂട്ടിയതോടെ യാത്ര പ്രതിസന്ധിയിലായി. രാവിലെ 10.40നു പുറപ്പെടേണ്ട വിമാനത്തിലാണു തേനീച്ച കൂടുകൂട്ടിയത്. വിമാനത്തിന്റെ വിൻഡോ ഗ്ലാസിനു പുറത്തു തേനീച്ചകൾ കൂട്ടമായി ഇടിക്കുന്ന വിഡിയോ പുറത്തുവന്നു. യാത്രക്കാരുടെ ബോർഡിങ് കഴിഞ്ഞശേഷമാണു വിമാനത്തിൽ തേനീച്ച കൂടുകെട്ടിയ വിവരം അറിഞ്ഞത്.
Results 1-10 of 92