Activate your premium subscription today
കൂരാച്ചുണ്ട്∙ മലയോരത്ത് വന്യജീവി സങ്കേതങ്ങളുടെ ചുറ്റുമുള്ള ബഫർ സോൺ പ്രശ്നം അടങ്ങിയതിനു പിന്നാലെ ജലസേചന വകുപ്പിന്റെ ഡാം റിസർവോയറിന്റെ സമീപത്ത് ബഫർ സോൺ പ്രഖ്യാപിച്ച് ഉത്തരവ് ഇറക്കിയതിൽ ആശങ്ക. കുറ്റ്യാടി ജലസേചന പദ്ധതിയുടെ പെരുവണ്ണാമൂഴി ഡാം റിസർവോയറിന്റെ 120 മീറ്റർ ചുറ്റളവിൽ ബഫർ സോൺ നിലവിൽ വന്നാൽ
മുള്ളൻകൊല്ലി ∙ കൊടും വേനലിൽ അതിർത്തി പ്രദേശങ്ങൾ കരിഞ്ഞുണങ്ങുമ്പോഴും കബനിയിലെ വെള്ളം ജലസേചനത്തിന് ഉപയോഗിക്കാനാവാതെ കർഷകർ. കബനി അണക്കെട്ടുനിറയെ വെള്ളം കിടക്കുമ്പോഴാണ് അതിന്റെ കരയിലെ പാടവും തോട്ടങ്ങളുമെല്ലാം വിണ്ടുകീറുന്നത്. കാർഷിക ജലസേചനത്തിന് ജില്ലാപഞ്ചായത്ത് നിർമിച്ച വൈദ്യുതി ലൈനിൽ നിന്നു കണക്ഷൻ
കോഴിക്കോട്∙ ജലവിഭവ വികസന വിനിയോഗ കേന്ദ്രം (സെൻട്രൽ ബോർഡ് ഓഫ് ഇറിഗേഷൻ & പവർ (സിഡബ്ല്യുആർഡിഎം)ന് ദേശീയ പുരസ്കാരം. സിബിഐപിയുടെ 2024 ലെ രാജ്യത്തെ ജല മേഖലയിൽ പ്രവർത്തിക്കുന്ന ഏറ്റവും മികച്ച ഗവേഷണ സ്ഥാപനത്തിനുള്ള ദേശീയ അവാർഡിന് സിഡബ്ലുആർഡിഎം അർഹരായി. 1978-ൽ കേരള സർക്കാരിന്റെ കീഴിൽ സ്വയംഭരണ സ്ഥാപനമായി ആരംഭിച്ച ഈ സ്ഥാപനം പിന്നീട് കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ നിയന്ത്രണത്തിലേക്ക് മാറി പ്രവർത്തനം തുടരുന്നു. കേരളത്തിന്റെ വൈവിധ്യമാർന്ന ഭൂപ്രകൃതിക്ക് അനുയോജ്യമായ രീതിയിൽ ജല ശാസ്ത്ര പഠനങ്ങളും ജല പരിപാലന രീതികളും ആവിഷ്ക്കരിക്കുന്നതിൽ സിഡബ്ല്യുആർഡിഎം ഗണ്യമായ സംഭാവനകൾ നൽകിയിട്ടുണ്ട്.
രാജ്യത്തിന്റെ പ്രധാന ജലസ്രോതസ്സുകളിലൊന്നായി തായിഫ് ശ്രദ്ധ നേടുന്നു. നീരുറവകൾ, അണക്കെട്ടുകൾ, പഴയ കിണറുകൾ എന്നിവയുൾപ്പെടെ പുരാതന ജലസംവിധാനങ്ങളുടെ കാര്യത്തിൽ തായിഫ് ഗവർണറേറ്റ് പ്രശസ്തമാണ്.
വേനലെത്തും മുമ്പേ സ്വീകരിക്കേണ്ട ഒട്ടേറെ മുന്നൊരുക്കങ്ങൾ, കൃഷി അറിവുകൾ പഴയ തലമുറ നമുക്ക് പകർന്നുതന്നിട്ടുണ്ട്. ജലം ബാഷ്പീകരിച്ച് പോകുന്നത് തടയുന്നതിനും വെള്ളം കാര്യക്ഷമമായി ഉപയോഗിക്കുന്നതിനും ഇത്തരം അറിവുകൾ നമുക്ക് വഴികാട്ടികളാണ്. ഏതാനും പുതിയ സങ്കേതങ്ങളും പ്രസ്തുത ആവശ്യത്തിലേക്കായി ഇന്ന്
പാലക്കാട് ∙ കാർഷിക ജലസേചനത്തിനു സൗരോർജം ഉപയോഗിക്കുന്നതിലൂടെ കർഷകർക്ക് അധിക വരുമാനം ഉറപ്പാക്കുന്ന പിഎം കുസും പദ്ധതിയിൽ ഒരു ലക്ഷം കണക്ഷനു കൂടി അനുമതി തേടി അനെർട്ട് കേന്ദ്രസർക്കാരിനെ സമീപിച്ചു. പമ്പുകൾ സൗരോർജത്തിലേക്കു മാറ്റുന്ന പദ്ധതിയിൽ ഭൂരിഭാഗം കർഷകരെയും പങ്കാളികളാക്കുകയാണു ലക്ഷ്യം. പിഎം
ന്യൂഡൽഹി ∙ കേന്ദ്രസഹായത്തോടെ സംസ്ഥാനങ്ങൾ നടപ്പാക്കുന്ന ഒന്നാം അമൃത് പദ്ധതിയുടെ കാലാവധി അവസാനിച്ച് ഒരു വർഷം കഴിഞ്ഞപ്പോഴും കേരളം പൂർത്തിയാക്കാനുള്ളത് 947.91 കോടി രൂപയുടെ പദ്ധതികൾ. അടൽ മിഷൻ ഫോർ റിജുവനേഷൻ ആൻഡ് അർബൻ ട്രാൻസ്ഫർമേഷൻ (അമൃത്) പദ്ധതിയിൽ ഉൾപ്പെടുത്തി കേരളത്തിലെ 9 നഗരങ്ങളിൽ 1111 പദ്ധതികളാണ് ആസൂത്രണം ചെയ്തത്.
ആലങ്ങാട് ∙ വെളിയത്തുനാട്– തടിക്കക്കടവ് മേഖലയിലെ ലിഫ്റ്റ് ഇറിഗേഷൻ കനാലുകൾ സംരക്ഷണമില്ലാതെ കാടുമൂടിയ നിലയിൽ.കൃഷിയിറക്കാൻ സാധിക്കാതെ കർഷകർ ദുരിതത്തിൽ. പെരിയാറിൽ നിന്നു വെള്ളം പമ്പ് ചെയ്യുന്നുണ്ടെങ്കിലും കനാൽ വഴിയുള്ള വെള്ളത്തിന്റെ ഒഴുക്ക് നിലച്ചു കിടക്കുന്നതാണു കർഷകരുടെ ദുരിതത്തിനു കാരണം.വെളിയത്തുനാട്
തിരുവനന്തപുരം∙ കാവേരി ജലതര്‍ക്ക ട്രൈബ്യൂണല്‍ കേരളത്തിന് അനുവദിച്ച 30 ടിഎംസി ജലം ഫലപ്രദമായി ഉപയോഗിക്കുന്നതിന് കേരളം പദ്ധതി തയാറാക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്. ഇതിനായി 9.88 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായും അദ്ദേഹം അറിയിച്ചു. നിലവില്‍ കബനി തടത്തിലെ തൊണ്ടാറിലും കടമാന്‍ തോട്ടിലും മാത്രമാണ് കാവേരി ജലം കേരളത്തിന് ഉപയോഗിക്കാന്‍ സാധിക്കുന്നത്. ശേഷിക്കുന്നത് കര്‍ണാടകയിലേക്കും തമിഴ്നാട്ടിലേക്കും ഒഴുകി പോവുകയാണ്.
പുൽപള്ളി ∙ കബനിയിലെ വെള്ളമെടുത്ത് ജലസേചനം നടത്താൻ നിർമിച്ച അൻപതുവയൽ പദ്ധതി നോക്കുകുത്തിയായി. ഓഗസ്റ്റ് ആദ്യവാരം വകുപ്പുമന്ത്രി ഉദ്ഘാടന തീയതി കുറിച്ചുനൽകിയ പദ്ധതിയാണിത്. ഉരുൾപൊട്ടൽ ദുരന്തത്തെ തുടർന്ന് ഉദ്ഘാടനം നടന്നില്ല. പദ്ധതി പ്രവർത്തനക്ഷമമാക്കാൻ ഇനിയും തടസ്സങ്ങളുണ്ടെന്നും പറയുന്നു. കടുത്ത വരൾച്ച
Results 1-10 of 56