Activate your premium subscription today
കൊച്ചി∙ മില്‍മ എറണാകുളം മേഖല യൂണിയന്റെ തിരഞ്ഞെടുപ്പ് ഭരണസമിതി തീരുമാനിച്ച് അറിയിച്ച ജനുവരി 20ന് തന്നെ നടത്താന്‍ സംസ്ഥാന സഹകരണ തിരഞ്ഞെടുപ്പ് കമ്മിഷന് വിജ്ഞാപനം ഇറക്കി. മേഖല യൂണിയന് ഭരണസമിതി കാലാവധി തീരുന്ന ജനുവരി 20ന് മുന്‍പ് തിരഞ്ഞെടുപ്പ് നടത്തണമെന്ന ഹൈക്കോടതി ഡിവിഷന് ബെഞ്ചിന്റെ ഉത്തരവിനെ തുടര്‍ന്നാണ് വിജ്ഞാപനം ഇറക്കിയത്.
മൂർക്കനാട് ∙ കേരള ന്യൂനപക്ഷ വികസന ഫിനാൻസ് കോർപറേഷൻ വഴി ക്ഷീര മേഖലയിൽ പുതുസംരഭങ്ങൾ തുടങ്ങാനും കന്നുകാലികളെ വാങ്ങുന്നതിനും വായ്പകൾ അനുവദിക്കുമെന്ന് മന്ത്രി വി.അബ്ദുറഹിമാൻ. മൂർക്കനാട് ആരംഭിക്കുന്ന മിൽമ മിൽക് പൗഡർ ഫാക്ടറിയുടെയും മലപ്പുറം ഡെയറിയുടെയും ഉദ്ഘാടനത്തിന് മുന്നോടിയായി അഗ്രി -ഡെയറി ഫെസ്റ്റ്
കൊല്ലം ∙ അയൽസംസ്ഥാനങ്ങളിൽ നിന്നു പാൽ കൊണ്ടുവന്നതിലെ തട്ടിപ്പിലൂടെ മിൽമയ്ക്കു വൻ നഷ്ടമുണ്ടായെന്നു കണ്ടെത്തിയ ഓഡിറ്റർമാരെ കൂട്ടത്തോടെ സ്ഥലംമാറ്റിയതിനു പിന്നാലെ, തട്ടിപ്പു സ്ഥിരീകരിച്ച ക്ഷീരവികസന വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെയും കസേര തെറിച്ചു.
തിരുവനന്തപുരം ∙ മിൽമ തിരുവനന്തപുരം മേഖലാ യൂണിയനിലെ ക്രമക്കേടുകൾ കണ്ടെത്തിയ 18 ഓഡിറ്റർമാർക്ക് കൂട്ട സ്ഥലംമാറ്റം. കോഴിക്കോട്, എറണാകുളം ജില്ലകളിലേക്കാണ് ഇവരെ മാറ്റിയത്. മെറ്റീരിയൽസ് യൂണിറ്റിലെ അഴിമതിയാണ് ഇവർ കണ്ടെത്തിയത്. 2022–23 , 23–24 വർഷങ്ങളിൽ പാൽ കൊണ്ടു വന്ന ഇനത്തിൽ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം മിൽമയ്ക്കുണ്ടായെന്ന് ഓഡിറ്റിങ്ങിൽ കണ്ടെത്തിയിരുന്നു. തുക തിരിച്ചടയ്ക്കാനും നിർദേശിച്ചു. റിപ്പോർട്ട് മാറ്റിയെഴുതാൻ ഓഡിറ്റർമാരുടെമേൽ കടുത്ത സമ്മർദമുണ്ടായിരുന്നു.
കൊല്ലം ∙ മിൽമയിൽ പാൽവിതരണം നടത്തുന്ന കരാർ വാഹനങ്ങളിലെ തൊഴിലാളികളുടെ സമരം ഒത്തുതീർന്നു. ജില്ലാ ലേബർ ഓഫിസറുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിലാണ് ഒത്തുതീർപ്പായത്. ഇതേ തുടർന്നു പാൽവിതരണം പുനരാരംഭിച്ചു. ഏജൻസികളിൽ നിന്നു പാൽ ബുക്കിങ് ഇനത്തിൽ കൊടുത്തു വിട്ടതിൽ അടയ്ക്കാതിരുന്ന തുക പിഴ സഹിതം അടയ്ക്കാമെന്ന്
കൊച്ചി∙ ഓണത്തിന് മിൽമ വിറ്റത് 1.3 കോടി ലീറ്ററിലേറെ പാൽ. ഉത്രാടം ദിനത്തിൽ മാത്രം വിറ്റത് 37 ലക്ഷം ലീറ്ററിലേറെ പാലും 3,91576 ലീറ്റർ തൈരും. വിൽപനയിൽ റെക്കോർഡാണിത്. തിരുവോണത്തിന് മുൻപുള്ള ആറ് ദിവസങ്ങളിലായി 1.3 കോടിയിലേറെ ലീറ്റർ പാലും 14.95 ലക്ഷം കിലോ തൈരുമാണ് വിറ്റഴിച്ചത്. കഴിഞ്ഞ വർഷം ഒരു കോടി ലീറ്റർ
നിലമ്പൂർ ∙ ഇതര സംസ്ഥാനങ്ങളിൽനിന്ന് ഇറക്കുമതി ചെയ്ത പാൽ ക്ഷീരോൽപാദക സഹകരണ സംഘങ്ങൾ മുഖേന കൂടിയ വിലയ്ക്ക് മിൽമയ്ക്കു നൽകി തട്ടിപ്പ്. മലപ്പുറം ജില്ലയിലെ 2 ക്ഷീരോൽപാദക സഹകരണ സംഘങ്ങൾക്കെതിരെ അന്വേഷണം തുടങ്ങി.മിൽമ മലബാർ മേഖലാ സഹകരണ ക്ഷീരോൽപാദക യൂണിയൻ (എംആർസിഎംപിയു ) നിലമ്പൂർ യൂണിയന്റെ കീഴിലെ 2
പാലക്കാട് ∙ ഓണക്കാലത്തെ പാൽലഭ്യത ഉറപ്പുവരുത്തുന്നതിനായി കേരളത്തിനു പുറത്തു നിന്ന് 1.25 കോടി ലീറ്റർ പാൽ വാങ്ങാൻ മിൽമ. തിരുവോണം ഉൾപ്പെടെ പാലിന് ഏറ്റവും ആവശ്യമുള്ള നാലു ദിനങ്ങൾക്കു വേണ്ടിയാണ് കർണാടക, തമിഴ്നാട്, ആന്ധ്ര, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്ന് പാൽ എത്തിക്കുകയെന്ന് മിൽമ ചെയർമാൻ കെ.എസ്.മണി അറിയിച്ചു. തൈര് നിർമാണം ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി അടുത്ത ദിവസം തന്നെ അധിക പാൽ എത്തിത്തുടങ്ങും.
കൽപറ്റ ∙ മിൽമയുടെ വിറ്റുവരവിൽ കഴിഞ്ഞ സാമ്പത്തിക വർഷം 5.22 ശതമാനം വർധന. പാലും പാലുൽപന്നങ്ങളുമായി 2022–23ൽ 4119.15 കോടി രൂപയുടെ വിറ്റുവരവുണ്ടായിരുന്നതു കഴിഞ്ഞ സാമ്പത്തിക വർഷം 4346.67 കോടി രൂപയായാണു വർധിച്ചത്.
കോഴിക്കോട്∙ കേരളത്തിന്റെ തനതു വിഭവമായ പാലടപായസവും ഐസ്ക്രീമിലെ പുതിയ തരംഗമായ ഇളനീർ (ടെൻഡർ കോക്കനട്ട്) ഐസ്ക്രീമും പുറത്തിറക്കി മിൽമ.
Results 1-10 of 195