Activate your premium subscription today
ന്യൂഡൽഹി ∙ കർഷകരുടെ ന്യായമായ പരാതികൾ കേൾക്കാനും പരിഗണിക്കാനുമുള്ള സന്നദ്ധത കേന്ദ്ര സർക്കാർ എന്തുകൊണ്ട് പരസ്യപ്പെടുത്തുന്നില്ലെന്നു സുപ്രീം കോടതി ആരാഞ്ഞു. മിനിമം താങ്ങുവില ഉൾപ്പെടെ കർഷകർ ഉന്നയിക്കുന്ന ആവശ്യങ്ങളിൽ കോടതി ഇടപെടൽ തേടിയുള്ള ഹർജിയെക്കുറിച്ചു അറിയില്ലെന്ന് കേന്ദ്ര സർക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത പ്രതികരിച്ചപ്പോഴായിരുന്നു ചോദ്യം.
ന്യൂഡൽഹി∙ നെല്ലുൾപ്പെടെ 14 ഖാരിഫ് വിളകള്ക്ക് മിനിമം താങ്ങുവില അനുവദിക്കുന്നതിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. നെല്ലിന്റെ താങ്ങുവില
കേന്ദ്രം പുതിയ താങ്ങുവില നിശ്ചയിച്ച്, നാഫെഡ് കൊപ്രസംഭരണത്തിനു തയാറായിട്ടും കേരളം കൊപ്രസംഭരണത്തിനു നടപടികളാരംഭിച്ചില്ല. തിരഞ്ഞെടുപ്പു പ്രഖ്യാപനം മുന്നിൽക്കണ്ട് സംഭരണം തടസ്സപ്പെടാതിരിക്കാൻ തമിഴ്നാട് പ്രത്യേക ഉത്തരവിറക്കിയപ്പോഴും കേരളം കണ്ണു തുറന്നിട്ടില്ല. കഴിഞ്ഞ വർഷം സംസ്ഥാന സർക്കാരിന്റെ നടപടികൾ വൈകിയതിനാൽ സെപ്റ്റംബർ 9 മുതൽ ഡിസംബർ 24 വരെ മാത്രമാണ് കേരളത്തിൽ സംഭരണം നടന്നത്.
ന്യൂഡൽഹി ∙ ‘ദില്ലി ചലോ’ മാർച്ചുമായി കർഷക സമരം തുടരുന്നതിനിടെ കർഷകർക്ക് അനുകൂല പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കർഷകരുടെ ക്ഷേമത്തിനായി പ്രതിജ്ഞാബദ്ധമാണെന്നു പ്രധാനമന്ത്രി പറഞ്ഞു. കരിമ്പിന്റെ താങ്ങുവില വർധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി പ്രശംസിച്ചുകൊണ്ടായിരുന്നു പരാമർശം. Read Also: കർഷക
2020-21 വർഷം രാജ്യതലസ്ഥാനം സാക്ഷ്യം വഹിച്ച കർഷക പ്രക്ഷോഭത്തിന്റെ രണ്ടാം പതിപ്പിനാണ് ചൊവ്വാഴ്ച ഡൽഹി അതിർത്തിയിൽ തുടക്കമായത്. തിങ്കളാഴ്ച രാത്രി സർക്കാരുമായി കർഷക സംഘടനകളുടെ പ്രതിനിധികൾ നടത്തിയ ചർച്ച ഫലം കാണാതെ അവസാനിച്ചതോടെ കർഷകർ ട്രാക്ടറുകളുമായി റോഡിലിറങ്ങി. തങ്ങളുടെ അധ്വാനത്തിനും ഉൽപാദിപ്പിക്കുന്ന
ന്യൂഡൽഹി∙ രാജ്യത്തെ അന്നമൂട്ടാൻ കലപ്പയേന്തുന്ന കർഷകർ വീണ്ടും കൊടിയെടുത്തതിന്റെ ആശങ്കയിലാണു രാജ്യതലസ്ഥാനം. ഒന്നാം കർഷക സമരത്തിൽനിന്ന് ഊർജമുൾക്കൊണ്ടു വീണ്ടും കർഷകർ പ്രതിഷേധവുമായി എത്തിയപ്പോൾ തടയാൻ സർവ സന്നാഹങ്ങളും സർക്കാർ വിന്യസിച്ചു. കേന്ദ്ര സർക്കാരിന്റെ കർഷകവിരുദ്ധ നയങ്ങൾക്കെതിരെയാണു കർഷക സംഘടനകളുടെ നേതൃത്വത്തിൽ ‘ദില്ലി ചലോ’ മാർച്ച്. രണ്ടാണ്ടിനുശേഷം കർഷകപ്പട വീണ്ടും ഡൽഹിയിലേക്കു മാർച്ച് ചെയ്തത്, രാജ്യം പൊതുതിരഞ്ഞെടുപ്പിലേക്കു പോകുന്നതിനു തൊട്ടുമുൻപാണ് എന്നതും ശ്രദ്ധേയം.
കൊച്ചി∙ ‘‘ഇതു റബർ കർഷകരെ രക്ഷിക്കാനല്ല, നവകേരള സദസ്സിൽ വച്ച് അപമാനിച്ചതിന് കേരള കോൺഗ്രസി(എം)നെ അനുനയിപ്പിക്കാൻ നോക്കിയതാണ്’’, റബറിന്റെ താങ്ങുവില 10 രൂപ കൂട്ടിയതിനെക്കുറിച്ച് കാഞ്ഞിരപ്പിള്ളി സ്വദേശിയായ ഒരാൾ പ്രതികരിച്ചത് ഇങ്ങനെ. റബറിന്റെ താങ്ങുവില 180 രൂപയാക്കിയതിന് ഒരു വിഭാഗം കയ്യടിക്കുന്നെങ്കിൽ
ന്യൂഡൽഹി∙ ഫെബ്രുവരി 16ന് ഭാരത് ബന്ദ് പ്രഖ്യാപിച്ച് കർഷക സംഘടനകൾ. കാർഷിക വിളകൾക്ക് താങ്ങുവില ഉറപ്പാക്കുന്ന നിയമ നടപ്പാക്കിയില്ല തുടങ്ങിയ വിഷയങ്ങൾ ഉയർത്തിയാണ് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത് എന്ന് ഭാരതീയ കിസാൻ യൂണിയൻ ദേശീയ വക്താവ് രാകേഷ് ടികായത്ത് അറിയിച്ചു. കർഷക സംഘടനകൾക്കു പുറമേ വ്യാപാരികൾ, വിളകൾ
‘‘പട്ടിണിയാണ് ദാരിദ്ര്യത്തിന്റെ ഭീകരരൂപം. അതിനാൽ പട്ടിണിയില്ലാത്ത ഇന്ത്യയുടെയും ലോകത്തിന്റെയും സൃഷ്ടിക്കായി ഞാൻ എന്റെ അധ്വാനം സമർപ്പിക്കുന്നു’’. ഡോ. എം.എസ്. സ്വാമിനാഥന്റെ ജീവിത ലക്ഷ്യമെന്തായിരുന്നു എന്നത് ഈ വാക്കുകളിൽ സ്പഷ്ടമാണ്. ബംഗാളിലെ ക്ഷാമത്തിന്റെ ദയനീയ ചിത്രങ്ങളാണ് ഡോക്ടറുടെ കോട്ടും ഐപിഎസ് തൊപ്പിയും ഉപേക്ഷിച്ച് മണ്ണിന്റെ വിളി കേൾക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. സ്വാതന്ത്ര്യം ലഭിക്കുമ്പോൾ 30 കോടി മാത്രമുണ്ടായിരുന്ന ജനസംഖ്യ കണ്ണടച്ചു തുറക്കും മുൻപേ നൂറു കോടി കടക്കുമെന്ന് അദ്ദേഹത്തിന് അറിയാമല്ലോ! അമേരിക്കയിലെ വിസ്കോൺസിൻ സർവകലാശാലയിൽ അധ്യാപനത്തോടൊപ്പം ഗവേഷണവും നടത്താവുന്ന ഒരു പ്രഫസർഷിപ്പ് നിരസിച്ചപ്പോൾ അദ്ദേഹം ചിന്തിച്ചത് ഇങ്ങനെയായിരുന്നത്രേ. ‘എന്തിനാണ് ഞാൻ ജനിതകശാസ്ത്ര വിദ്യാർഥി ആയത്? ഇന്ത്യയിൽ ആവശ്യത്തിനുള്ള ഭക്ഷണം ഉൽപാദിപ്പിക്കാന്. അതുകൊണ്ട് ഞാൻ തിരിച്ചു പോന്നു.’ പട്ടിണി മാറ്റിയ കാർഷിക ശാസ്ത്രജ്ഞൻ എന്ന യാത്രയുടെ തുടക്കമായിരുന്നു അത്. ആ യാത്ര 2023 ൽ അവസാനിച്ചു. 2023 ന്റെ നഷ്ടം. ആരായിരുന്നു നമുക്ക് ഡോ. സ്വാമിനാഥന്? ലോകത്തിന് ആരായിരുന്നു അദ്ദേഹം? ഇന്ത്യയുടെ വടക്കു കിഴക്കൻ പ്രദേശങ്ങളിൽനിന്ന് ഏഴായിരത്തോളം നെല്ലിനങ്ങളുടെ വൻശേഖരം സൃഷ്ടിച്ച നിത്യഗവേഷകനായിരുന്നു അദ്ദേഹം. കാലാവസ്ഥാ മാറ്റത്തിനു നിദാനമാകുന്ന നെൽവയലുകളിലെ മീഥെയ്ൻ നിർഗമനത്തെക്കുറിച്ച് എത്രയോ കാലം മുൻപ് അദ്ദേഹം പഠിച്ചു തുടങ്ങിയിരുന്നു.
ന്യൂഡൽഹി ∙ 2024–25 വിൽപന സീസണിൽ റാബി വിളകളുടെ കുറഞ്ഞ താങ്ങുവില വർധിപ്പിക്കാൻ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. ചുവന്ന പരിപ്പിനാണ് (മസൂർദാൽ) ഏറ്റവും കൂടിയ താങ്ങുവില. ക്വിന്റലിന് 400 രൂപ കൂട്ടി. കടുകിന് ക്വിന്റലിന് 200 രൂപയും ഉയർത്തി. ഗോതമ്പ്, പയർ, ബാർലി എന്നിവയ്ക്ക് യഥാക്രമം ക്വിന്റലിന് 150 രൂപ,
Results 1-10 of 28