Activate your premium subscription today
കുമരകം ∙പുഞ്ചക്കൃഷിക്ക് ഉപ്പുവെള്ള ഭീഷണിയെന്നു കർഷകർ. തണ്ണീർമുക്കം ബണ്ടിനു അടുത്ത പ്രദേശങ്ങളായ വെച്ചൂർ, ആർപ്പൂക്കര, അയ്മനം, കുമരകം മേഖലയിലെ നെൽക്കൃഷിക്കാണ് ഉപ്പുവെള്ളത്തിന്റെ ഭീഷണിയുള്ളത്.ഉപ്പു വെള്ളം കയറുന്നതു തുടർന്നാൽ കുട്ടനാടൻ മേഖലയിലേക്കു വ്യാപിക്കും. തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ
കൊട്ടിയം∙ഉമയനല്ലൂർ ഏലായിൽ കർഷകരുടെ മനം നിറഞ്ഞ് ഇത്തവണയും നെൽപാടത്തു നൂറുമേനിയുടെ വിളവെടുപ്പ്. മയ്യനാട് പഞ്ചായത്തിലെ ഏക നെല്ലറയായ ഉമയനല്ലൂർ ഏലായിൽ 144 ഏക്കറിലാണ് ഇത്തവണ നെൽക്കൃഷി നടത്തിയത്. ഉമ,ധനു ഇനത്തിലെ നെൽവിത്തുകളാണു കൃഷി ചെയ്തത്. 140 ദിവസം കൊണ്ടു പാകമായി. കർഷകരുടെ ആവശ്യത്തിനുള്ള നെല്ലുകൾ എടുത്ത
ആലത്തൂർ ∙ കൃഷിഭവൻ പരിധിയിൽ പൊരുവത്തക്കാട് പാടശേഖരത്തിലെ നെൽക്കൃഷി ഉണക്കു ഭീഷണിയിൽ. കനാൽവെള്ളം എത്താത്തതാണ് കാരണം. വയൽ നികത്തി അനധികൃത കെട്ടിട നിർമാണം മൂലം ജലസേചന സൗകര്യങ്ങൾക്ക് തടസ്സം ഉണ്ടാക്കിയിട്ടുണ്ടെന്ന് പറയുന്നു. നെൽവയൽ അനധികൃതമായി മണ്ണിട്ട നികത്തിയതിനെതിരായ കൃഷി ഓഫിസർമാരുടെ റിപ്പോർട്ടിന്മേൽ
പൂജാകദളി വാഴക്കൃഷിയുണ്ട്. ഇനി ഓണത്തിനു ‘മാജിക്കൽ റൈസ്’ വിളയിക്കണം. തിരുവാർപ്പ് മാടപ്പള്ളിൽ അനൂഷ് എം. സോമന്റെ ആഗ്രഹങ്ങളിലൊന്നാണ് ഇത്. പച്ചവെള്ളത്തിൽ കുതിർത്ത് മിനിറ്റുകൾക്കുള്ളിൽ ചോറാക്കാൻ കഴിയുന്ന അരിയാണ് ‘മാജിക്കൽ റൈസ്’ എന്നറിയപ്പെടുന്നത്. വീട്ടുവളപ്പിലെ 25 സെന്റിലും കൂടാതെ പാട്ടത്തിനെടുത്ത ഒരേക്കർ പാടത്തുമാണ് പുതിയ നെൽകൃഷി. അഞ്ചര ഏക്കർ പാടത്ത് സാധാരണ നെൽക്കൃഷി ഇപ്പോഴുണ്ട്
എടത്വ ∙ രണ്ടാം കൃഷിയുടെ (ഒന്നാം വിള) വിളവെടുപ്പും സംഭരണവും പൂർത്തിയാക്കി. ഇക്കുറി 8863 ഹെക്ടറിൽ ആയിരുന്നു രണ്ടാം കൃഷി ചെയ്തിരുന്നത്. 40280.8 മെട്രിക് ടൺ നെല്ലാണ് സംഭരിച്ചത്.കനറാ, എസ്ബിഐ ബാങ്കുകൾ വഴി 60.18 കോടിയുടെ പേ ഓർഡർ ആണ് നൽകിയത്. 113.5 കോടി രൂപയുടെ നെല്ലാണ് സംഭരിച്ചത്.എന്നാൽ കഴിഞ്ഞ
വെങ്കിടങ്ങ് ∙ കോൾ ചാലുകളിൽ കനത്ത തോതിൽ ഉപ്പ് നിറഞ്ഞു. ഇൗ വെള്ളം പടവിലേക്കു കയറ്റരുതെന്ന് കൃഷി വകുപ്പ്. വെള്ളം ഇനിയും ആവശ്യമായ പടവുകളിലെ കർഷകർ എന്തു ചെയ്യണമെന്നറിയാതെ ആശങ്കയിലായി. പൊണ്ണമുത കോൾചാലിൽ കൃഷി വകുപ്പ് കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ 3.3 ആണ് ഉപ്പിന്റെ സാന്ദ്രത.ഇത് ഒന്നിൽ താഴെ മാത്രമെ
കൽപറ്റ ∙ വൈകി ആരംഭിച്ച സപ്ലൈകോ നെല്ലു സംഭരണത്തിന്റെ വില എപ്പോൾ ലഭിക്കുമെന്നറിയാതെ ജില്ലയിലെ നെൽക്കർഷകർ. മറ്റു ജില്ലകളിൽ നവംബറിൽ സംഭരണം തുടങ്ങിയപ്പോൾ വയനാട്ടിൽ ജനുവരിയിലാണ് തുടങ്ങിയത്. ഇതുവരെ 707 കർഷകരിൽ നിന്ന് 18,76,691 കിലോ നെല്ല് സംഭരിച്ചു. എന്നാൽ ആർക്കും പണം കൊടുത്തു തുടങ്ങിയിട്ടില്ല. എന്നു
പറാൽ ∙ നെൽക്കൃഷി ചെയ്യുന്നതിന് പ്രായവും ആരോഗ്യവുമല്ല നാണപ്പന് തടസ്സം. സർക്കാർ സംവിധാനങ്ങളും ഫയലുകളിലെ നൂലാമാലകളും വാഴപ്പള്ളി പഞ്ചായത്തിലെ പറാൽ ചേരിക്കൽ ചെമ്പുചിറയിൽ കെ.നാണപ്പന്റെ കാർഷിക സ്വപ്നങ്ങൾക്ക് മേലാണ് കരിനിഴൽ വീഴ്ത്തുന്നത്. വീടിനു സമീപത്തെ 30 ഏക്കർ പാടശേഖരം തരിശു കിടക്കാൻ തുടങ്ങിയിട്ട് 3
പെരിന്തൽമണ്ണ∙ ജില്ലയിൽ നെൽക്കൃഷി കുറയുന്നു. കഴിഞ്ഞ 5 വർഷത്തിനിടെ 1600 ഹെക്ടർ സ്ഥലത്തെ നെൽക്കൃഷി പൂർണമായി ഇല്ലാതായി. യുവത്വം ജില്ലയിൽ നെൽക്കൃഷിയെ കൈവിടുന്നതായാണ് കണക്ക്. നിലവിൽ 9850 ഹെക്ടർ സ്ഥലത്ത് മാത്രമാണ് ജില്ലയിൽ നെൽക്കൃഷിയുള്ളത്. ഇതിൽ തന്നെ 3500 ഹെക്ടറും പൊന്നാനി കൊൾ മേഖലകളാണ്. നാമമാത്ര
കടുത്തുരുത്തി ∙കൃഷിഭവന് കീഴിലെ ആയാംകുടി– പള്ളിത്താഴം നടുക്കരി ബ്ലോക്കിലെ കൃഷിക്കാർക്ക് തിരിച്ചടി. മൂന്നുതവണ കൃഷി നശിച്ചതിന് പിന്നാലെ മോട്ടർ കത്തിയതിനാൽ ഈ വർഷത്തെയും കൃഷി വെള്ളം കയറി നശിക്കുന്നു. കർഷകർക്ക് ലക്ഷക്കണക്കിന് രൂപ നഷ്ടം. തരിശുപാടം കൃഷിയോഗ്യമാക്കാൻ കൃഷിവകുപ്പിന്റെ നിർദേശപ്രകാരം ആറു ലക്ഷം
Results 1-10 of 940