Activate your premium subscription today
മിച്ചഭക്ഷണവും അറവ് അവശിഷ്ടങ്ങളും വളരെ കുറഞ്ഞ സമയംകൊണ്ട് സംസ്കരിച്ച് മികച്ച മാംസമായി മാറ്റുന്ന മാംസോൽപാദന–മാലിന്യ സംസ്കരണ യൂണിറ്റുകളാണ് പന്നിഫാമുകൾ. മാംസമായും അതുപോലെ കുഞ്ഞുങ്ങളായും കർഷകർക്ക് വരുമാനം ലഭിക്കുന്ന ഇടം. ഇറച്ചിപ്പന്നികളെ മൊത്തമായി വിൽക്കുന്നതിലൂടെ ചില കർഷകർ വരുമാനം നേടുമ്പോൾ മറ്റു ചിലർ
കണ്ണൂർ ∙ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചതിനെത്തുടർന്ന് ഉദയഗിരി പഞ്ചായത്തിലെ മണ്ണാത്തികുണ്ട് ബാബു കൊടകനാലിന്റെ ഉടമസ്ഥതയിലുള്ള പന്നിഫാമിൽ ഇന്നു രാവിലെ 7നു കള്ളിങ് ആരംഭിക്കും. 36 പന്നികളാണ് ഇവിടെയുള്ളത്. ഇതിൽ കുറച്ചെണ്ണം നേരത്തേ ചത്തിരുന്നു. ബാബുവിന്റെ ഫാമിലും ഒരു കിലോമീറ്റർ ചുറ്റളവിലുള്ള മറ്റ് 9
ഇക്കഴിഞ്ഞ രണ്ട് വർഷത്തോളമായി സംസ്ഥാനത്തെ പന്നിവളർത്തൽ മേഖലയെ പിടിച്ചുലച്ച് പടരുന്ന പകർച്ചവ്യാധിയായ ആഫ്രിക്കൻ പന്നിപ്പനിയെ പ്രതിരോധിക്കാൻ വീണ്ടും കർശനനിയന്ത്രണങ്ങളുമായി സർക്കാർ. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിലും സംസ്ഥാനത്തിന് പുറത്തും വീണ്ടും ആഫ്രിക്കൻ പന്നിപ്പനി റിപ്പോർട്ട് ചെയ്യപ്പെട്ട
കിലോയ്ക്ക് 400 കടന്ന പന്നിയിറച്ചിവില വൈകാതെ 500 രൂപയിലെത്താനും സാധ്യത. മേയ് 15 മുതൽ അതിർത്തി കടന്നുള്ള പന്നിവരവിനുള്ള നിരോധനം നീക്കിയതോടെ കേരളത്തിലേക്ക് ഇതര സംസ്ഥാനങ്ങളിൽനിന്ന് പന്നികളെ വൻ തോതിൽ എത്തിച്ചുതുടങ്ങി. എന്നാൽ, ഇത് വീണ്ടുമൊരു വിലക്കയറ്റത്തിലേക്ക് വഴിയൊരുക്കാനുള്ള സാധ്യതയിലേക്കാണ് വിരൽ
കാട്ടാക്കട ∙ അനധികൃത പന്നി ഫാമുകൾക്കെതിരെ ജനകീയ സമിതി പൂവച്ചൽ പഞ്ചായത്ത് പടിക്കൽ ആരംഭിച്ച നിരാഹാര സമരം 5 –ാം ദിനത്തിലേക്ക്. സമരം അവസാനിപ്പിക്കാനുള്ള ചർച്ചകൾ പല തലത്തിൽ നടന്നെങ്കിലും വിജയിച്ചില്ല.നാളെ മുതൽ പ്രധാന രാഷ്ട്രീയ പാർട്ടികൾ കൂടി സമരത്തിനു പിന്തുണയുമായി ഒപ്പം കൂടിയേക്കും. പഞ്ചായത്തിലെ
ലോകത്ത് ഏറ്റവുമധികം ഉപഭോഗമുള്ള മാംസങ്ങളിലൊന്നാണ് പോർക്ക് അഥവാ പന്നിയിറച്ചി. ഏതാനും വർഷങ്ങൾക്കു മുൻപുവരെ ഉപഭോഗത്തിൽ ഒന്നാം സ്ഥാനത്തായിരുന്ന പോർക്കിനെ പിൻതള്ളി ചിക്കൻ മുൻപിൽ വന്നെങ്കിലും പോർക്കിന്റെ ഡിമാൻഡിനും പ്രിയത്തിനും കുറവുണ്ടായിട്ടില്ല. ഇന്ത്യയിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും കേരളം
ഏതാനും നാളുകളായി പന്നിയിറച്ചിയുടെ വിപണിപ്രിയവും വിലയും ഉയരുകയാണ്. കിലോയ്ക്ക് 280 രൂപയായിരുന്നതു കഴിഞ്ഞ ക്രിസ്മസിനുശേഷം 380 രൂപയായി. 100 രൂപയുടെ വര്‍ധന! 400ലേക്ക് കയറുമെന്ന സൂചനയും സമീപ ദിവസങ്ങളിലുണ്ട്. ലൈവ് വിലയാവട്ടെ, ഇപ്പോൾ 200–220 രൂപയില്‍ എത്തിനിൽക്കുന്നു. കഴിഞ്ഞ വർഷം ആഫ്രിക്കൻ
നാലു നേരം കുളിക്കുന്ന പന്നികളും കഴുകുന്ന കൂടുകളും, തീറ്റ നൽകാതെ വളരുന്ന കാളാഞ്ചി, ഫ്രീസറിൽനിന്നെത്തുന്ന ഭക്ഷണാവശിഷ്ടങ്ങൾ– ഗോവയിലെ അസനോറയിൽ മലയാളിയായ അനിതാ വള്ളിക്കാപ്പൻ നടത്തുന്ന ബ്ലൂ ഹാർവസ്റ്റ് ഫാം ഒന്നു വേറെത്തന്നെയാണ്. അങ്ങനെ പറയാൻ ഇനിയുമുണ്ട് കാരണം. വില കൊടുത്തു വാങ്ങിയ വളമോ തീറ്റയോ തീരെ നൽകാതെ 13 ഉൽപന്നങ്ങളാണ് ഇവിടെ ഉൽപാദിപ്പിക്കു ന്നത്-അതായത്, സീറോ ഇൻപുട്ട് പ്രൊഡക്ഷൻ. പാൽ, മുട്ട, മാംസം, മത്സ്യം, ബയോഗ്യാസ്, കംപോസ്റ്റ്, പൈനാപ്പിൾ എന്നിങ്ങനെ നീളുന്നു ഇവിടത്തെ ഉൽപന്നശ്രേണി. ഭക്ഷണാവശിഷ്ടങ്ങളെ മൂല്യമേറിയ ഭക്ഷ്യവസ്തുക്കളാക്കുന്ന ഭക്ഷ്യ പുനഃചംക്രമണത്തിന് ഒന്നാംതരം മാതൃകയാണ് അനിതയുടെ സംരംഭം. ഫാമിലെ പന്നിക്കോ പശുവിനോ മത്സ്യത്തിനോ തീറ്റ വാങ്ങാന്‍ 10 രൂപ പോലും താൻ ചെലവാക്കുന്നില്ലെന്ന് അനിത പറയുന്നു. എന്നാൽ, അവയ്ക്ക് യഥേഷ്ടം തീറ്റ നല്‍കുന്നുമുണ്ട്. വില നൽകാതെ ഈ തീറ്റയെത്തുന്നതോ, ഗോവയിലെ പത്തിലധികം സ്റ്റാർ ഹോട്ടലുകളിൽനിന്ന്. അവയിൽ ഏറെയും പഞ്ചനക്ഷത്ര ഹോട്ടലുകള്‍! അവിടങ്ങളിലെ അടുക്കള അവശിഷ്ടങ്ങൾ മാത്രമാണ് അനിതയുടെ പന്നിയും പശുവും മത്സ്യവും തീറ്റയാക്കുന്നത്. എന്നാലിതു കേരളത്തിൽ കിട്ടുന്ന ഹോട്ടൽ വേസ്റ്റ് പോലെയാണെന്നു കരുതരുത്. ഫാമിലെ വാഹനം ശേഖരിക്കാനെത്തുന്നതുവരെ ഹോട്ടലിലെ ഫ്രീസറിൽ സൂക്ഷിക്കുന്ന ഭക്ഷണാവശിഷ്ടങ്ങളില് പാചകാവശിഷ്ടമായ കോളിഫ്ലവറും മത്തങ്ങയും മുതൽ ഹോട്ടലിലെ അതിഥികൾ തൊടുകപോലും ചെയ്യാതെ ഉപേക്ഷിക്കുന്ന കേക്ക് കഷണങ്ങളും ബിരിയാണിയും ഐസ്ക്രീമും ഒക്കെയുണ്ടാവും. ഫ്രീസറിൽതന്നെ സൂക്ഷിക്കുന്നതിനാൽ ഇതു പലപ്പോഴും മനുഷ്യനുപോലും ഉപയോഗിക്കാവുന്ന നിലവാരമുള്ളതായിരിക്കും. പാകം ചെയ്തതും സസ്യജന്യവും അല്ലാത്തതുമായി തരം തിരിച്ച ഭക്ഷ്യവസ്തുക്കൾ ഏറ്റെടുക്കുന്നതിനു കലക്ഷൻ ഫീസും ഹോട്ടലുകളില്‍നിന്ന് അനിതയ്ക്കു നൽകാറുണ്ട്. അളവനുസരിച്ച് ഒരു മാസം 20,000 രൂപ നൽകുന്ന ഹോട്ടലുകൾ വരെയുണ്ടത്രെ.
എയർഹോസ്റ്റസ് ആകുന്നതിനു വ്യക്തമായ കരിയർ പ്ലാനുമായാണ് അനിത സൈക്കോളജി ബിരുദ കോഴ്സ് പൂർത്തിയാക്കിയത്. അതിനു യോജിച്ച ഏവിയേഷൻ കോഴ്സുകൾ അന്വേഷിച്ചു നടന്ന അനിത ഇന്നു രാജ്യമറിയുന്ന കൃഷിക്കാരിയാണ്-പന്നിവളർത്തൽ, മത്സ്യക്കൃഷി, സംയോജിതകൃഷിമേഖലകളിൽ പുത്തനാശയങ്ങൾ മാതൃകാപരമായി നടപ്പാക്കിയ ഇന്നവേറ്റിവ് ഫാമർ.
ലോകത്തിലെ മാസോൽപാദന രംഗത്ത് പന്നികൾ വലിയ ഒരു പങ്കാണ് വഹിക്കുന്നത്. ഇത് ഏതാണ്ട് 36 ശതമാനത്തോളം വരും. ഇന്ത്യയിൽ കാര്യമായി പന്നി മാംസം ഉപയോഗിക്കപ്പെടുന്നില്ലെങ്കിലും, തെക്കു കിഴക്കൻ സംസ്ഥാനങ്ങളിലും, കേരളത്തിലും വലിയ ഡിമാൻഡ് നിലനിൽക്കുന്നുണ്ട്. ഉയർന്ന തീറ്റപരിവർത്തന ശേഷി, ചുരുങ്ങിയ കാലം കൊണ്ട് പ്രജനന
Results 1-10 of 86