Activate your premium subscription today
മദിപ്പിക്കുന്ന ഗന്ധമുണ്ട് ഏലക്കായ്ക്ക്; മദിപ്പിക്കുന്ന കാഴ്ചയാണ് ഓരോ ഏലക്കാടും. കാടും കൃഷിയും തമ്മിൽ കലർന്നു കിടക്കുന്നതിന്റെ നിഗൂഢഭംഗി ആസ്വദിക്കണമെങ്കിൽ ഏലക്കാടുകളിലെത്തണം. പണ്ടെന്നോ വനമായിരുന്നതിന്റെ ഓർമകളും അടയാളങ്ങളും നിറഞ്ഞു നിൽക്കുന്നുണ്ട് ഓരോ ഏലത്തോട്ടത്തിലും. ഏലക്കാട്ടിലൂടെ നടക്കുന്ന ഏതൊരാളെയും ഈ വനഭംഗി വന്ന് തൊട്ടുവിളിക്കും.
സംസ്ഥാനത്തെ പ്ലാന്റേഷൻ മേഖലയിലെ വൈവിധ്യവൽക്കരണവുമായി ബന്ധപ്പെട്ട് നയരൂപീകരണം നടത്തുന്നതിനായി സർക്കാരിനു കരട് റിപ്പോർട്ട് സമർപ്പിച്ച് പ്ലാന്റേഷൻ ഡയറക്ടറേറ്റ്. കോഴിക്കോട് ഐഐഎം നൽകിയ പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട്. ഇക്കോ ടൂറിസം സാധ്യതകളാണ് വരുമാന വർധനയ്ക്ക് പ്രധാനമായും നടപ്പാക്കുക.
ബെംഗളൂരു∙ കുടകിലെ തോട്ടത്തിൽ ചക്കയിടാൻ ശ്രമിച്ച ഗോത്രവർഗക്കാരനായ തൊഴിലാളി യുവാവ് പണിയേരവര പൊന്നണ്ണയെ (23) തോട്ടമുടമ വെടിവച്ചു കൊലപ്പെടുത്തി. തോട്ടം ഉടമ ചിന്നപ്പയെ പൊലീസ് അറസ്റ്റ് ചെയ്തു. വെടിയേറ്റ് പ്ലാവിൽനിന്നു താഴെവീണ പൊന്നണ്ണയെ തൊഴിലാളികൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുടക് ജില്ലയിലെ ചെമ്പേബെല്ലൂർ ഗ്രാമത്തിലാണു സംഭവം.
തിരുവനന്തപുരം ∙ കുറഞ്ഞത് 10 വർഷം ആയുസ്സുള്ള എല്ലാ വിളകളും ഫലവർഗങ്ങളും സംസ്ഥാനത്തെ തോട്ടങ്ങളിൽ കൃഷി ചെയ്യാൻ അനുവദിക്കണമെന്നും ഇതിനായി ‘ തോട്ടം’ എന്ന നിർവചനത്തിൽ മാറ്റം വരുത്തണമെന്നും ശുപാർശ. തോട്ടം മേഖലയുടെ നവീകരണത്തിനും വിള വൈവിധ്യവൽക്കരണത്തിനുമായി പഠനം നടത്തി കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്
ഇലയിലും പൂവിലും വിത്തിലും വിഷാംശം അടങ്ങിയ അരളിച്ചെടി (ഒലിയാൻഡർ) വളർത്തുന്നതും വിൽക്കുന്നതും നിരോധിച്ചു.
കൊച്ചി ∙ തോട്ടം മേഖലയിൽ നിക്ഷേപം നടത്താൻ ടൂറിസം മേഖലയ്ക്ക് അനുമതി ലഭിച്ചാൽ അദ്ഭുതങ്ങൾ സൃഷ്ടിക്കാനാകുമെന്നു കെടിഎം സെമിനാർ. നിലവിൽ തോട്ടം മേഖലയുടെ 5% മാത്രമാണു ടൂറിസം ഉൾപ്പെടെയുള്ള വൈവിധ്യവൽക്കരണ പ്രവർത്തനങ്ങൾക്ക് അനുമതിയുള്ളത്. ടൂറിസം മേഖലയുടെ സ്വർണ ഖനിയാണു തോട്ടങ്ങളെന്നു സിജിഎഎച്ച് എർത്ത് സ്ഥാപകൻ
ഇടുക്കി പാമ്പനാറിലെ തോട്ടം തൊഴിലാളികളുടെ മകനായി ജനിച്ച ആല്ബിന് ആന്റണി ഇന്ന് കൊച്ചിയിലെ ബ്രാന്‍ഡിങ് ആന്‍ഡ് ഡിസൈനിങ് രംഗത്തെ താരമാണ്. കടന്നു വന്ന വഴികള്‍ ആല്ബിന് എളുമപ്പമായിരുന്നില്ല. 12ാം വയസ്സില്‍ കംപ്യൂട്ടര്‍ ഉപയോഗിക്കാനായി 16 കിലോ മീറ്ററിലധികം പീരുമേട് മേലെഴുത കാട്ടിലൂടെയായിരുന്നു
ചിങ്ങപ്പിറവിയെ കാത്തുനിൽക്കുകയാണ് ദക്ഷിണേന്ത്യൻ കാപ്പിത്തോട്ടങ്ങൾ. കർക്കിടകത്തിലെ കനത്ത പെയ്ത്തിൽ വയനാട്ടിലെ പല കാപ്പിത്തോട്ടങ്ങളുടെ അടിവേരു പോലും പിഴുതെറിഞ്ഞപ്പോൾ മഴ കർണാടകത്തിലെ തോട്ടങ്ങളെയും പിടിച്ചുലച്ചു. വൻകിട–ചെറുകിട കാപ്പി കർഷകരെ മഴ അക്ഷരാർഥത്തിൽ പ്രതിസന്ധിലാക്കി.
ഖബറിടങ്ങളിലെ മീസാൻകല്ലുകൾ പോലെ മണ്ണടിഞ്ഞു മേൽക്കൂര മാത്രം പുറത്തുകാണിച്ചു നിൽക്കുന്ന വീടുകൾ കാണാം മുണ്ടക്കൈയിലെങ്ങും. ആരുടെയൊക്കെയോ വളർത്തുമൃഗങ്ങൾ ഉടമകളെത്തേടി വിശന്നലഞ്ഞു നടക്കുന്നു.ആയിരങ്ങൾ ജീവിച്ച നാടിപ്പോൾ ശ്മശാനഭൂമി പോലെയാണ്. എത്ര കരഞ്ഞാലും വേദനയൊടുങ്ങാത്ത ദുരിതത്തീയിൽ വെന്തുനീറുകയാണു മുണ്ടക്കൈ–ചൂരൽമല നിവാസികൾ. ജീവിതത്തിൽ ഇനിയുള്ള ഓരോ നിമിഷവും ഉള്ളുലയ്ക്കുന്ന നോവിൽ ജീവിക്കാൻ വിധിക്കപ്പെട്ടവർ ! അവരിപ്പോൾ അത്രമേൽ കരയുന്നില്ല. വൻദുരന്തങ്ങൾ മനുഷ്യമനസ്സുകളിൽ ശേഷിപ്പിക്കുക മരവിപ്പു മാത്രമായിരിക്കണം.
Results 1-10 of 92