Activate your premium subscription today
അടിമാലി ∙ കട്ടമുടിക്കുടി പാടശേഖരത്തിൽ വിളഞ്ഞ നെല്ല് ഇനിമുതൽ കുഞ്ചിപ്പെട്ടി അരി എന്ന ബ്രാൻഡിൽ വിപണിയിലെത്തും. ബ്രാൻഡ് ചെയ്ത അരിയുടെ ആദ്യ പാക്കറ്റ് മന്ത്രി ഒ.ആർ.കേളു പാടശേഖരസമിതി പ്രതിനിധികളിൽനിന്ന് ഏറ്റുവാങ്ങി. അരിയുടെ ലോഗോയും പ്രകാശനം ചെയ്തു.നെല്ല് വ്യാവസായിക അടിസ്ഥാനത്തിൽ സംസ്കരിക്കുന്നതിന് വേണ്ട
പാലക്കാട് ∙ നെല്ലു സംഭരണത്തിനുള്ള കേന്ദ്രവിഹിതത്തിൽ 215 കോടി രൂപ കൂടി സംസ്ഥാനത്തിന് അനുവദിച്ചു. ആദ്യ ഗഡുവായി 73.34 കോടി രൂപ നേരത്തെ നൽകിയിരുന്നു. മുൻ സീസണുകളിൽ നെല്ലെടുത്ത വകയിൽ സംസ്ഥാനത്തിനു ലഭിക്കാനുള്ള കേന്ദ്രവിഹിതത്തിൽ നിന്നാണു തുക അനുവദിച്ചിട്ടുള്ളത്. ഇതോടെ ഡിസംബർ 15 വരെ അംഗീകരിച്ച പിആർഎസുകളിൽ
പന്തളം ∙ കരിങ്ങാലിപ്പാടശേഖരത്തിൽ പെട്ട വാളകത്തിനാൽ പാടത്ത് നെൽച്ചെടികൾ തളിർത്തു തുടങ്ങി. നവംബർ അവസാനമായിരുന്നു വിത. വിതയ്ക്ക് ശേഷവും മുൻപും വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. വെള്ളം നീക്കം ചെയ്ത ശേഷമാണ് വിത്ത് വിതച്ചത്. 100 ഏക്കറിലാണ് കൃഷി. വലക്കടവിൽ നിന്നു താഴോട്ട് വെള്ളമൊഴുകാത്തതാണ് വെള്ളക്കെട്ടിന്
കോട്ടയം ∙ കാർഷികാഭിവൃദ്ധി ഫണ്ടിൽ നിലവിലുള്ള നിക്ഷേപത്തുക ഉപയോഗിച്ചു നെല്ലുൽപാദനം കൂട്ടാനും നെൽക്കർഷകരെ സഹായിക്കാനും നെല്ലുൽപാദക ഉത്തേജക പദ്ധതി സംസ്ഥാനത്തു നടപ്പാക്കണമെന്നു കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി എംപി. റബർ ഉൽപാദക ഉത്തേജക പദ്ധതി മാതൃകയിൽ നെല്ലുൽപാദക ഉത്തേജക പദ്ധതി ഫലപ്രദമായി സംസ്ഥാനത്തു നടപ്പാക്കാം. കാർഷികാഭിവൃദ്ധി ഫണ്ടിൽ എത്തിയിട്ടുള്ള 1512.15 കോടി രൂപ ഉപയോഗിച്ചു പദ്ധതി നടപ്പാക്കണം. നെല്ലുൽപാദക ഇൻസെന്റീവായി ഇപ്പോൾ കർഷകർക്കു നൽകുന്ന 5.20 രൂപ അപര്യാപ്തമാണ്. ഇൻസെന്റീവായി ഒരു കിലോ നെല്ലിന് 11.80 രൂപ നൽകി നെല്ലിന്റെ സംഭരണവില 40 രൂപയായി ഉയർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തിരുവനന്തപുരം ∙ ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ (എഫ്സിഐ) ഗോഡൗണുകളിൽ ബാക്കിയുള്ള അരി സംസ്ഥാനങ്ങൾക്കു പ്രത്യേക ഇളവോടെ നൽകാൻ കേന്ദ്രം അനുമതി നൽകിയതോടെ കേരളത്തിലേക്ക് പുതുവർഷത്തിൽ 1500 ടൺ അരി എത്തും. സർക്കാരിനു വേണ്ടി സപ്ലൈകോയാണ് വാങ്ങി വിൽപനകേന്ദ്രങ്ങൾ വഴി വിതരണം നൽകുക. പച്ചരിയും പുഴുക്കലരിയും ലഭിക്കും.
യുഎഇയിൽ പുതുവർഷത്തിൽ 9 അവശ്യ വസ്തുക്കളുടെ വിലവർധന തടഞ്ഞ് സാമ്പത്തിക മന്ത്രാലയം. അരി, ഗോതമ്പ്, റൊട്ടി, പാചക എണ്ണ, മുട്ട, പാൽ ഉൽപന്നങ്ങൾ, പഞ്ചസാര, കോഴി, പയർ വർഗങ്ങൾ എന്നിവയുടെ വില വർധനയാണ് തടഞ്ഞത്.
പത്തനംതിട്ട ∙ സപ്ലൈകോയുടെ കോന്നി, പത്തനംതിട്ട ഗോഡൗണുകളിലേക്ക് അരിയെത്തിച്ച എറണാകുളം കാലടിയിലുള്ള മേരി മാതാ റൈസ് മില്ലിനും പെരുമ്പാവൂരിലെ ജെബിഎസ് അഗ്രോ മില്ലിനും എതിരെ മുൻപും പരാതിയുണ്ടായിട്ടുണ്ടെന്ന് ആരോപണം. ഈ മില്ലുകൾ ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ചതിന്റെയും മലിനീകരണത്തിനു കാരണമായതിന്റെയും പേരിൽ പലതവണ ജനകീയ പ്രതിഷേധങ്ങൾ ഉണ്ടായിട്ടുണ്ട്. മൂന്നു തവണ മില്ലിന് സ്റ്റോപ് മെമ്മോ ലഭിച്ചിരുന്നു. 2015–2016 കാലഘട്ടത്തിൽ പ്രതിഷേധത്തെത്തുടർന്ന് അടച്ചിടുകയും ചെയ്തിട്ടുണ്ട്. ഇവരുടെ ഉടമസ്ഥതയിലുള്ള, കാലടിയിൽതന്നെ പ്രവർത്തിക്കുന്ന എസ് ആൻഡ് എസ് എന്ന മില്ലിനെതിരെയും പ്രതിഷേധം ഉണ്ട്.
കോഴഞ്ചേരി∙ നെൽച്ചെടികൾ നട്ട് യേശുദേവന്റെ രൂപം ചിട്ടപ്പെടുത്തിയ കൃഷിയിടം കാണാൻ ഡോ. ഏബ്രഹാം മാൻ സെറാഫിം എത്തി. പുല്ലാട് ആൽമാവ് കവലയ്ക്കു സമീപമുളള അജയകുമാർ വല്യുഴത്തിലിന്റെ കരനെൽ കൃഷിയിടത്തിലാണ് അദ്ദേഹം എത്തിയത്. പ്രവാസിയും പ്രമുഖ കർഷകനുമായ അജയകുമാർ വല്യുഴത്തിലിനെ ചടങ്ങിൽ ആദരിച്ചു. കൃഷിക്ക് മാർഗ
പത്തനംതിട്ട ∙ കോഴഞ്ചേരി താലൂക്കിന്റെ കുലശേഖരപ്പേട്ടയിലുള്ള സപ്ലൈകോ ഗോഡൗണിലേക്കെത്തിയ 5 ലോറി അരി പരിശോധനയിൽ മോശമാണെന്നു കണ്ടെത്തിയതിനെത്തുടർന്ന് തിരിച്ചയയ്ക്കാൻ റിപ്പോർട്ട് നൽകി. കഴിഞ്ഞ ദിവസമെത്തിയ 2280 ചാക്ക് അരിയാണ് നിലവാരമില്ലാത്തതിനാൽ തിരിച്ചയയ്ക്കാൻ ക്വാളിറ്റി ചെക്കർ റിപ്പോർട്ട് നൽകിയത്. ഇന്ന്
നന്നായി അധ്വാനിക്കുന്ന ഒരാൾ, ഊർജാവശ്യങ്ങൾക്കായി ദിവസം ഏകദേശം 240 ഗ്രാം ധാന്യങ്ങൾ കഴിക്കണം, നാരുകളും ധാതുക്കളും നൽകുന്ന ചെറുധാന്യങ്ങൾ അടക്കം. ഈ കണക്കനുസരിച്ച് ഒരാൾക്ക് ഒരു മാസം 6 കിലോ അരി വേണ്ടിവരും; ഒരു വർഷം ഏതാണ്ട് 72 കിലോയും. കേരളത്തിലെ അരിയാഹാരം കഴിക്കുന്ന 3 കോടി ആളുകൾക്ക് ഏകദേശം 22 ലക്ഷം ടൺ അരി
Results 1-10 of 251