Activate your premium subscription today
ഇന്ത്യൻ കുരുമുളക് വാരത്തിന്റെ തുടക്കത്തിൽ അൽപം പതറിയെങ്കിലും പിന്നീട് സ്ഥിരത കണ്ടെത്തി. ഇറക്കുമതി ലോബിയുടെ സമ്മർദം നിലനിന്നതിനാൽ രണ്ട് ദിവസമായി മുന്നേറാൻ നടത്തിയ ശ്രമം വിജയിച്ചില്ലെങ്കിലും ഇന്ന് മുളക് കരുത്ത് കാണിച്ചു. കാർഷിക മേഖല വിലക്കയറ്റം മുന്നിൽ കണ്ട് ചരക്ക് പിടിച്ചു. ഇതിനിടയിൽ തുടർച്ചയായ മൂന്നാം ദിവസവും വിയറ്റ്നാം മുളക് വില ഉയർന്നത് ആഗോള ഇറക്കുമതിക്കാർ ആകാംക്ഷയോടെ ഉറ്റ് നോക്കുന്നു.
ഏലം ഉൽപാദകമേഖല ഏറെ പ്രതീക്ഷകളോടെയാണു പുതിയ വാരത്തിലെ ആദ്യ ലേലത്തെ ഉറ്റു നോക്കിയത്. ഉയർന്ന പകൽച്ചൂടിൽ ഉൽപാദനം കുറയുന്നതിനാൽ നിരക്ക് ഉയരുമെന്ന നിഗനമത്തിലായിരുന്നു കർഷകർ. എന്നാൽ രാവിലെ തേക്കടി ലേലത്തിൽ ശരാശരി ഇനം ഏലത്തിന് ഈ വർഷം ഇതാദ്യമായി 3000 രൂപയുടെ താങ്ങ് നഷ്ടപ്പെട്ടു. ജനുവരി പറന്ന ശേഷം
ന്യൂഡൽഹി∙ തെലങ്കാനയിലെ നിസാമാബാദ് ആസ്ഥാനമായി ദേശീയ മഞ്ഞൾ ബോർഡ് പ്രവർത്തനമാരംഭിച്ചു. ബിജെപി നിസാമാബാദ് ജില്ലാ പ്രസിഡന്റ് പല്ലെ ഗംഗ റെഡ്ഡിയാണ് അധ്യക്ഷൻ. 3 വർഷത്തേക്കാണ് നിയമനം. കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസർച് ഡയറക്ടറും അംഗമാണ്. മഞ്ഞൾ കൃഷിയും മൂല്യവർധിത ഉൽപന്നങ്ങളും
ഭക്ഷ്യയെണ്ണ വിലകൾ ഏതാനും മാസങ്ങളായി തിളച്ചു മറിയുകയാണ്. വിദേശ പാചകയെണ്ണ ഇറക്കുമതി തീരുവ വർധനയാണ് വിലക്കയറ്റത്തിന് വഴി ഒരുക്കിയത്. ഈ നില തുടന്നാൽ വരും മാസങ്ങളിൽ എണ്ണ വില പിടിച്ചാൽ കിട്ടാത്ത വിധമാകുമോയെന്ന ആശങ്കയിലാണ് വ്യാപാര മേഖല. ഇതിനിടയിൽ എണ്ണപ്പന കർഷകർക്ക് ആവേശം പകർന്ന് പാം പനങ്കുല വില ടണ്ണിന് ഒരു വർഷകാലയവിൽ 8000 രൂപയോളം ഉയർന്ന് 20,000രൂപയ്ക്ക് മുകളിലെത്തി.
രാജ്യത്തെ പ്രമുഖ ലേല കേന്ദ്രങ്ങളിൽ മികവാർന്ന പ്രകടനം കാഴ്ച്ചവച്ച് തേയില പുതു വർഷത്തെ പ്രതീക്ഷകളോടെ ഉറ്റു നോക്കുന്നു. ദക്ഷിണേന്ത്യയിലെയും ഉത്തരേന്ത്യയിലെയും വിവിധ ലേല കേന്ദ്രങ്ങളിൽ ശക്തമായി മുന്നേറിയ ആത്മവിശ്വാസം ഇല, പൊടി തേയിലകളുടെ കുതിപ്പിന് വരും മാസങ്ങളിൽ വേഗം പകരാം. കാലാവസ്ഥ വ്യതിയാനം മൂലം
വിയറ്റ്നാമിലെ കുരുമുളക് കയറ്റുമതിക്കാർ ചരക്ക് ക്ഷാമത്തിൽ നട്ടം തിരിഞ്ഞതോടെ കർഷകരെ ആകർഷിക്കാൻ നിത്യേന അവർ നിരക്ക് ഉയർത്തുകയാണ്. വിയറ്റ്നാം മുളക് കിലോ 1,45,000 - 1,47,200 ഡോഗിലാണ് ഇടപാടുകൾ നടന്നത്. നവംബർ ഷിപ്പ്മെൻറ്റുകൾ പൂർത്തിയാക്കാൻ കഴിയാഞ്ഞ പലർക്കും യൂറോപ്യൻ ബയ്യർമാർ ഡിസംബറിലേയ്ക്ക്
ഇന്ത്യൻ സുഗന്ധവ്യഞ്ജനങ്ങളുടെ ചുക്കാൻ നിയന്ത്രിക്കുന്ന സ്പൈസസ് ബോർഡിന് രാജ്യത്തെ കുരുമുളക് ഉൽപാദനത്തെ കുറിച്ച് വ്യക്തമായ കണക്കുകളില്ലാതെ ഇരുട്ടിൽ തപ്പുന്നു. ആഗോള സുഗന്ധവ്യഞ്ജന സമൂഹത്തിനു മുന്നിൽ പൊള്ളയായ കണക്കുകൾ നിരത്തി വില ഇടിക്കാനുള്ള സംഘടിത നീക്കത്തിനു കേന്ദ്ര ഏജൻസി കുട പിടിച്ചതായി
അന്താരാഷ്ട്ര കുരുമുളക് വിലയിലെ നേരിയ കുറവ് ഇന്ത്യൻ മാർക്കറ്റിലും പ്രതിഫലിച്ചു. ക്രിസ്തുമസിനുള്ള അവസാനഘട്ട വാങ്ങലുകൾ പുരോഗമിക്കുന്നതിനാൽ യൂറോപ്യൻ ഇറക്കുമതിക്കാരെ ആകർഷിക്കാൻ വിയറ്റ്നാം നിരക്ക് അൽപം കുറച്ച് ടണ്ണിന് 6515 ഡോളറിന് ക്വട്ടേഷൻ ഇറക്കി. ഇത് കണ്ട് ഇന്തോനേഷ്യൻ കയറ്റുമതിക്കാർ 6500 ഡോളറിന് മുളക് വാഗ്ദാനം ചെയ്തു. ബ്രസീലിയൻ മുളക് വില ടണ്ണിന് 6000 ഡോളറാണ്, ബെല്ലാം തുറമുഖത്ത് നിന്ന് എറ്റവും വേഗത്തിൽ ചരക്ക് അമേരിക്കയിൽ എത്തിക്കാനാവുമെന്നത് ന്യൂ ഇയർ വരെയുള്ള ഓർഡറുകൾക്ക് അവസരം ഒരുക്കുമെന്ന നിഗനമത്തിലാണ് ബ്രസീൽ.
സുഗന്ധവ്യഞ്ജനങ്ങളുടെയും മൂല്യവർധിത ഉൽപന്നങ്ങളുടെയും കയറ്റുമതിയും ഏലം ഉൽപാദനവും വർധിപ്പിക്കാൻ സ്പൈസസ് ബോർഡ് 422.30 കോടി രൂപയുടെ പദ്ധതി ആവിഷ്കരിച്ചു.
ആഗോള ഏലക്ക ഉൽപാദനം കുത്തനെ കുറയും, പുതിയ ചരക്ക് സുക്ഷ്മതയോടെ കൈകാര്യം ചെയ്താൽ ലക്ഷങ്ങൾ വാരാനുള്ള അസുലഭ സൗഭാഗ്യം കർഷകരെ കാത്തിരിക്കുന്നു. കാലാവസ്ഥ ചതിച്ചതിനാൽ ഇക്കുറി ഉൽപാദനം കുറയുമെന്ന് കർഷകർക്ക് മുൻകൂറായി ‘കർഷകശ്രീ’ലൂടെ അറിവ് നൽകിയിട്ടുള്ളതാണ്. ഏഴു റൗണ്ട് വിളവെടുപ്പ് വരെ നടത്താറുള്ള
Results 1-10 of 27