Activate your premium subscription today
കോടിപതിയായ ഒരാൾ. 50 ലക്ഷത്തിനും ഒരു കോടിക്കും ഇടയിൽ വിറ്റുവരവുള്ള എട്ടുപേർ. ലോട്ടറിയടിച്ചവരുടെ കാര്യമല്ല. മണ്ണിൽ കഷ്ടപ്പെട്ടു പണിയെടുത്തു നേട്ടമുണ്ടാക്കിയ പാലക്കാട്ടെ പച്ചക്കറി ഗ്രാമമായ എലവഞ്ചേരിയുടെ കഥയാണിത്. കൊളുമ്പ് പുത്തൻവീട്ടിൽ ആർ.ശിവദാസ് (52) ഒരു വർഷം കൊണ്ട് ഒരു കോടിയിലേറെ രൂപയുടെ പച്ചക്കറി കൃഷി ചെയ്തതോടെയാണു കാർഷിക കേരളം എലവഞ്ചേരിയെ ശ്രദ്ധിക്കാൻ തുടങ്ങിയതെങ്കിൽ അതുപോലെതന്നെ മണ്ണിൽ കഷ്ടപ്പെടുന്ന മുന്നൂറോളം കർഷക കുടുംബങ്ങൾ കൂടിയുണ്ട് എലവഞ്ചേരിയിൽ.
നാടൻപയറിലും വെള്ളരിവർഗവിളകളിലും വെണ്ടയിലും കുമിൾബാധയും മണ്ഡരിയുടെ ആക്രമണവും കണ്ടുവരുന്നു. വെള്ളരിവർഗവിളയിലെയും പയറിലെയും പൂപ്പല്‍ രോഗങ്ങള്‍ നിയന്ത്രിക്കുന്നതിന് ബാസില്ലസ് സബ്ടിലിസ് പ്രയോഗവും തുടർന്നുള്ള സിലിക്ക പ്രയോഗവും മതി. വെള്ളരിവർഗവിളകളിൽ 50 ദിവസം കഴിയുമ്പോൾ ഇപിഎൻ (Entamo Pathogenic Nematode)
വെറും 8 മാസം കൊണ്ട് ഒരു കോടി രൂപയുടെ പച്ചക്കറി വിളയിച്ചു ശിവദാസൻ കോടീശ്വരനായ വാർത്ത വന്നപ്പോൾ പലരും നെറ്റിചുളിച്ചു. ഓൺലൈൻ വാർത്തകൾക്കു കീഴിൽ ‘നുണ’യെന്നും ‘തട്ടിപ്പെ’ന്നും ചിലർ ഉറപ്പിച്ചെഴുതി. കേരളത്തിൽ പച്ചക്കറിക്കൃഷി ഗുണംപിടിക്കില്ലെന്നും തമിഴ്നാടിനെ കണ്ടുപഠിക്കണമെന്നും നാഴികയ്ക്കു നാൽപതുവട്ടം
അടുത്ത മാസത്തോടെ വേനലാകും. വേനൽക്കാലം പച്ചക്കറിക്കൃഷിക്ക് ഉത്തമമെങ്കിലും പ്രശ്നങ്ങള്‍ കൂടും. അതിൽ പ്രധാനം വർൾച്ച തന്നെ. മണ്ണിലെ ഈർപ്പം സംരക്ഷിക്കാൻ പ്രത്യേകം ശ്രദ്ധ വേണം. ദിവസം ഒരു നേരം നനയ്ക്കാം. അതു വൈകുന്നേരമായാൽ നന്ന്. ബാഷ്പീകരണനഷ്ടം മണ്ണിന്റെ താപനില കൂട്ടുമെന്നു മാത്രമല്ല, സൂക്ഷ്മാണുക്കളുടെ
ചിത്രത്തിൽ കാണുന്ന വെള്ള നിറത്തിലുളളത് വെള്ളീച്ച എന്ന മാരക കീടത്തിന്റെ ജീവിതചക്രത്തിന്റെ ഭാഗങ്ങളാണ്. വെള്ളീച്ചകൾ ചിറകോടുകൂടിയ ശലഭാകൃതിയിലുള്ള ചെറിയ ജീവികളാണ്. ഇവയുടെ മുട്ടകളും മുട്ട വിരിഞ്ഞ് ഉണ്ടാകുന്ന നിംഫ് (nymph) ദശയും ആണ് അവയുടെ സംരക്ഷണത്തിന് പ്രകൃതി ഒരുക്കിയിട്ടുളള സംരക്ഷണ കവചത്തോടൊപ്പം
വേനൽക്കാലത്തു നനയ്ക്കേണ്ടതിനാല്‍ തടമെടുത്താണ് പച്ചക്കറികൾ നടേണ്ടത്. നനയ്ക്കുമ്പോൾ വെള്ളം ചെടിയുടെ വേരുപടലഭാഗത്തുനിന്നു പുറത്തേക്ക് ഒഴുകിപ്പോകാത്തത്ര ഉയരത്തിൽ വേണം തടങ്ങൾക്കു വരമ്പ് പിടിപ്പിക്കാൻ. വെണ്ട, പയർ, മത്തൻ, വെള്ളരിപോലുള്ളവ നേരിട്ട് തടത്തിൽ വിത്തിട്ടും തക്കാളി, ചീര, മുളക്, വഴുതനപോലുള്ളവ
വീട്ടുമുറ്റത്ത് ഗ്രോബാഗിൽ പച്ചക്കറി കൃഷി ചെയ്യാൻ താൽപര്യപ്പെടുന്നവർക്ക് പലപ്പോഴും വെല്ലുവിളിയാകുന്നത് ഹ്രസ്വകാലം മാത്രം ഉപയോഗിക്കാൻ സാധിക്കുന്ന കനം കുറഞ്ഞ പ്ലാസ്റ്റിക് ഗ്രോബാഗുകളാണ്. വെയിലും മഴയും കൊണ്ട് ഏതാനും നാളുകൾക്കുള്ളിൽ പൊടിഞ്ഞു നശിക്കുന്ന പ്ലാസ്റ്റിക് ഗ്രോബാഗുകൾ പരിസ്ഥിതിക്ക് ഏൽപ്പിക്കുന്ന
പച്ചക്കറിയുടെ വിത്ത് നടുമ്പോൾ എത്ര ആഴത്തിലായിരിക്കണം വിത്ത് മണ്ണിൽ വീഴേണ്ടത് എന്നത് വിത്ത് കിളിർത്ത് മുളച്ചു വരുന്നതിലെ ഒരു പ്രധാന ഘടകമാണ്. വിത്ത് കൂടുതൽ ആഴത്തിൽ പോയാൽ തൈകളുടെ എണ്ണം കുറയും. അതുപോലെതന്നെ ആവശ്യത്തിനുള്ള ആഴത്തിൽ അല്ല വിത്ത് മണ്ണിൽ ഇട്ടത് എങ്കിൽ തൈകൾ മണ്ണിൽ ഉറയ്ക്കാതെ മറിഞ്ഞു പോകും.
വിത്തു പാകിയാൽ കിളിര്ക്കുന്നതെങ്ങനെ, ചെടിയായി വളരുന്നതെങ്ങനെ എന്നൊക്കെ പുസ്തകത്തിൽ വായിച്ചു പഠിക്കാം, ഡിജിറ്റൽ മാധ്യമത്തില്‍ കണ്ടറിയാം. എന്നാല്‍ മണ്ണിൽ തൊട്ടറിയുമ്പോഴാണ് അതെല്ലാം ‘മനസ്സിലാകു’ന്നതെന്ന് മലപ്പുറം പെരിന്തൽമണ്ണ വേങ്ങൂർ എഎംഎച്ച്എസ്എസിലെ വിദ്യാര്‍ഥികള്‍ അനുഭവിച്ചറിയുന്നു.
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടതും ധാരാളമായി ഉപയോഗിക്കുന്നതുമായ ശീതകാല പച്ചക്കറികളാണ് കാബേജ്, കോളിഫ്ലവര്‍ എന്നിവ. അന്യസംസ്ഥാനങ്ങളില്‍നിന്നു നമ്മുടെ നാട്ടിലെത്തുന്ന ഇത്തരം പച്ചക്കറികള്‍ നമ്മുടെ വീട്ടുമുറ്റത്തും വിഷരഹിതമായി കൃഷിചെയ്യാവുന്നതാണ്. ഉഷ്ണമേഖലാപ്രദേശങ്ങള്‍ക്കനുയോജ്യമായ ഇനങ്ങള്‍ കേരള
Results 1-10 of 623