Activate your premium subscription today
കായംകുളം∙ ദേശീയപാതിൽ അടിപ്പാത നിർമാണവുമായി ബന്ധപ്പെട്ട് കോളജ് ജംക്ഷനിൽ വരുത്തിയ ഗതാഗത പരിഷ്കരണം യാത്രക്കാർക്ക് വിനയാകുന്നു. അശാസ്ത്രീയമായ രീതിയിൽ ഏർപ്പെടുത്തിയിട്ടുള്ള പരിഷ്കാരം കാരണം അപകട പരമ്പരയാണ് ഇവിടെ നടക്കുന്നത്. നാല് ദിക്കുകളിൽ നിന്നും വാഹനങ്ങൾ എത്തുന്ന ജംക്ഷനെന്ന നിലയിൽ വ്യക്തമായ ആസൂത്രണമില്ലാതെയാണ് വാഹന ഗതാഗതം തിരിച്ചുവിടുന്നതെന്ന് തുടക്കം മുതൽ ആരോപണം ഉയർന്നിരുന്നു.
തുറവൂർ ∙ അന്ധകാരനഴി– പള്ളിത്തോട് മേഖലയിൽ കാലവർഷത്തിന് മുൻപേ കടൽഭിത്തി പുനർനിർമിക്കണമെന്നാവശ്യം ശക്തമാകുന്നു. അന്ധകാരനഴി മുതൽ പള്ളിത്തോട് വരെയുള്ള 7 കിലോമീറ്ററോളം തീരദേശത്ത് ഭൂരിഭാഗം പ്രദേശത്തും കടൽഭിത്തി തകർന്ന നിലയിലാണ്.15 വർഷമായി കടൽഭിത്തിയുടെ അറ്റകുറ്റപ്പണി നടത്തിയിട്ട്. എല്ലാ തിരഞ്ഞെടുപ്പ്
ചേർത്തല ∙ കോടികൾ മുടക്കി പുനർനിർമിച്ച റോഡിൽ ഉയരവ്യത്യാസം പരിഹരിച്ചില്ല; കോൺക്രീറ്റ് ചെയ്ത ഭാഗം തകർന്നതോടെ അപകടങ്ങൾ പതിവാകുന്നു. ശക്തീശ്വരം കവല-മുക്കണ്ണൻ കവല റോഡിൽ കളവംകോടത്താണ് റോഡിലെ തകരാർ വാഹനങ്ങളെ അപകടത്തിലാക്കുന്നത്. ഒൻപത് കോടി രൂപയോളം മുടക്കി നിർമിച്ച റോഡിലാണ് ടാർ ചെയ്ത ഭാഗവും ടൈൽ പാകിയ ഭാഗവും
അമ്പലപ്പുഴ ∙ വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ദേവാലയത്തിൽ മൂന്ന് മാർപാപ്പമാരുടെ കാലത്ത് സേവനം ചെയ്യാൻ കഴിഞ്ഞതിന്റെ അഭിമാനത്തിലാണ് സിസ്റ്റർ റോസ്മേരി. 7 മാസമായി വത്തിക്കാനിലുള്ള റോസ്മേരി ഫ്രാൻസിസ് മാർപാപ്പയുടെ കബറടക്ക സമയത്തും സേവനത്തിനായി ഉണ്ടാകും. ജോൺ പോൾ രണ്ടാമൻ, ബനഡിക്ട് പതിനാറാമൻ എന്നിവർ മാർപാപ്പ
കാലാവസ്ഥ ∙ സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇടിയോടു കൂടിയ മഴയ്ക്കും കാറ്റിനും സാധ്യത ∙ കന്യാകുമാരി തീരത്ത് കടലാക്രമണത്തിന് സാധ്യത ∙ കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു വിലക്കില്ല മെഡിക്കൽ ക്യാംപ് മാവേലിക്കര ∙ ആയുർവേദ ആശുപത്രി സംഘടിപ്പിച്ച അസ്ഥിരോഗ മെഡിക്കൽ ക്യാംപ് നഗരസഭ അധ്യക്ഷൻ നൈനാൻ
ആലപ്പുഴ ∙ കായംകുളം നഗരസഭാ ജീവനക്കാർക്ക് വിവരാവകാശ കമ്മിഷണറുടെ ശാസനയും താക്കീതും. വിവരാവകാശ നിയമപ്രകാരം ഫയലുകൾ സൂക്ഷിക്കുന്നതിലും വിവരങ്ങൾ സ്വമേധയാ വെളിപ്പെടുത്തുന്നതിലും വീഴ്ച കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ. എ.അബ്ദുൽ ഹക്കീമിന്റെ നേതൃത്വത്തിൽ നടത്തിയ തെളിവെടുപ്പിലാണ് വീഴ്ച കണ്ടെത്തിയത്. നഗരസഭയിൽ നിന്ന് ജനങ്ങൾക്ക് ലഭ്യമാകുന്ന സേവനങ്ങൾ വിവരിക്കുന്ന പൗരാവകാശ രേഖ കാലികമായി പരിഷ്കരിക്കാത്തതും കമ്മിഷന്റെ വിമർശനത്തിനു കാരണമായി.
ആലപ്പുഴ∙ മുൻ എംപി എ.എം. ആരിഫിനെ സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, കെ.ആർ. ഭഗീരഥൻ, വി.ജി. മോഹനൻ എന്നിവരെയും പുതുതായി സെക്രട്ടേറിയറ്റിലെടുത്തു. ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവ് ജി.രാജമ്മയെ സെക്രട്ടേറിയറ്റിൽ നിന്ന് ഒഴിവാക്കി.
ചെങ്ങന്നൂർ∙ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് വച്ച് ആസാം സ്വദേശിയിൽ നിന്നും ഒരു ലക്ഷം രൂപ വില വരുന്ന 3.5 ഗ്രാം ബ്രൗൺ ഷുഗർ പിടികൂടി. ആസാം നഗൗൺ സ്വദേശിയായ അസദുൽ ഹഖ്(32) നിന്നാണ് ചെങ്ങന്നൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ വി. സജീവിന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ പിടികൂടിയത്. ഈ ബ്രൗൺ ഷുഗർ ഇയാൾ ചില്ലറ വിൽപ്പനയ്ക്കായി എത്തിച്ചതാണെന്നു പ്രാഥമിക അന്വേഷണത്തിൽ ബോധ്യപ്പെട്ടു. ഇയാൾ കുറച്ചു നാളായി എക്സൈസിന്റെ നിരീക്ഷണത്തിൽ ആയിരുന്നു. ഇതിന്റെ ഉറവിടത്തെ കുറിച്ചുള്ള അന്വേഷണം നടത്തി വരികയാണ്.
ആലപ്പുഴ∙ മുഹമ്മയിൽ നവജാതശിശുവിനെ അനധികൃതമായി ദത്തു നൽകിയ സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയേക്കും. കുഞ്ഞിനെ കൈമാറ്റം ചെയ്തതു പണം വാങ്ങിയാണെന്ന വിവരത്തെ തുടർന്നാണിത്.കുട്ടിയെ നൽകിയവരും സ്വീകരിച്ചവരും പ്രതികളായേക്കും. വിവാഹേതര ബന്ധത്തിൽ ജനിച്ച കുഞ്ഞിനെ ജനിച്ച് ഏഴാം ദിവസമാണു കുട്ടികളില്ലാത്ത
Results 1-10 of 10000