അരുവിക്കര നിയമസഭാമണ്ഡലം
Aruvikkara Assembly Constituency

തിരുവനന്തപുരം ജില്ലയിലെ നിയമസഭാമണ്ഡലമാണ് അരുവിക്കര. നെടുമങ്ങാട് താലൂക്കിൽ ഉൾപ്പെടുന്ന അരുവിക്കര, ആര്യനാട്, തൊളിക്കോട്, വിതുര, കുറ്റിച്ചൽ, പൂവച്ചൽ, വെള്ളനാട്, ഉഴമലയ്ക്കൽ എന്നീ ഗ്രാമപഞ്ചായത്തുകൾ ചേർന്ന നിയമസഭാമണ്ഡലമാണിത്. ആറ്റിങ്ങൽ ലോക്‌സഭാ നിയോജകമണ്ഡലത്തിന്റെ ഭാഗമാണ്. കോൺഗ്രസിന്റെ കെ.എസ്. ശബരീനാഥൻ ആണ് നിലവിൽ 2016ൽ ഇവിടെനിന്ന് തിരഞ്ഞെടുക്കപ്പെട്ടത്.