അഴീക്കോട് നിയമസഭാമണ്ഡലം
Azhikode Assembly

കണ്ണൂർ ജില്ലയിലെ കണ്ണൂർ താലൂക്കിലെ അഴീക്കോട്‌, ചിറക്കൽ, പള്ളിക്കുന്ന്, വളപട്ടണം, പുഴാതി, നാറാത്ത്‌, പാപ്പിനിശ്ശേരി എന്നീ പഞ്ചായത്തുകൾ ഉൾപ്പെട്ടതാണ്‌ അഴീക്കോട് നിയമസഭാമണ്ഡലം. ചടയൻ ഗോവിന്ദനായിരുന്നു അഴീക്കോടിന്റെ ആദ്യ എംഎൽഎ. പി ദേവൂട്ടി, ഇ.പി.ജയരാജൻ, ടി.കെ.ബാലൻ എന്നിവർ പിന്നീട്‌ ജനപ്രതിനിധികളായി. 1987-ൽ എം.വി.രാഘവൻ യുഡിഎഫിൽ നിന്ന് വിജയിച്ചു. 2005ലെ ഉപതിരഞ്ഞെടുപ്പ് മുതൽ സിപിഎമ്മിലെ എം. പ്രകാശൻ 2011 വരെ ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചു.  2011 മുതൽ മുസ്‌ലിം ലീഗിലെ കെ.എം. ഷാജി അഴീക്കോടിനെ പ്രതിനിധീകരിക്കുന്നു.