കാഞ്ഞങ്ങാട് നിയമസഭാ മണ്ഡലം
kanhangad constituency

കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാട് നഗരസഭയും, അജാനൂർ, ബളാൽ, കള്ളാർ, കിനാനൂർ-കരിന്തളം,കോടോം-ബേളൂർ, മടിക്കൈ, പനത്തടി എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾപ്പെടുന്ന നിയമസഭാമണ്ഡലമാണ് കാഞ്ഞങ്ങാട് നിയമസഭാമണ്ഡലം. 2008-ലെ നിയമസഭാ പുനർനിർണ്ണയത്തോടെയാണ് ഈ നിയമസഭാമണ്ഡലം നിലവിൽ വന്നത്. കാസർകോട് ലോക്‌സഭാ നിയോജകമണ്ഡലത്തിന്റെ ഭാഗമാണ് കാഞ്ഞങ്ങാട് നിയമസഭാമണ്ഡലം. സിപിഐയിലെ ഇ. ചന്ദ്രശേഖരൻ ആണ് 2011 മുതൽ ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.