മാവേലിക്കര നിയമസഭാ മണ്ഡലം
Mavelikkara Assembly Constituency

ആലപ്പുഴ ജില്ലയിലെ നിയമസഭാമണ്ഡലമാണ് മാവേലിക്കര നിയമസഭാമണ്ഡലം. മാവേലിക്കര മുനിസിപ്പാലിറ്റി, മാവേലിക്കര താലൂക്കിലെ ചുനക്കര, മാവേലിക്കര താമരക്കുളം, മാവേലിക്കര തെക്കേക്കര, നൂറനാട്, പാലമേൽ, തഴക്കര, വള്ളിക്കുന്നം എന്നീ പഞ്ചായത്തുകൾ ചേർന്നതാണ് മാവേലിക്കര നിയമസഭാമണ്ഡലം. 2011 മുതൽ സിപിഎമ്മിന്റെ ആർ. രാജേഷാണ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.