പത്തനാപുരം നിയമസഭാ മണ്ഡലം
Pathanapuram Assembly Constituency

കൊല്ലം ജില്ലയിലെ നിയമസഭാമണ്ഡലമാണ് പത്തനാപുരം നിയമസഭാമണ്ഡലം. പത്തനാപുരം താലൂക്കിലെ പത്തനാപുരം, പട്ടാഴി, പട്ടാഴി വടക്കേക്കര, പിറവന്തൂർ, തലവൂർ, വിളക്കുടി എന്നീ പഞ്ചായത്തുകളും; കൊട്ടാരക്കര താലൂക്കിലെ മേലില, വെട്ടിക്കവല എന്നീ പഞ്ചായത്തുകളും ചേർന്നതാണ് പത്തനാപുരം നിയമസഭാമണ്ഡലം. 2001 മുതൽ കേരള കോൺഗ്രസ് (ബി) നേതാവ് കെ.ബി.ഗണേഷ്കുമാറാണ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.