പിറവം നിയമസഭാ മണ്ഡലം

എറണാകുളം ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു നിയമസഭാമണ്ഡലമാണ് പിറവം. കണയന്നൂർ താലൂക്കിൽ ഉൾപ്പെടുന്ന ആമ്പല്ലൂർ, എടയ്ക്കാട്ടുവയൽ, ചോറ്റാനിക്കര, മുളന്തുരുത്തി എന്നീ ഗ്രാമപഞ്ചായത്തുകളും മൂവാറ്റുപുഴ താലൂക്കിൽ ഉൾപ്പെടുന്ന ഇലഞ്ഞി, കൂത്താട്ടുകുളം, മണീട്, പാമ്പാക്കുട, പിറവം, രാമമംഗലം, തിരുമാറാടി എന്നീ പഞ്ചായത്തുകളും തൃപ്പൂണിത്തുറ നഗരസഭയുടെ ഭാഗങ്ങളും ഉൾപ്പെടുന്നതാണ് പിറവം നിയമസഭാമണ്ഡലം. 2012ൽ നടന്ന ഉപതിരഞ്ഞെടുപ്പു മുതൽ കേരള കോൺഗ്രസ് ജേക്കബിലെ അനൂപ് ജേക്കബാണ് ഈ മണ്ഡലത്തിന്റെ നിയമസഭാപ്രതിനിധി.