തൊടുപുഴ നിയമസഭാ മണ്ഡലം

ഇടുക്കി ജില്ലയിൽ സ്ഥിതിചെയ്യുന്ന നിയമസഭാമണ്ഡലമാണ് തൊടുപുഴ നിയമസഭാമണ്ഡലം. തൊടുപുഴ നഗരസഭയും തൊടുപുഴ താലൂക്കിൽ ഉൾപ്പെടുന്ന ആലക്കോട്, ഇടവെട്ടി കരിമണ്ണൂർ, കരിങ്കുന്നം, കോടിക്കുളം, കുമാരമംഗലം, മണക്കാട്, മുട്ടം, പുറപ്പുഴ, ഉടുമ്പന്നൂർ, വണ്ണപ്പുറം, വെളിയാമറ്റം എന്നീ പഞ്ചായത്തുകളും ചേർന്നതാണ് തൊടുപുഴ നിയമസഭാമണ്ഡലം. പി.ജെ.ജോസഫാണ് നിലവിലെ എംഎൽഎ.