തൃക്കരിപ്പൂർ നിയമസഭാമണ്ഡലം
Thrikaripur constituency

കാസർകോട് ജില്ലയിലെ ഹൊസ്‌ദുർഗ് താലൂക്കിലെ നീലേശ്വരം നഗരസഭ, ചെറുവത്തൂർ, തൃക്കരിപ്പൂർ, ഈസ്റ്റ് എളേരി, വെസ്റ്റ് എളേരി, കയ്യൂർ-ചീമേനി, പീലിക്കോട്, പടന്ന, വലിയപറമ്പ് എന്നീ ‍പഞ്ചായത്തുകൾ ഉൾപ്പെട്ടതാണ്‌ തൃക്കരിപ്പൂർ നിയമസഭാമണ്ഡലം. കാസർകോട് ലോക്‌സഭാ നിയോജകമണ്ഡലത്തിന്റെ ഭാഗമാണ്. സിപിഎമ്മിന്റെ എം.രാജഗോപാലനാണ് 2016ൽ ഇവിടെനിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.