തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലം

എറണാകുളം ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു നിയമസഭാമണ്ഡലമാണ് തൃപ്പൂണിത്തുറ നിയമസഭാമണ്ഡലം. തൃപ്പൂണിത്തുറ, മരട് നഗരസഭകളും കണയന്നൂർ താലൂക്കിൽ ഉൾപ്പെട്ട കുമ്പളം, ഉദയംപേരൂർ എന്നീ പഞ്ചായത്തുകളും; കൊച്ചി താലൂക്കിൽ ഉൾപ്പെടുന്ന കൊച്ചി നഗരസഭയുടെ 11 മുതൽ 18 വരെ വാർഡുകളും അടങ്ങുന്നതാണ് തൃപ്പൂണിത്തുറ നിയമസഭാമണ്ഡലം. 2016ൽ സിപിഎമ്മിന്റെ എം.സ്വരാജ് വിജയിച്ചു.