വർക്കല നിയമസഭാമണ്ഡലം
Varkala Assembly Constituency

തിരുവനന്തപുരം ജില്ലയിൽ ഉൾപ്പെടുന്ന നിയമസഭാമണ്ഡലമാണ് വർക്കല. വർക്കല താലൂക്കിൽ ഉൾപ്പെട്ട ഈ മണ്ഡലം വർക്കല മുനിസിപ്പാലിറ്റി, ചെമ്മരുതി, ഇടവ, ഇലകമൺ, മടവൂർ, നാവായിക്കുളം, പള്ളിക്കൽ,വെട്ടൂർ എന്നീ പഞ്ചായത്തുകൾ ചേർന്നതാണ്. നിലവിലെ സിപിഎമ്മിലെ വി.ജോയ് ആണ് എംഎൽഎ.