Activate your premium subscription today
മഴക്കാലത്തെ ഉത്സവമെന്നും മഴയുടെ ഉത്സവമെന്നും അറിയപ്പെടുന്ന കൊട്ടിയൂർ വൈശാഖ ഉത്സവത്തിന് ഭക്തരുടെ പ്രവാഹമാണ്. ക്ഷേത്രമില്ലാ ക്ഷേത്രമെന്നും ദക്ഷിണ കാശി, തൃച്ചെറുമന്ന് എന്നുമൊക്കെ വിളിക്കപ്പെടുന്ന ഇവിടേക്ക് കേരളത്തിലങ്ങോളമിങ്ങോളമുള്ള ആയിരക്കണക്കിനാളുകളാണ് നിത്യേനയെത്തുന്നത്. വൈശാഖ ഭൂമി മഴയിൽ കുളിച്ച് ഉത്സവത്തിലാണ്. ആ വിശ്വാസമഴയിൽ കുതിരാനും പ്രകൃതിയോടു ചേർന്നുനിന്ന് പ്രാർഥനയിൽ അലിയാനും ഭക്തരെത്തുമ്പോൾ അക്കരെ കൊട്ടിയൂർ വിശ്വാസസാഗരമാകുന്നു. എല്ലാം പരിസ്ഥിതിക്ക് അനുയോജ്യമായിരിക്കണമെന്ന ചിന്ത ഏറിവരുന്ന ഇക്കാലത്ത് ഏറ്റവും പരിസ്ഥിതി ബന്ധം പുലർത്തുന്ന ഉത്സവവും ഇതായിരിക്കും. പൂജകളും ആചാരങ്ങളും പാരമ്പര്യങ്ങളുമെല്ലാം പരമ്പരാഗത രീതിയിൽ തുടരുന്നു. മറ്റു ക്ഷേത്രങ്ങളുടേതുപോലെ തലയെടുപ്പുള്ള കെട്ടിടമോ കൊത്തുപണികളുള്ള ചുറ്റമ്പലമോ ഒന്നുമില്ല. പ്രകൃതി തന്നെയാണ് ഇവിടെ ഈശ്വര സാന്നിധ്യം. കാടിനു നടുവിലുള്ള
എല്ലാം ദൈവനിയോഗമാണെന്നും ദൈവഹിതം അനുസരിച്ചു മുന്നോട്ടുപോകുമെന്നു നിയുക്ത ജലന്തർ ബിഷപ് ഫാ.ജോസ് സെബാസ്റ്റ്യൻ തെക്കുംചേരിക്കുന്നേൽ പറയുന്നു.
അനേകം കൗതുകകരമായ കഥകളടങ്ങിയതാണ് പ്രാചീന ഇന്ത്യൻ കൃതികളായ പുരാണങ്ങൾ. പുരാണങ്ങളിൽ സവിശേഷ സ്ഥാനമുള്ളതാണു ഭാഗവതമെന്ന ഭാഗവത പുരാണം. ഭാഗവതത്തിലെ വളരെ പ്രശസ്തമായ ഒരു കഥയാണു ഗജേന്ദ്രമോക്ഷം. ഭാരതീയ ഐതിഹ്യങ്ങൾ പ്രകാരം 3 കൊടുമുടികളുള്ള പർവതമാണു ത്രികൂടം. ബ്രഹ്മാവിന്റെ സ്ഥാനമായ മേരുപർവതത്തെ ചുറ്റിനിൽക്കുന്ന 21
യഹോവയുടെ ആലയത്തിൽ നിന്ന് ഒരു ഉറവു പുറപ്പെട്ടു ശിത്തീം താഴ്വരയെ നനയ്ക്കും’’ (യോവേൽ 3:18)
നവമധ്യസ്ഥരുടെ ചൈതന്യത്താൽ ധന്യമായ പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയുടെ ചരിത്രം 16-ാം നൂറ്റാണ്ടിലാണ് ആരംഭിക്കുന്നത്. അക്കാലത്ത് തെക്കുംകൂർരാജ്യം ഭരിച്ചിരുന്ന രാജാക്കന്മാർ ക്രിസ്തുമത വിശ്വാസികൾക്കു നൽകിയിരുന്ന അംഗീകാരത്തിന്റെ ഫലമായി അനേകം ക്രിസ്ത്യൻ കുടുംബങ്ങൾ തെക്കുംകൂറിലും പരിസരപ്രദേശങ്ങളിലും വന്നു താമസിച്ചിരുന്നു.
പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിലെ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമപ്പെരുന്നാൾ ഏപ്രിൽ 28ന് കൊടിയേറും. മേയ് ഏഴിന് സമാപിക്കും. വിശുദ്ധന്റെ രക്തസാക്ഷി ദിനമായ ഏപ്രിൽ 23 മുതൽ സഹദാ സാന്നിധ്യാനുസ്മരണ ദിനങ്ങളായി ആചരിക്കും. മേയ് ഒന്നിന് പുതുപ്പള്ളി കൺവൻഷൻ ആരംഭിക്കും. മേയ് നാലിന് സാംസ്കാരിക സമ്മേളനം. ഓർഡർ ഓഫ് സെന്റ് ജോർജ് പുരസ്കാരം കുര്യാക്കോസ് മാർ ക്ലീമ്മീസിന് അന്നു സമ്മാനിക്കും.
ഭാരതീയ വാസ്തുവിദ്യാ സങ്കൽപത്തിന്റെ മകുടോദാഹരണമായ പുതുപ്പള്ളി പള്ളി നവമധ്യസ്ഥരുടെ നാമത്തിൽ അനുഗ്രഹം ചൊരിയുന്ന ദേവാലയമാണ്. ഒൻപതു ത്രോണോസുകൾ ഉള്ളതാണു വലിയപള്ളിയെ സവിശേഷമാക്കുന്നത്.
കത്തോലിക്ക സഭയുടെ പരമാധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പയുടെ മ്യാൻമർ, ബംഗ്ലദേശ് സന്ദർശനം റിപ്പോർട്ടു ചെയ്യാനായി മനോരമ സ്പെഷൽ കറസ്പോണ്ടന്റ് തോമസ് ഡൊമിനിക്കിനൊപ്പം പോകണം എന്നുള്ള നിർദേശം എഡിറ്റോറിയൽ ഡയറക്ടറിൽനിന്ന് ലഭിച്ചപ്പോൾ ഹൃദയം നിറഞ്ഞു. വിദേശത്ത് പല അസൈൻമെന്റുകളും ലഭിച്ചിട്ടുണ്ട് എങ്കിലും അതിനേക്കാളെല്ലാം ഏറെയായി സന്തോഷവും അഭിമാനവും നൽകുന്ന ഒന്ന്. വളരെ കുറച്ചു ദിവസങ്ങൾ മാത്രമേ തയാറെടുപ്പിന് ലഭിച്ചുള്ളൂ. ഞങ്ങളുടെ മുൻപിൽ വലിയ ഒരു വെല്ലുവിളി ഉണ്ടായിരുന്നു. മാർപാപ്പയുടെ ഒപ്പം വത്തിക്കാനിൽനിന്ന് വലിയ ഒരു മാധ്യമസംഘം എല്ലാ വിദേശയാത്രയിലും ഉണ്ടാവും, അവർക്കാണ് എല്ലായിടത്തും പ്രയോരിറ്റി!. അതിനൊപ്പമല്ലാത്തതിനാൽ ചിലപ്പോൾ പല സ്ഥലത്തും പ്രവേശനം പോലും നിഷേധിച്ചേക്കാം. പക്ഷേ ഞങ്ങളുടെ മുൻപിൽ പ്രതീക്ഷ ഉണ്ടായിരുന്നു, വിശ്വാസവും.
വിശാലമായ പാടശേഖരത്തിൽനിന്നു വീശിയടിക്കുന്ന കാറ്റിൽ ഇളകിയാടുന്ന ആലിലകൾ. പ്രഭാത കിരണങ്ങളുടെ തലോടലേറ്റ് വിടർന്നു നിൽക്കുന്ന താമരപ്പൂക്കള്. തെറ്റിപ്പൂക്കളും ചെമ്പകവും ചിരിച്ചു നിൽക്കുന്ന പൂങ്കാവനത്തിൽ കാളിയനു മുകളിൽ നൃത്തമാടുന്ന കണ്ണൻ. അന്തരീക്ഷമാകെ നിറയുന്നത് ഭക്തിയുടെ കർപ്പൂര ഗന്ധം... തൂക്കുവിളക്കിൽ മിഴിവാർന്നു കത്തുന്ന തിരിനാളം... എങ്ങും നിറയുന്നത് കണ്ണനോടുള്ള അകമഴിഞ്ഞ ഭക്തി മാത്രം. പറഞ്ഞു വരുന്നത് ഉളനാട് ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രത്തെക്കുറിച്ചാണ്. കണ്ണനെ ഒരുനോക്കു കാണാൻ ഇവിടെയെത്തുന്ന ഭക്തരെ കാത്തിരിക്കുന്നത് വിവിധ വർണങ്ങളിൽ വരിവരിയായി തൂക്കിയിട്ടിരിക്കുന്ന ഉറികളുടെ വിസ്മയക്കാഴ്ചയാണ്. വർണക്കാഴ്ചകളുടെ വിസ്മയം തീർക്കുന്ന ഉറികൾ പല വലുപ്പത്തിലുമുണ്ട്. അവയിൽ പലതിലും കണ്ണന്റെ ചിത്രങ്ങളും വരച്ചു ചേർത്തിരിക്കുന്നു. ഈ ഉറികളോരോന്നും ഭക്തരുടെ ഉദ്ദിഷ്ടകാര്യസിദ്ധിക്കുള്ള അകമഴിഞ്ഞുള്ള സമർപ്പണമാണ്. എന്താണ് ഉളനാട് ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രത്തിന്റെ പ്രത്യേകതകൾ?
തൊടുപുഴ ∙ കോതമംഗലം രൂപതയിൽപെട്ട തൊമ്മൻകുത്ത് സെന്റ്തോമസ് പള്ളി നാരുങ്ങാനത്ത് സ്ഥാപിച്ച കുരിശ് വനംവകുപ്പ് ഉദ്യോഗസ്ഥർ പിഴുതു മാറ്റി. കാളിയാർ റേഞ്ച് ഓഫിസിൽ നിന്നെത്തിയ ഉദ്യോഗസ്ഥർ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പിഴുതെടുക്കുകയായിരുന്നു. ഇരുമ്പുകൊണ്ട് നിർമിച്ച കുരിശ് ചുമന്ന് താഴെ എത്തിച്ച് വാഹനത്തിൽ കാളിയാർ റേഞ്ച് ഓഫിസിലേക്ക് കൊണ്ടുപോയി. വിവരം അറിഞ്ഞ് നാട്ടുകാരെത്തി. ചെറിയ തോതിൽ സംഘർഷവുമുണ്ടായി.
Results 1-10 of 82