Activate your premium subscription today
2013ൽ, മാർപാപ്പ സ്ഥാനാരോഹണച്ചടങ്ങിൽ പങ്കെടുക്കാൻ റോമിലേക്കു വരാനിരുന്ന ആയിരക്കണക്കിന് അർജന്റീനക്കാരെ സ്നേഹപൂർവം നിരുൽസാഹപ്പെടുത്തിയ ആർച്ച് ബിഷപ് ബർഗോളിയോ അവരോടു പറഞ്ഞു: ‘വിമാനടിക്കറ്റിനു ചെലവാക്കേണ്ടി വരുന്ന പണം ദയവായി പാവപ്പെട്ടവർക്കു നൽകൂ’.ബ്യൂനസ് ഐറിസ് ആർച്ച് ബിഷപ്പായിരിക്കെ ഔദ്യോഗിക വസതിയിൽ താമസിക്കാതെ നഗരപ്രാന്തത്തിൽ ചെറിയൊരു വീട്ടിലായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. അന്ന് യാത്രകൾക്ക് ഔദ്യോഗിക വാഹനമുണ്ടായിരുന്നില്ല. സാധാരണക്കാർക്കൊപ്പം ബസുകളിലും ട്രെയിനിലുമൊക്കെ സഞ്ചരിച്ചു. റോമിലേക്കു വരേണ്ടപ്പോഴാകട്ടെ വിമാനത്തിൽ ഇക്കോണമി ക്ലാസിൽ മാത്രം യാത്ര ചെയ്തു.
യെമനിൽ ഭീകരരുടെ തടവറയിലെ കഠിനകാലം പിന്നിട്ടെത്തിയ സലേഷ്യൻ വൈദികനായ എനിക്കു കിട്ടിയ സമ്മാനമായിരുന്നു ഫ്രാൻസിസ് മാർപാപ്പയുടെ ചേർത്തണയ്ക്കൽ. 2017ലെ ദിവ്യമായ ആ സാമീപ്യം എനിക്ക് ഇപ്പോഴും ഊർജമാണ്. മാർപാപ്പയുടെ സാന്താ മാർത്തയിലെ വസതിയിലായിരുന്നു കൂടിക്കാഴ്ച. ബുധനാഴ്ചകളിൽ പതിവുള്ള പൊതു ആശീർവാദ ചടങ്ങിനിടെ പിന്നീടൊരിക്കൽ കൂടി മാർപാപ്പയെ കാണാനായി.
തിരുവനന്തപുരം / കൊച്ചി ∙ ലഹരി മാഫിയയ്ക്കെതിരെ ശക്തമായ ജാഗ്രത പുലര്ത്തണമെന്ന് മലങ്കര കത്തോലിക്കാ സഭാധ്യക്ഷൻ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാബാവാ. ഗൂഢസംഘങ്ങള് വീടുകള്ക്കു മുന്നിലും കലാലയങ്ങളിലും പൊതുഇടങ്ങളിലും അഴിഞ്ഞാടുന്ന നിലയാണുള്ളത്. ബുദ്ധി നശിച്ച ഒരു തലമുറയെയാണ് ലഹരി സൃഷ്ടിക്കുന്നത്.
യഹോവയുടെ ആലയത്തിൽ നിന്ന് ഒരു ഉറവു പുറപ്പെട്ടു ശിത്തീം താഴ്വരയെ നനയ്ക്കും’’ (യോവേൽ 3:18)
നവമധ്യസ്ഥരുടെ ചൈതന്യത്താൽ ധന്യമായ പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയുടെ ചരിത്രം 16-ാം നൂറ്റാണ്ടിലാണ് ആരംഭിക്കുന്നത്. അക്കാലത്ത് തെക്കുംകൂർരാജ്യം ഭരിച്ചിരുന്ന രാജാക്കന്മാർ ക്രിസ്തുമത വിശ്വാസികൾക്കു നൽകിയിരുന്ന അംഗീകാരത്തിന്റെ ഫലമായി അനേകം ക്രിസ്ത്യൻ കുടുംബങ്ങൾ തെക്കുംകൂറിലും പരിസരപ്രദേശങ്ങളിലും വന്നു താമസിച്ചിരുന്നു.
ഭാരതീയ വാസ്തുവിദ്യാ സങ്കൽപത്തിന്റെ മകുടോദാഹരണമായ പുതുപ്പള്ളി പള്ളി നവമധ്യസ്ഥരുടെ നാമത്തിൽ അനുഗ്രഹം ചൊരിയുന്ന ദേവാലയമാണ്. ഒൻപതു ത്രോണോസുകൾ ഉള്ളതാണു വലിയപള്ളിയെ സവിശേഷമാക്കുന്നത്.
രമണമഹർഷിയുടെ കാലുകളിൽ തൈലം പുരട്ടി തിരുമ്മുകയാണ് ഭക്തർ. അങ്ങനെയെങ്കിൽ തനിക്കും പോരട്ടെ പുണ്യമെന്നു പറഞ്ഞ് മഹർഷിയും സ്വന്തം കാൽ തടവുന്നതിൽ ഒപ്പം കൂടി. ഒരിക്കലൊരു ഭക്ത അദ്ദേഹത്തിനു സമർപ്പിക്കാൻ കൊണ്ടുവന്ന നാളികേരം പൊതിക്കാൻ കഷ്ടപ്പെടുന്നതു കണ്ട് മഹർഷിയും സഹായിക്കാനെത്തി.ഇതുപോലെ രമണമഹർഷിയുടെ ലളിതസുന്ദര ഫലിതങ്ങളിൽ ജനങ്ങൾ മനംനിറഞ്ഞു ചിരിക്കുന്നതും ചിന്തിക്കുന്നതും പതിവായിരുന്നു ആശ്രമത്തിൽ. ജ്ഞാനയോഗിയും കാണാനെത്തുന്നവരും തമ്മിലുളള വേർതിരിവ് അലിഞ്ഞില്ലാതെയാകുന്ന വേളകൾ.
പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിലെ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമപ്പെരുന്നാൾ ഏപ്രിൽ 28ന് കൊടിയേറും. മേയ് ഏഴിന് സമാപിക്കും. വിശുദ്ധന്റെ രക്തസാക്ഷി ദിനമായ ഏപ്രിൽ 23 മുതൽ സഹദാ സാന്നിധ്യാനുസ്മരണ ദിനങ്ങളായി ആചരിക്കും. മേയ് ഒന്നിന് പുതുപ്പള്ളി കൺവൻഷൻ ആരംഭിക്കും. മേയ് നാലിന് സാംസ്കാരിക സമ്മേളനം. ഓർഡർ ഓഫ് സെന്റ് ജോർജ് പുരസ്കാരം കുര്യാക്കോസ് മാർ ക്ലീമ്മീസിന് അന്നു സമ്മാനിക്കും.
എപ്പോഴും ചിരിക്കുന്ന, സന്തോഷം തുളുമ്പുന്ന മുഖം. സ്നേഹവാത്സല്യങ്ങൾ നിറഞ്ഞ പെരുമാറ്റം. രാജയോഗിനി രത്തൻമോഹിനി ദാദിജിയെ ഇങ്ങനെയല്ലാതെ കണ്ടിട്ടേയില്ല. 100 വയസ്സു പിന്നിട്ടാണു ദാദിജി വിടവാങ്ങുന്നത്. പല ഉത്തരവാദിത്തങ്ങളിലായി ഏതാണ്ട് അത്രത്തോളം കാലംതന്നെ അവർ ബ്രഹ്മകുമാരീസിന്റെ ഭാഗമായിരുന്നു.
ഭാരതത്തിന്റെ ആത്മീയ ദർശനങ്ങൾ ഉയർത്തിപ്പിടിച്ച് പദയാത്രയുമായി അനന്ത് അംബാനി. ജാംനഗർ മുതൽ ദ്വാരക വരെ നീണ്ട 170 കിലോമീറ്ററാണ് പദയാത്ര തുടരുന്നത്. പൈതൃക ശേഷിപ്പുകൾക്കൊപ്പം ആത്മീയ നാഗരിക ശേഷിപ്പുകൾ തുടരുന്ന ഇന്ത്യയിൽ രാജ്യത്തെ ഏറ്റവും സമ്പന്ന കുടുംബത്തിലെ ഒരു പിൻഗാമി ആത്മീയ വഴിയിൽ നടത്തുന്ന പദയാത്ര ഇതിനോടകം ചർച്ചയായി കഴിഞ്ഞു.
Results 1-10 of 96