Activate your premium subscription today
ഭർത്താവുമായുള്ള പ്രശ്നങ്ങൾക്ക് മന്ത്രവാദത്തിലൂടെ പരിഹാരം കാണാമെന്ന് വിശ്വസിപ്പിച്ചു പീഡിപ്പിക്കുകയും 61 ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്ത കേസിൽ മന്ത്രവാദിയെയും സഹായിയെയും പൊലീസ് അറസ്റ്റ് ചെയ്തു. മന്ത്രവാദി മലപ്പുറം മാറഞ്ചേരി മാരാമുറ്റം കാണാക്കോട്ടയിൽ വീട്ടിൽ താജുദ്ദീൻ (46), സഹായി വടക്കേക്കാട് നായരങ്ങാടി കല്ലൂർ മലയംകളത്തിൽ വീട്ടിൽ ഷക്കീർ (37) എന്നിവരെയാണ് എസ്എച്ച്ഒ വി.വി.വിമലിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഇരുവരെയും റിമാൻഡ് ചെയ്തു.
ചാവക്കാട്∙ ഭർത്താവുമായുള്ള പ്രശ്നങ്ങൾക്ക് മന്ത്രവാദത്തിലൂടെ പരിഹാരം കാണാമെന്ന് വിശ്വസിപ്പിച്ചു പീഡിപ്പിക്കുകയും 61 ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്ത കേസിൽ മന്ത്രവാദിയെയും സഹായിയെയും പൊലീസ് അറസ്റ്റ് ചെയ്തു. മന്ത്രവാദി മലപ്പുറം മാറഞ്ചേരി മാരാമുറ്റം കാണാക്കോട്ടയിൽ വീട്ടിൽ താജുദ്ദീൻ (46), സഹായി
ചാവക്കാട്∙ ഭർത്താവുമായുള്ള പ്രശ്നങ്ങൾക്ക് മന്ത്രവാദത്തിലൂടെ പരിഹാരം കാണാമെന്ന് വിശ്വസിപ്പിച്ചു പീഡിപ്പിക്കുകയും 61 ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്ത കേസിൽ മന്ത്രവാദിയെയും സഹായിയെയും പൊലീസ് അറസ്റ്റ് ചെയ്തു. മന്ത്രവാദി മലപ്പുറം മാറഞ്ചേരി മാരാമുറ്റം കാണാക്കോട്ടയിൽ വീട്ടിൽ താജുദ്ദീൻ (46), സഹായി വടക്കേക്കാട് നായരങ്ങാടി കല്ലൂർ മലയംകളത്തിൽ വീട്ടിൽ ഷക്കീർ (37) എന്നിവരെയാണ് എസ്എച്ച്ഒ വി.വി.വിമലിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഭർത്താവുമായി പിണങ്ങി കഴിയുകയായിരുന്ന യുവതിയുടെ വീട്ടിലേക്കു മന്ത്രവാദിയുടെ ശിഷ്യനെന്നു വിശ്വസിപ്പിച്ചാണ് ഷക്കീർ എത്തിയത്. തലവേദനയുടേതെന്നു പറഞ്ഞു ഗുളിക നൽകി ബോധം കെടുത്തി നഗ്നചിത്രങ്ങൾ പകർത്തി.
റായ്പുർ ∙ കുട്ടികളുണ്ടാകാൻ മന്ത്രവാദിയുടെ നിര്ദേശപ്രകാരം ജീവനുള്ള കോഴിക്കുഞ്ഞിനെ വിഴുങ്ങിയ യുവാവ് മരിച്ചു. ഛത്തീസ്ഗഡിലെ സർഗുജ ജില്ലയിലെ അംബികാപുരിലാണ് സംഭവം. ആനന്ദ് കുമാർ യാദവ് (35) ആണ് മരിച്ചത്.
പൂച്ചക്കാട്ടെ പ്രവാസി വ്യവസായിയുടെ മരണവും വീട്ടിൽനിന്നു മൂന്നര കോടിയിലേറെ രൂപയുടെ സ്വർണാഭരണങ്ങൾ കാണാതായെന്ന ആരോപണത്തിലും നിർണായക വഴിത്തിരിവ്. ഏറെ കോളിളക്കം സൃഷ്ടിച്ച, എം.സി.അബ്ദുൽ ഗഫൂറിന്റെ (ഗഫൂർ ഹാജി–55) മരണവുമായി ബന്ധപ്പെട്ടു മന്ത്രവാദിനിയും ഭർത്താവും 2 സ്ത്രീകളും അടക്കം 4 പേരെ പ്രത്യേക സംഘം അറസ്റ്റ് ചെയ്തു. സ്വർണം കൈക്കലാക്കിയ ഈ സംഘം ഗഫൂർ ഹാജിയെ കൊലപ്പെടുത്തിയെന്നാണ് അന്വേഷണസംഘം കണ്ടെത്തിയത്.
ഇരിങ്ങാലക്കുട ∙ മന്ത്രവാദത്തിലൂടെ ശത്രുദോഷം മാറ്റാൻ ദിവ്യദൃഷ്ടിയിൽ തെളിയുന്ന ഏലസ്സുകൾ വീട്ടുപറമ്പിൽ നിന്ന് കുഴിച്ചെടുക്കുന്ന തട്ടിപ്പുകാരൻ പൊലീസിന്റെ പിടിയിലായി. ഇരിങ്ങാലക്കുട സ്വദേശിയായ പ്രവാസിയുടെ മൂന്നര ലക്ഷത്തോളം രൂപ തട്ടിയെടുത്ത ചേർപ്പ് കോടന്നൂർ സ്വദേശി ചിറയത്ത് വീട്ടിൽ റാഫിയെ (51) ആണ്
1972 നവംബർ 14. മഹാരാഷ്ട്രയിലെ ഒരു കൊച്ചു ഗ്രാമത്തിൽ ഉച്ചനേരത്ത് പശുക്കളെ നോക്കാനിറങ്ങിയ 11 വയസ്സുകാരി ഗയാബായിയെ ദുരൂഹ സാഹചര്യത്തിൽ കാണാതാവുന്നത് അന്നാണ്. ഗ്രാമമൊട്ടാകെ അവളെ തിരഞ്ഞിറങ്ങിയെങ്കിലും ഒരു തുമ്പും കിട്ടിയില്ല. രാപകലുകൾ നീണ്ട തിരച്ചിലുകൾക്കൊടുവിൽ ജീവനറ്റ്, സ്വകാര്യഭാഗങ്ങൾ മുറിച്ചുമാറ്റപ്പെട്ട നിലയിൽ രണ്ടു ദിവസത്തിനുശേഷം അവളുടെ മൃതദേഹം കണ്ടെത്തി. പട്ടാപ്പകൽ പെൺകുട്ടികൾ അപ്രത്യക്ഷരാവുന്നതിന്റെ തുടക്കം മാത്രമായിരുന്നു അത്. പുറത്തിറങ്ങാൻ ജനങ്ങൾ പേടിച്ചു. പുറത്തുനിന്നൊരാളും ആ ഗ്രാമത്തിലേക്ക് വരാതായി. 1972 മുതൽ 1974 വരെ നീണ്ടു നിന്നു ആ കൊലപാതക പരമ്പര. ദുരൂഹമായ കൊലകൾക്ക് പിന്നിലെ കാരണമറിയാതെ പൊലീസ് കുഴങ്ങി. സംശയങ്ങൾ പലർക്കു നേരെയും നീണ്ടെങ്കിലും തെളിവുകളുടെ അഭാവം അന്വേഷണത്തെ വഴിമുട്ടിച്ചു. കൊലകൾ നടന്ന് 5 പതിറ്റാണ്ട് പൂർത്തിയായെങ്കിലും ദുരൂഹമായി കൊല്ലപ്പെട്ട ആ പെൺകുട്ടികൾ ഗ്രാമം വിട്ടുപോയിട്ടില്ലെന്ന് അവിടെയുള്ളവർ ഇന്നും വിശ്വസിക്കുന്നു. മഹാരാഷ്ട്രയിലെ മന്വത് എന്ന ഗ്രാമത്തിന് കുപ്രസിദ്ധി നേടിക്കൊടുത്ത ആ കൊലകൾക്ക് പിന്നിൽ ആരായിരുന്നു? കുറ്റക്കാരെ കോടതി എങ്ങനെ പിടികൂടി, അവർക്ക് എന്തു ശിക്ഷ ലഭിച്ചു? ആ കഥയാണിത്.
വണ്ടിപ്പെരിയാർ ∙ കുടുംബങ്ങളിലെ ആപത്തുകൾ പ്രവചിച്ചും പരിഹാരത്തിനായി മന്ത്രവാദം നിർദേശിച്ചും പണം തട്ടുന്ന സംഘങ്ങൾ തോട്ടം മേഖലയിൽ പിടിമുറുക്കുന്നു. കോടാങ്കികൾ (രാത്രികാല പൂജയും മന്ത്രവാദവും നടത്തുന്നവർ) എന്ന പേരിൽ അറിയപ്പെടുന്ന തമിഴ്നാട്ടിലെ തേനി ജില്ലയിലെ ഗ്രാമങ്ങളിൽ നിന്നെത്തുന്ന സംഘമാണ് ഇത്തരം
മുഖ്യമന്ത്രി ശൈലി മാറ്റണമെന്നു പാർട്ടി പറഞ്ഞിട്ടില്ലെന്നും ‘ജനങ്ങളെ അകറ്റുന്ന ശൈലി ഉള്ളവർ’ അതു മാറ്റും എന്നാണു തീരുമാനമെന്നും എം.വി.ഗോവിന്ദൻ തിരുത്തിയിട്ടുണ്ട്. എന്നിട്ടും ‘പിണറായി’ എന്നു ഉറപ്പിച്ചു പറയുന്നതുപോലെ എല്ലാവർക്കും തോന്നുന്നത് മാഷിന്റെ കാലക്കേടുതന്നെ. ജില്ലാക്കമ്മിറ്റിതൊട്ടു കേന്ദ്രം വരെ ചർച്ചയും റിപ്പോർട്ടുമെല്ലാം ‘അടിമുടി അഹങ്കാരം’ എന്നാണു പോലും.
കൂടോത്രം ചെയ്യുന്നവരും കുടുങ്ങും. അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ സർക്കാർ കൊണ്ടുവരാൻ ഉദ്ദേശിക്കുന്ന ബില്ലിൽ ഇതുൾപ്പെടുത്തിയും ആചാരങ്ങളെ വ്രണപ്പെടുത്തുന്ന കാര്യങ്ങൾ ഒഴിവാക്കിയും പുതിയ കരട് ബിൽ തയാറാക്കാനാണു സർക്കാർ ആലോചിക്കുന്നത്. ഇതിന്റെ ഭാഗമായി ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറി വിളിച്ച യോഗത്തിൽ നിയമ വകുപ്പിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു.
Results 1-10 of 114